Hollywood

നിക്കിന് പ്രണയത്തില്‍ പൊതിഞ്ഞ പിറന്നാള്‍ ആശംസകളുമായി പ്രിയങ്ക: ഏറ്റെടുത്ത് ആരാധകര്‍

പ്രിയങ്ക ചോപ്ര മികച്ച നടിയും ഒപ്പം പലര്‍ക്കും ഒരു പ്രചോദനവുമാണ്. സിനിമയ്ക്ക് അപ്പുറം പ്രിയങ്ക ചോപ്രയുടെ വ്യക്തിത്വത്തെ ഇഷ്ടപ്പെട്ട് അവരെ സ്‌നേഹിക്കുന്ന നിരവധിയാളുകള്‍ ഉണ്ട്. പ്രിയങ്കയുടെ ഓരോ വിേശഷങ്ങളും അവര്‍ക്ക് സന്തോഷം നല്‍കും. പ്രത്യേകിച്ച് പ്രിയങ്കയും നിക്ക് ജോനാസും തമ്മിലുള്ള കുടുംബ ജീവിതം ആരാധകര്‍ എന്നും മാതൃകയായാണ് കാണുന്നത്. 2018-ലായിരുന്നു ജോധ്പൂരില്‍ വച്ച് ഹിന്ദു, ക്രിസ്ത്യന്‍ ചടങ്ങുകളോടെ ഇരുവരും വിവാഹിതരായത്. 2022 ഇരുവര്‍ക്കും മാള്‍ട്ടി മേരി ചോപ്ര ജോസാസ് എന്ന മകള്‍ ജനിച്ചു. സെപ്റ്റംബര്‍ 16-ന് നിക്ക് ജോനാസിന്റെ ജന്മദിനമായിരുന്നു. ആശംസകളോടെ പ്രിയങ്കയിട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധകര്‍ ചര്‍ച്ചയാക്കികഴിഞ്ഞു. നിക്കിന്റെയും പ്രിയങ്കയുടെയും ജീവിതത്തില്‍ നിന്നുള്ള കുറച്ച് ചിത്രങ്ങളും ഒപ്പം ഒരു മനോഹരമായ കുറിപ്പും ചേര്‍ത്താണ് പ്രിയങ്ക നിക്കിന് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. നിങ്ങളെ ആഘോഷിക്കുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്. സാധ്യമാണെന്ന് എനിക്ക് അറിയാത്ത വഴികളിലേയ്ക്ക് നിങ്ങള്‍ എന്നെ കടത്തിവിട്ടു. നിങ്ങള്‍ക്ക് കഴിയുന്നത് പോലെ നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നു. നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും എപ്പോഴും സാക്ഷാത്ക്കരിക്കപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ജന്മദിനാശംസകള്‍ കുഞ്ഞേ എന്നായിരുന്നു പ്രിയങ്ക നിക്കിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് കുറിച്ചത്. എത്ര മനോഹരമാണ് ഇരുവരുടെയും ദാമ്പത്യം എന്നാണ് പ്രിയങ്കയുടെ ആശംസയ്ക്ക് പ്രതികരണമായി ആരാധകര്‍ പറയുന്നത്.