Celebrity

ഡേറ്റ് നൈറ്റിനായി കറുത്ത വസ്ത്രത്തില്‍ നിക്കിനൊപ്പം പ്രിയങ്ക

കുറച്ച് ദിവസങ്ങളായി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനസും സംഗിത പരിപാടികളുടെ തിരക്കിലായിരുന്നു. നിക്കിന്റെ സംഗീത പരിപാടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി പ്രിയങ്ക തന്റെ സഹോദരി പരിനീതി ചോപ്രയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതു പോലും മാറ്റിവച്ചിരുന്നു. തുടര്‍ച്ചയായുള്ള പരിപാടികളുടെ തിരക്കിന് ശേഷം നിക്കും പ്രിയങ്കയും ഒരു ഡേറ്റ് നൈറ്റിനായി ഇറങ്ങിയിരിക്കുകയാണ്.

മുട്ടോളം നീളമുള്ള ബൂട്ടുകളും ഓവര്‍ക്കോട്ടും കറുത്ത വസ്ത്രങ്ങളുമായിരുന്നു പ്രിയങ്കയുടെ വേഷം. ഡേറ്റ് നൈറ്റിന് ഏറ്റവും അനുയോജ്യമായ നിറങ്ങളില്‍ ഒന്നായാണ് കറുപ്പിനെ കാണുന്നത്. മുടി പോണിടൈല്‍ കെട്ടുകയും ചെയ്തിരുന്നു. നിക്ക് ചാരനിറത്തിലുള്ള വസ്ത്രവും അതിന് അനുയോജ്യമായ ക്യാപുമായിരുന്നു ധരിച്ചിരുന്നത്. നിക്കുനേയും പ്രിയങ്കയേയും ഒരുമിച്ച് കണ്ടതില്‍ ധാരാളം ആളുകള്‍ സന്തോഷം പ്രകടിപ്പിച്ചു.

ഇയിടെയായി പ്രിയങ്ക കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്ന് കുറച്ചധികം ആളുകള്‍ അഭിപ്രായപ്പെട്ടു. പരിനീതിയുടെയും രാഘവ് ചദ്ദയുടെയും വിവാഹത്തിന് പങ്കെടുക്കാന്‍ പ്രിയങ്കയ്ക്കും നിക്കിനും കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇരുവരും പങ്കുവച്ച് ചിത്രങ്ങള്‍ക്ക് ആദ്യ കമന്റ് പ്രിയങ്കയുടേതായിരുന്നു. മാത്രമല്ല ആശംസകള്‍ അറിയിച്ചുകൊണ്ട് പ്രിയങ്ക പ്രത്യേക പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തു.