അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, പ്രഭാസ്, ദീപിക പദുക്കോണ്‍, ദിഷ പാതവേ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ‘കല്‍ക്കി 2898 എഡി’യുടെ നിര്‍മ്മാതാക്കള്‍ ആരാധകര്‍ക്കായി വന്‍ സര്‍പ്രൈസ് നല്‍കാനൊരുങ്ങുന്നു. ‘യേവടെ സുബ്രഹ്മണ്യം’, ‘മഹാനടി’ തുടങ്ങിയ സംവിധാനങ്ങള്‍ക്ക് പേരുകേട്ട നാഗ് അശ്വിന്‍ ആണ് സയന്‍സ് ഫിക്ഷന്‍ ചിത്രം സംവിധാനം ചെയ്യുന്നത്.
പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ എക്സ്ട്രാവാഗാന്‍സയായിരിക്കും ചിത്രമെന്നാണ് സൂചനകള്‍. ചിത്രത്തിന്റെ എല്ലാ ആവേശത്തിനും ഇടയില്‍, ഈ ഞായറാഴ്ച നിര്‍മ്മാതാക്കള്‍ ഒരു വലിയ പ്രഖ്യാപനം നടത്താന്‍ പദ്ധതിയിടുന്നതായി ഒരു പുതിയ അപ്ഡേറ്റ് വെളിപ്പെടുത്തുന്നു. ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
കല്‍ക്കി 2898 എഡി ടീം ഈ ഞായറാഴ്ച ഗംഭീരമായ എന്തെങ്കിലും ആസൂത്രണം ചെയ്യുന്നു. ചിത്രത്തെക്കുറിച്ചുള്ള ഒരു വലിയ അപ്ഡേറ്റ് പ്രതീക്ഷിക്കുന്നു. ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപനമാണോ ഈ സര്‍പ്രൈസെന്ന് ആരാധകര്‍ സംശയിക്കുന്നുണ്ട്്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്.
മെയ് 9 ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം ഇപ്പോള്‍ പുതിയ തീയതിയില്‍ തീയറ്ററുകളില്‍ എത്തും. ‘കല്‍ക്കി 2898 എഡി’ കഴിഞ്ഞ വര്‍ഷം സാന്‍ ഡീഗോ കോമിക്-കോണില്‍ നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം വന്‍തോതിലുള്ള ആഗോള അംഗീകാരം നേടി. റിലീസ് തീയതി മാറ്റുന്നത് സംബന്ധിച്ച് നിര്‍മ്മാതാക്കള്‍ ഉടന്‍ തന്നെ ഔദ്യോഗിക പ്രസ്താവന നടത്തും.