Crime

ഡിജിറ്റല്‍ തെളിവുകള്‍ വരെ കണ്ടെത്തുന്ന പോലീസ് നായ ; ‘റോസ്‌കോ’ കുട്ടികളെ വേട്ടയാടുന്നവരെ കണ്ടെത്തും

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ലൈംഗിക വീഡിയോകള്‍ ഉണ്ടാക്കിയ ഡോക്ടര്‍ ഇക്വഡോറില്‍ 30 വര്‍ഷത്തെ തടവുശിക്ഷ നേരിടുകയാണ്. ഇയാള്‍ ശിക്ഷിക്കപ്പൊന്‍ കാരണായതാകട്ടെ ‘റോസ്‌കോ’ എന്ന് പേരുള്ള ഇലക്ട്രോണിക് സ്നിഫര്‍ ഡോഗും. ആളുകള്‍ക്കിടയില്‍ പെട്ടെന്ന് ഹീറോയായി മാറിയ റോസ്‌കോ പക്ഷേ ഒരു റോബോട്ട് നായയല്ല. ഡാറ്റ സ്റ്റോറേജ് ഉപകരണങ്ങളുടെ ഉപരിതലത്തില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ കണ്ടെത്താന്‍ പരിശീലിപ്പിച്ച നായയാണ്. ചെറിയ നഖത്തിന്റെ വലുപ്പം പോലുമില്ലാത്ത എസ്ഡി കാര്‍ഡുകള്‍ പോലും റോസ്‌കോ കണ്ടെത്തും.

കുട്ടികള്‍ക്കെതിരായ ഇന്റര്‍നെറ്റ് ക്രൈംസ് ടാസ്‌ക് ഫോഴ്‌സില്‍ ജോലി ചെയ്യുന്ന റോസ്‌കോയും ട്രെയിനര്‍ ലെഫ്റ്റനന്റ് ജോണ്‍ ഹാനിംഗും റോജേഴ്‌സ് കൗണ്ടി ഒക്ലഹോമയില്‍ നിന്നുള്ളവരാണ്. ഇതിനകം ഇവര്‍ അനേകം കേസുകള്‍ തെളിയിച്ചുകഴിഞ്ഞു. അവയില്‍ ഒന്നായിരുന്നു ഇക്വഡോറിലെ ഡോക്ടറെ കുടുക്കിയ കേസ്. ടാസ്‌ക് ഫോഴ്‌സിലെ റുഗര്‍ എന്ന കറുത്ത ലാബ്രഡോര്‍, കഴിഞ്ഞ വര്‍ഷം സോഫയുടെ തലയണയില്‍ ഒളിപ്പിച്ച തെളിവുകള്‍ നിറച്ച ഒരു ലാപ്‌ടോപ്പ് മണംപിടിച്ചു കണ്ടെത്തി. സെല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, മൈക്രോ എസ്ഡി കാര്‍ഡ്, മറഞ്ഞിരിക്കുന്ന ക്യാമറ എന്നിവയെല്ലാം ഇവര്‍ കണ്ടെത്തും. ”ഒളിച്ചുവച്ചിരിക്കുന്ന ഒരു ക്യാമറ, അല്ലെങ്കില്‍ ഒരു കമ്പ്യൂട്ടര്‍, അല്ലെങ്കില്‍ ഒരു മൊബൈല്‍ഫോണ്‍ ഇവയിലേതെങ്കിലും മുറിയില്‍ എവിടെയെങ്കിലും ഒളിപ്പിച്ചാല്‍ അത് കണ്ടെത്തുന്നത് മറ്റൊരു ഇരയിലേക്ക് നയിച്ചേക്കാം. അല്ലെങ്കില്‍ ഒരു കുറ്റവാളിയെ ദീര്‍ഘകാലത്തേക്ക് കുറ്റകൃത്യങ്ങളില്‍നിന്ന് അകറ്റി നിര്‍ത്താന്‍ ഞങ്ങളെ സഹായിച്ചേക്കാമെന്ന് ഹാനിങ്ങ് പറയുന്നു.

ഇരുവരും ഇപ്പോള്‍ കുട്ടികള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പ്രശസ്തരായി മാറിയിട്ടുണ്ട്. ഇക്വഡോറില്‍ ഒരു പോലീസ് റെയ്ഡിന്റെ ഭാഗമായ ഒരു ഓപ്പറേഷനിലാണ് ഡോക്ടറെ പൊക്കുന്നത്. ശരിക്കും ബുദ്ധിമുട്ടുള്ള ഈ ജോലി ചെയ്യുന്ന ഹാനിംഗിനും സഹ ഉദ്യോഗസ്ഥര്‍ക്കും റോസ്‌കോയെപ്പോലെ പ്രത്യേക പരിശീലനം സിദ്ധിച്ച നായകള്‍ നല്‍കുന്ന ആശ്വാസം ചെറുതല്ല. റെയ്ഡില്‍ പോലീസ് വാതിലുകള്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറുമ്പോള്‍ റോസ്‌കോയും ഹാനിംഗും മറഞ്ഞിരിക്കുന്ന ഉപകരണങ്ങള്‍ കണ്ടെത്തും