Featured Health

പിങ്ക് കൊക്കെയ്ൻ കൊക്കെയ്ൻ അല്ല, എന്താണ് നിഗൂഢ മയക്കുമരുന്നിൽ ഉള്ളത്?

വൺ ഡയറക്ഷൻ ഗായകൻ ലിയാം പെയ്‌നിന്റ മരണത്തിനുശേഷം വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് പിങ്ക് കൊക്കെയ്‌ൻ . പിങ്ക് കൊക്കെയ്നിന് പേരു സൂചിപ്പിക്കുപോലെ പിങ്ക് നിറമാണ്, പക്ഷേ അത് കൊക്കെയ്ൻ അല്ല. പിന്നെയോ? പ്രവചനാതീതമായ ഫലങ്ങളും, അപകടകരമായ ആസക്തിയും ഉണ്ടാക്കുന്ന ഒരു മയക്കുമരുന്ന് മിശ്രിതമാണ് ഇത് .

31 കാരനായ പോപ്പ് താരം ലിയാം പെയ്ൻ അർജന്റീനയിലെ ഹോട്ടലിലെ മൂന്നാം നില ബാൽക്കണിയിൽനിന്ന് വീണ് മരിച്ചതിനെ തുടർന്നാണ് പിങ്ക് കൊക്കെയ്ൻ വര്‍ത്തകളില്‍ ഇടം പിടിച്ചത്. പെയ്നിന്റെ മൃതദേഹത്തിൽ നടത്തിയ പരിശോധനയിൽ പിങ്ക് കൊക്കെയിനിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കെറ്റാമൈൻ, മെത്താംഫെറ്റാമൈൻ, എംഡിഎംഎ എന്നിവയുൾപ്പെടെയുള്ള മയക്കുമരുന്നുകളുടെ മിശ്രിതമാണ് പിങ്ക് കൊക്കയ്ൻ .

പിങ്ക് കൊക്കെയിന് നിറം ലഭിക്കുന്നത് അതിൽ ഉപയോഗിക്കുന്ന ഭക്ഷ്യയോഗ്യമായ ഡൈയിൽ നിന്നാണ്. 1970 കളിൽ ലാറ്റിനമേരിക്കയിൽ നിന്നാണ് പിങ്ക് കൊക്കെയിനിന്റെ തുടക്കം. 2010-ഓടെ ഇത് കൊളംബിയയിൽ ഉപയോഗിക്കുകയും ലാറ്റിനമേരിക്കയില്‍ വ്യാപിക്കുകയും ചെയ്തു. പിന്നീട് ഇത് യൂറോപ്പിൽ എത്തിച്ചേരുകയും ചെയ്തു .

പിങ്ക് കൊക്കെയ്ൻ ഗ്രാമിന് ഏകദേശം 99 ഡോളർ വിലവരുമെന്നാണ് റിപ്പോർട്ട് . വിലകുറവാണ് പിങ്ക് കൊക്കെയ്ൻ ജനപ്രിയമാകാനുള്ള പ്രധാന കാരണവും . പിങ്ക് കൊക്കെയ്ൻ ടുസി എന്നും അറിയപ്പെടുന്നു, സൈക്കഡെലിക് ഫെനെതൈലാമൈനുകളുടെ ഒരു പരമ്പരയാണ് ഇതെന്ന് ന്യൂയോർക്ക് സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ ജോസഫ് ജെ പാലമർ ഒരു പഠനത്തിൽ വ്യക്തമാക്കുന്നുണ്ട് .

പിങ്ക് കൊക്കെയ്ൻ സാമ്പിളുകളിൽ ഭൂരിഭാഗവും പ്രാഥമികമായി കെറ്റാമൈൻ അടങ്ങിയിട്ടുണ്ടെന്ന് പാൽമർ പറയുന്നു, പലപ്പോഴും എംഡിഎംഎ (എക്സ്റ്റസി) മെത്താംഫെറ്റാമൈൻ, ഒപിയോയിഡുകൾ, പുതിയ സൈക്കോ ആക്റ്റീവ് പദാർത്ഥങ്ങൾ ഇവ പിങ്ക് കൊക്കയ്നിൽ ചേര്‍ത്തിട്ടുണ്ട് .

പിങ്ക് കൊക്കെയ്നിലെ മിശ്രിതം എന്താണെന്നും അത് എത്രമാത്രം ഉപയോഗിക്കുന്നു എന്നതിനേയും ആശ്രയിച്ചാണ് ഇത് ശരീരത്തെ ബാധിക്കുന്നത്. രക്തസമ്മർദം, ഉത്കണ്ഠ, ഉയർന്ന ശരീരതാപനില,വർദ്ധിച്ച ഹൃദയമിടിപ്പ്, സോഡിയത്തിന്റെ അളവിലുള്ള കുറവ്, അപസ്മാരം, കോമ എന്നിവ ഇതിന്റെ ഉപയോഗം നിമിത്തം ഉണ്ടായേക്കാം.

കെറ്റാമൈൻ മയക്കാനുള്ള, ഹാലുസിനോജെനിക് അവസ്ഥ ഉണ്ടാക്കുന്ന ഒന്നാണ് . കെറ്റാമൈൻ ദുരുപയോഗം ബോധം നഷ്ടപ്പെടുന്നതിനും ശ്വസനത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്നതിനും മരണത്തിനും വരെ കാരണമാകുന്നു . മെത്താംഫെറ്റാമൈൻ ഉന്മേഷദായകമായ അനുഭവങ്ങൾ സൃഷ്ടിക്കുന്ന ഉത്തേജക ഉപാധിയാണിത് . എം.ഡി.എം.എ (എക്‌സ്റ്റസി)പലപ്പോഴും ഉന്മേഷത്തിനും മറ്റുമായി ഉപയോഗിക്കുന്ന ഒരു മയക്കുമരുന്നാണ്.

യഥാർത്ഥത്തിൽ എന്താണ് പിങ്ക് കൊക്കയിന്‍ മിശ്രിതത്തില്‍ എന്തെല്ലാം മയക്കുമരുന്നുകള്‍ അടങ്ങിയിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു അത് എങ്ങനെ ഒരു വ്യക്തിയിൽ ബാധിക്കുന്നുവെന്നത് . ഡീലർമാർക്ക് അവർ എന്താണ് വിൽക്കുന്നതെന്നോ, ഉപയോക്താക്കൾക്ക് അവർ എന്താണ് വാങ്ങുന്നതെന്നോ കഴിക്കുന്നതെന്നോ അറിവില്ല എന്നതാണ് യാഥാർഥ്യം.