ടോയ്ലറ്റ് സീറ്റിലായിരിക്കും ബാക്റ്റീരിയ കൂടുതൽ കാണുക എന്ന ചിന്ത നിങ്ങൾക്കുണ്ടാക്കും. എന്നാൽ പുതിയ പഠനം തെളിയിക്കുന്നത് നിങ്ങളുടെ ആ ചിന്താഗതി തെറ്റാണെന്നാണ്. നാഷണൽ സ്ലീപ്പ് ഫൗണ്ടേഷന്റെ റിപ്പോർട്ട് അനുസരിച്ച് ഒരാഴ്ചയോളം കഴുകാത്ത തലയിണ കവര്‍ കൂടുതൽ ബാക്റ്റീരിയ വഹിക്കുന്നുവെന്നാണ് കണ്ടത്.
കൃത്യമായ ഇടവേളയിൽ വൃത്തിയാക്കിയില്ലെങ്കിൽ കാലക്രമേണ നല്ല അളവിൽ ബാക്റ്റീരിയകൾ അടിഞ്ഞുകൂടും. ഒരാഴ്ച കഴുകാത്ത തലയിണ കവറിൽ കിടന്നുറുങ്ങുമ്പോൾ ടോയ്ലറ്റ് സീറ്റിനേക്കാൾ 17000തിലധികം ബാക്റ്റീരിയകൾ അതിൽ അടിഞ്ഞുകൂടുന്നു.
ഒരു ആഴ്ച കഴിയുമ്പോൾ, തലയിണ കവറുകളിലും ഷീറ്റുകളിലും ചതുരശ്ര ഇഞ്ചിൽ മൂന്ന് ദശലക്ഷം മുതൽ അഞ്ച് ദശലക്ഷം വരെ CFU (colony-forming units) അടങ്ങിയിട്ടുണ്ടെന്ന് നാഷണൽ സ്ലീപ്പ് ഫൗണ്ടേഷൻ വെളിപ്പെടുത്തിയിട്ടുണ്ട്. നാലാം ആഴ്ചയോടെ, നിങ്ങളുടെ ഉറക്ക സ്ഥലത്തിന്റെ രണ്ട് ഭാഗങ്ങളിലും ഏകദേശം 12 ദശലക്ഷം CFU-കൾ ഉണ്ടാകും.
ഗ്രാം നെഗറ്റീവ് റോഡുകൾ, ഗ്രാം പോസിറ്റീവ് റോഡുകൾ, ബാസിലി ഗ്രാംപോസിറ്റീവ് കോക്കി എന്നിവയാണ് കിടക്കയിൽ കാണപ്പെടുന്ന സാധാരണ ബാക്റ്റീരിയകള്‍. ഈ ബാക്റ്റീരിയയ്ക്ക് അണു ബാധയ്ക്ക് വരെ കാരണമായേക്കാം. വൃത്തി ഹീനമായ തലയിണ കവറിൽ കിടന്നു ഉറങ്ങുന്നത് അലർജിയ്ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾ, മുഖക്കുരു, ചർമ്മ പ്രശ്നങ്ങൾക്കും കാരണമായേക്കാം.
ഉറങ്ങുന്നതിനുമുമ്പ് ആദ്യം മുടി ഉണക്കാനും, രണ്ടാമതായി ആഴ്ചയിൽ ഒരിക്കൽ തലയിണക്കവറുകൾ കഴുകാനും വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. ഏഴ് വർഷത്തിലൊരിക്കൽ മെത്ത മാറ്റുന്നത് പരിഗണിക്കാനും വിദഗ്ദ്ധർ ഉപദേശിക്കുന്നു. കിടക്കുന്നതിനു മുമ്പ് കുളിക്കുക, അസുഖത്തിന് ശേഷം കിടക്ക വൃത്തിയാക്കുക തുടങ്ങിയ നല്ല ശുചിത്വ രീതികൾ ബാക്ടീരിയകളുടെ സാന്നിധ്യം കുറയ്ക്കാൻ സഹായിക്കും.
തലയിണക്കവറുകളിൽ എണ്ണ, വിയർപ്പ് തുടങ്ങിയവ എക്‌സിമ റോസേഷ്യ പോലുള്ള ചർമ്മ പ്രശ്‌ങ്ങൾക്കും കാരണമാകും. തുമ്മൽ, മൂക്കൊലിപ്പ്, കണ്ണിൽ നിന്ന് വെള്ളം വരുക എന്നിവ അലർജിയുടെ ലക്ഷണങ്ങളാകും. വിട്ടുമാറാത്ത താരനും കഴുകാത്ത തലയിണ കവർ കാരണമാകുന്നു. ആഴ്ചയിൽ ഒരു ദിവസമെങ്കിലും തലയിണ കവറുകൾ കഴുക്കുന്നത് നല്ലതായിരിക്കും.