Health

നിരന്തരമായുള്ള ചുമ; പരിശോധനയില്‍ കണ്ടെത്തിയത് ‘എരിവുള്ള കാന്‍സര്‍’ !

.രണ്ട് വര്‍ഷമായി നിര്‍ത്താതെയുള്ള ചുമമൂലം കഷ്ടപ്പെടുകയായിരുന്നു ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഒരു യുവാവ്. പല ചികിത്സകള്‍ പരീക്ഷിച്ചിട്ടും ചുമയ്ക്ക് യാതൊരു മാറ്റവുമില്ല. ദിവസ കഴിയുംതോറും കൂടുതല്‍ വഷളവുകയും ചെയ്തു. അതോടെ സ്യു എന്ന യുവാവ് വിദഗ്ധ പരിശോധനയ്ക്കായി ഡോക്ടറെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്യൂവിന് തൊണ്ടയില്‍ ട്രൂമറാണെന്ന് കണ്ടെത്തി.

ടൂമര്‍ പിന്നീട് ശ്വാസകോശ അര്‍ബുദമായി മാറാനുള്ള സാദ്ധ്യത മുന്നില്‍കണ്ട് ശസ്ത്രക്രിയയിലൂടെ ട്രൂമര്‍ നീക്കം ചെയ്യാമെന്ന തീരുമാനത്തിലെത്തി. എന്നാല്‍ സര്‍ജറിക്ക് മുന്നോടിയായി കൂടുതല്‍ പരിശോധനകള്‍ വേണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടു. ശ്വാസകോശത്തിന്റെ ഒരുഭാ​ഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതിനുമുൻപ് ഒന്നുകൂടി അത് കാന്‍സര്‍ തന്നെയെന്ന് ഉറപ്പിക്കാനുളള ​ടെസ്റ്റായിരുന്നു അത്. ആ പരിശോധന സ്യുവിന്റെ ജീവിതത്തില്‍ വന്‍ വഴിത്തിരിവായി.

സ്യൂവിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ വസ്തുവിനെ ഡോക്ടര്‍ തിരിച്ചറിഞ്ഞു. ശ്വാസകോശത്തില്‍ മുളകിന്റെ ഒരു കഷ്ണം കുടുങ്ങിയതാണത്രേ ട്രൂമറായി കാണപ്പെട്ടത്. ശ്വാസകോശത്തിലിരുന്ന അണുബാധയാവുകയും തുടര്‍ന്ന് ശക്തമായ ചുമയായി മാറുകയായിരുന്നു. അവസാനം മുളക് ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍ പുറത്തെടുക്കുകയുമായിരുന്നു