Oddly News

ചൂളമടിച്ച് വിളിക്കും ഗ്രാമം… ഇവിടെ ആളുകൾ പരസ്പരം വിളിക്കുന്നത് ചൂളമടിച്ച്, മേഘാലയിലെ വിചിത്ര ഗ്രാമം

വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് നമ്മുടെ ഇന്ത്യയും അവിടുത്തെ ഒരോ സംസ്ഥാനങ്ങളും. അതിലൊരു സംസ്ഥാനമാണ് മേഘാലയ. ലോകത്ത് ഏറ്റവും അധികം മഴപെയ്യുന്ന ചിറാപ്പുഞ്ചിയും മൗസിന്റവും സ്ഥിതി ചെയ്യുന്നത് മേഘാലയയിലാണ്. അവിടുത്തെ ഒരു വിചിത്രമായ ഗ്രാമമാണ് കോങ്തോങ്. എന്നാല്‍ ഇവിടെ താമസിക്കുന്നവര്‍ അങ്ങോട്ടും ഇങ്ങോട്ടും സംബോധന ചെയ്യുന്നത് പേരുകള്‍ വിളിച്ചല്ല. പകരമായി ചൂളം വിളിച്ചാണ്. അതിനാല്‍ തന്നെ ‘ചൂളം വിളി’ ഗ്രാമം എന്നാണ് ഇവിടെ അറിയപ്പെടുന്നത്.

കോങ്തോങ് സ്ഥിതി ചെയ്യുന്നത് മേഘാലയയിലെ തലസ്ഥാനമായ ഷില്ലോങ് നഗരത്തില്‍ നിന്ന് 60 കിലോഗ്രാം മാറി ഈസ്റ്റ് ഖാസി ഹില്‍ ജില്ലയിലാണ്. ഇവിടെ താമസിക്കുന്നവര്‍ സന്ദേശം കൈമാറാനും ചൂളം വിളി ഉപയോഗിക്കാറുണ്ട്.
വിദഗ്ധര്‍ പറയുന്നത് കോങ്തോങ്ങില്‍ ഏതാണ്ട് 700 തരത്തിലുള്ള ചൂളം വിളി ശബ്ദങ്ങളുണ്ടെന്നാണ്. ഒരോ ചൂളംവിളി ശബ്ദവും ഓരോരുത്തരെ സൂചിപ്പിക്കുന്നതാണ്.

ഒരു കുട്ടി ജനിച്ചതിന് ശേഷം കുട്ടിയുടെ അമ്മയാണ്ചൂളംവിളി ചിട്ടപ്പെടുത്തുന്നത്. തലമുറകളായി തുടരുന്നതാണ് ഈ ചൂളം വിളിപ്പേര് സമ്പ്രാദയം. ഇവിടുത്തെ ഗ്രാമീണര്‍ക്ക് ഇത് വളരെ ഇഷ്ടമാണ്. ഈ സമ്പ്രദായം ഇഷ്ടപ്പെട്ട് മറ്റ് ചില ഗ്രാമങ്ങളും ഈ രീതി ഉപയോഗിക്കാന്‍ തുടങ്ങിയട്ടുണ്ട്. 2019ല്‍ ബിഹാറില്‍ നിന്നുള്ള രാജ്യസഭാ എംപിയായ രാകേഷ് സിന്‍ഹ ഈ ഗ്രാമത്തെ ദത്തെടുത്തിരുന്നു.