Sports

ഇരട്ടസെഞ്ച്വറി നേടി റെക്കോഡിട്ട് നിസ്സാങ്ക ; ഏകദിനത്തില്‍ ശ്രീലങ്കക്കാരന്റെ ആദ്യ നേട്ടം

ശ്രീലങ്കയ്ക്ക് വേണ്ടി ആദ്യമായി ഏകദിനത്തില്‍ ഇരട്ടസെഞ്ച്വറി നേടി റെക്കോഡിട്ട് നിസ്സാങ്ക. അഫ്ഗാനിസ്ഥാനെതിരേ ആദ്യ ഏകദിനത്തില്‍ പല്ലേക്കലെയില്‍ ശ്രീലങ്കന്‍ ഓപ്പണര്‍ പാതും നിസ്സാങ്ക പുറത്താകാതെ 210 റണ്‍സ് നേടി ഇരട്ട സെഞ്ച്വറി നേടി.

2000-ല്‍ ഷാര്‍ജയില്‍ ഇന്ത്യയ്ക്കെതിരെ സനത് ജയസൂര്യയുടെ ദീര്‍ഘകാല ഏകദിന സ്‌കോറായ 189 റണ്‍സിന്റെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന ശ്രീലങ്കക്കാരന്റെ ഏകദിനസ്‌കോറിന്റെ റെക്കോഡും നിസാങ്ക തകര്‍ത്തു. 20 ഫോറുകളും എട്ട് കൂറ്റന്‍ സിക്സറുകളും പറത്തി.

ഇതോടെ ഏകദിനത്തില്‍ 200-ഓ അതിലധികമോ റണ്‍സ് തികച്ച വ്യക്തികളുടെ വിപുലമായ പട്ടികയില്‍ നിസ്സങ്കയും ചേര്‍ന്നു. ഈ നേട്ടം കൈവരിക്കുന്ന ഏഷ്യയില്‍ നിന്നുള്ള ഏഴാമത്തെ ബാറ്ററും ഐലന്‍ഡ് നാഷനില്‍ നിന്നുള്ള ആദ്യ താരവുമാണ് നിസ്സാങ്ക. ഈ വര്‍ഷത്തെ ആദ്യ ഏകദിന ഡബിള്‍ സെഞ്ച്വറിയാണ്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കന്‍ ഓപ്പണര്‍മാര്‍ ആതിഥേയ ടീമിനെ മികച്ച നിലയിലാക്കി, നിസ്സാങ്കയും അവിഷ്‌ക ഫെര്‍ണാണ്ടോയും അഫ്ഗാനിസ്ഥാന്‍ ആക്രമണത്തെ തകര്‍ത്തുവാരി. റഷീദ് ഖാന്‍ ഇല്ലാത്ത ബൗളിംഗ് ലൈനപ്പ് ശ്രീലങ്കയ്ക്ക് വെല്ലുവിളിയേ ആയിരുന്നില്ല.

എട്ട് ഇന്നിംഗ്സിന് ശേഷം ഫെര്‍ണാണ്ടോ തന്റെ ആദ്യ ഏകദിന ഫിഫ്റ്റി തികച്ചെങ്കിലും 88 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്സും സഹിതം 88 റണ്‍സെടുത്ത് പുറത്തായി. താമസിയാതെ, നിസ്സാങ്ക തന്റെ സെഞ്ച്വറി തികച്ചു. അവസാന ഓവറിലെ ആദ്യ പന്തില്‍ സിക്സറടിച്ച നിസാങ്ക ജയസൂര്യയുടെ 189 എന്ന റെക്കോര്‍ഡ് മറികടന്നു.

അവസാന ഓവറില്‍ ബൗണ്ടറികളില്‍ 20 റണ്‍സ് നേടിയ അദ്ദേഹം ആക്രമണം തുടര്‍ന്നു, ടീമിനെ മൂന്ന് വിക്കറ്റിന് 381 ലെത്താന്‍ സഹായിച്ചു. ഏകദിനത്തിലെ ആറാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ്.