മനുഷ്യര്‍ അടിവസ്ത്രം ഉപയോഗിക്കാന്‍ തുടങ്ങിയട്ട് ഇപ്പോള്‍ 40000 വര്‍ഷമെങ്കിലും ആയിട്ടുണ്ടാകുമെന്ന് പുതിയ വെളിപ്പെടുത്തി ഗവേഷകര്‍ .സൈബീരിയിലെ ഗുഹകളില്‍ ജീവിച്ച മനുഷ്യരാണ് ആദ്യമായി അടിവസ്ത്രങ്ങള്‍ നിര്‍മിച്ച് ഉപയോഗിക്കാനായി ആരംഭിച്ചത്.70000 വര്‍ഷങ്ങളെങ്കിലും മുന്‍പ് മൃഗങ്ങളുടെ എല്ലുകള്‍ ഉപയോഗിച്ചുള്ള സൂചികള്‍ മനുഷ്യവംശം ഉപയോഗിക്കുന്നുണ്ട്.അടിസ്ഥാന വസ്ത്രങ്ങള്‍ ഇവ ഉപയോഗിച്ച് നിര്‍മിക്കാനായി സാധിക്കുമായിരുന്നു.
എന്നാല്‍ സൈബീരിയയിലെ ഡെനിസവയില്‍ ഗുഹയില്‍ നിന്ന് കണ്ടെത്തിയ വളരെ സങ്കീര്‍ണമായി സൂചികള്‍ശാസ്ത്രജ്ഞരെ വളരെ അധികം അത്ഭുതപ്പെടുത്തി.ഇത്തരത്തിലുള്ള സൂചികള്‍ കൊണ്ട് അടിവസ്ത്രങ്ങള്‍ക്ക് പുറമെ വലിപ്പമുള്ള ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങളും നിര്‍മിക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
അതിന് മുന്‍പുള്ള കാലം വരെ സൈബീരിയയിലെ ഡെനിസവ ഗുഹയിലെ മനുഷ്യര്‍ വളരെ കുറച്ച് മാത്രമാണ് വസ്ത്രം ധരിച്ചത്. കൂടാതെ ശരീരത്തില്‍ ടാറ്റുകളും കളറുകളുമൊക്കെ ഉപയോഗിക്കുകയും ചെയ്തിരുന്നുവത്രേ. എന്നാല്‍ കനത്ത തണുപ്പ് മൂലം ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം വേണ്ടിവരുകയായിരുന്നു.
നരവംശശാസ്ത്രപരമായി വളരെയേറെ പ്രാധാന്യമുള്ളഗുഹയാണ് സൈബീരിയയിലെ ഡെനിസോവ . ഒരു ലക്ഷത്തോളം വർഷങ്ങളായി ഇവിടെ ഹോമോ സാപ്പിയൻസ് മാത്രമല്ല, ആദിമനരൻമാരായ നിയാണ്ടർത്താലുകളും ഡെനിസോവരുമൊക്കെ ജീവിച്ചിരുന്നു.