Oddly News Wild Nature

കൊടുങ്കാറ്റില്‍ പക്ഷിക്കൂട്ടം ചത്തൊടുങ്ങി; സിംഗാറില്‍ നൂറിലധികം തത്തകളെ ചത്ത നിലയില്‍ കണ്ടെത്തി

മണ്‍സൂണ്‍ കാലം മനോഹരമാണെന്നത് പോലെ ഇടിയും മിന്നലും ശക്തമായ കാറ്റും മഴയുമൊക്കെയായി ഏറെ അപകടകാരിയുമാണ്. ഉത്തരേന്ത്യ അത്തരമൊരു കൊടുങ്കാറ്റിന്റെ ആഘാതം വഹിച്ചപ്പോള്‍ ചത്തുവീണത് നൂറുകണക്കിന് പക്ഷികള്‍. ഝാന്‍സിക്ക് സമീപമുള്ള സിംഗാര്‍ ഗ്രാമത്തില്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് നൂറിലധികം തത്തകളെ ചത്ത നിലയില്‍ കണ്ടെത്തി.

ഡസന്‍ കണക്കിന് തത്തകള്‍ നിര്‍ജീവമായി കിടക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമ ത്തില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ സംഭവം കണ്ട് ഞെട്ടി യ നാട്ടുകാര്‍ വനംവകുപ്പുമായി ബന്ധപ്പെട്ടു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി, മരിച്ചവയെ വലിയ കുഴിയില്‍ സംസ്‌കരിക്കുകയും പരിക്കേറ്റവയ്ക്ക് വൈദ്യസഹായം നല്‍കുകയും ചെയ്തു. പലതിന്റെയും നില ഗുരുതരമായിരുന്നു.

തത്തകള്‍ വഴിയില്‍ ചത്തുകിടക്കുന്നതിന്റെ ഹൃദയഭേദകമായ കാഴ്ചയുമായിട്ടാണ് ഗ്രാമവാസികള്‍ ഉണര്‍ന്നത്. ആദ്യം കണ്ടെത്തിയത് വയലുകളില്‍ ചിതറിക്കിടക്കുന്ന പച്ചനിറത്തിലുള്ള തൂവലുകളായിരുന്നു. പിന്നാലെ ഞെട്ടല്‍ കൂട്ടിക്കൊണ്ട് കൂട്ടമായി തത്തകള്‍ ചത്തുകിടക്കുന്നതും കണ്ടെത്തി. 50-ലധികം പക്ഷികള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ചിലത് തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

കാലവര്‍ഷക്കെടുതിയില്‍ 30 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തതായി ഫ്രീപ്രസ് ജര്‍ ണല്‍ പറയുന്നു. മരം വീണും കെട്ടിടങ്ങള്‍ തകര്‍ന്നുവീണുമൊക്കെയാണ് മരണ ങ്ങ ള്‍ സംഭവിച്ചത്. എന്നാല്‍ അതിനേക്കാളെല്ലാം ഹൃദയഭേദകമായിരുന്നു തത്തകളുടെ കൂട്ട മരണം.

Leave a Reply

Your email address will not be published. Required fields are marked *