Crime

ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ പിതാവിന്റെ 18 ലക്ഷം തട്ടി; മകന്‍ അതേ തന്ത്രം ഉപയോഗിച്ച് തുക തിരിച്ചുപിടിച്ചു


ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ പിതാവിന്റെ 18 ലക്ഷം രൂപ മകന്‍ തന്ത്രപരമായി ആവിഷ്‌ക്കരിച്ച പദ്ധതിയിലൂടെ തിരിച്ചുപിടിച്ചു. മൂന്ന് വേഷങ്ങള്‍ വരെ കെട്ടിയാടിയാണ് മകന്‍ തട്ടിപ്പ് സംഘത്തിന്റെ കയ്യിലേക്ക് പോയ പണം തിരിച്ചുപിടിച്ചത്. കൂടുതല്‍ നിക്ഷേപത്തിന് ആളുകള്‍ എത്തിയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു മകന്‍ റാക്കറ്റുകളെ വീഴ്ത്തിയത്.

നിക്ഷേപകരായി മകന്‍ അഭിനയിക്കുകയും ചെയ്തു. ഒടുവില്‍ തന്റെ പിതാവ് സംഘത്തിന് നല്‍കിയ 700,000 ന്യൂ തായ്വാന്‍ ഡോളര്‍ (1821934 രൂപ) വീണ്ടെടുക്കാന്‍ സഹായിച്ചു.

ഒരു സ്ത്രീയായി അഭിനയിച്ചായിരുന്നു വൃദ്ധനില്‍ നിന്നും തട്ടിപ്പുകാര്‍ നിക്ഷേപം ഉണ്ടാക്കിയത്. അദ്ദേഹവുമായി പരിചയപ്പെട്ട ശേഷം നിരന്തരമായി വിളിക്കുകയും മുഖസ്തുതി ഉപയോഗിച്ച് പണത്തട്ടിപ്പ് പദ്ധതിയില്‍ പങ്കാളിയാക്കുകയും ചെയ്തു. ഓണ്‍ലൈനില്‍ വഴി പദ്ധതിയില്‍ ചേര്‍ത്ത ശേഷം, 700,000 ന്യൂ തായ്വാന്‍ ഡോളര്‍ നിക്ഷേപിക്കാന്‍ അവനെ പ്രേരിപ്പിച്ചു. പിതാവിന്റെ ഫോണില്‍ ഒരു അജ്ഞാത ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് അതുവഴിയായിരുന്നു പണം തട്ടിയത്. ഫോണില്‍ അജ്ഞാത ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവര്‍ പിതാവിനെ ബോധ്യപ്പെടുത്തി.

നിരന്തരം ഫോണ്‍വിളിച്ച് കഴിച്ചോ, കുടിച്ചോ, ഉറങ്ങിയോ എന്നെല്ലാം പതിവായി വിളിച്ചു ചോദിച്ചായിരുന്നു വശീകരിച്ചത്. മൊത്തം നിക്ഷേപം 1.3 ദശലക്ഷം ന്യൂ തായ്വാന്‍ ഡോളര്‍ കൂടിയെന്നും അത് 600,000-ലധികം ലാഭം കാണിച്ചുവെന്നും ആപ്പ് സൂചിപ്പിച്ചു. ഇതുകണ്ട് പിതാവ് തന്റെ ലാഭം പിന്‍വലിക്കാന്‍ ഒരുങ്ങിയപ്പോള്‍ ഇപ്പോള്‍ പണം പിന്‍വലിക്കാനാകില്ല എന്നും ഒരു നിശ്ചിത തുകയില്‍ എത്തേണ്ടതുണ്ട് എന്നും നിര്‍ബ്ബന്ധിച്ചു.

സംഭവത്തില്‍ പിതാവ് പരാതിപ്പെട്ടതോടെയാണ് മകന് സംശയം തോന്നിയത്. പയ്യന്‍ ആദ്യം യൂട്യൂബില്‍ പോയി അഴിമതി വിരുദ്ധ വീഡിയോകള്‍ കണ്ട് നഷ്ടമായ പണം തിരിച്ചുപിടിക്കാന്‍ അതിനേക്കാള്‍ വലിയ മറ്റൊരു തട്ടിപ്പ് പദ്ധതി ഉണ്ടാക്കേണ്ടതുണ്ടെന്ന് അയാള്‍ തിരിച്ചറിഞ്ഞു.

തട്ടിപ്പുകാരനുമായി വീണ്ടും ബന്ധപ്പെടാന്‍ താന്‍ പിതാവിന്റെ ഫോണ്‍ ഉപയോഗിച്ച് സമാനമായ തന്ത്രം സ്വീകരിക്കുകയായിരുന്നെന്ന് മകന്‍ പറഞ്ഞു. തന്റെ ലാഭത്തില്‍ ആകൃഷ്ടരായ രണ്ട് സുഹൃത്തുക്കള്‍ യഥാക്രമം 500,000 ന്യൂതായ്വാന്‍ ഡോളറും പത്തുലക്ഷം നിക്ഷേപിക്കാന്‍ ഉത്സുകരായെന്ന് അദ്ദേഹം തട്ടിപ്പുകാരോട് പറഞ്ഞു. തന്റെ വീട്ടില്‍ നിന്ന് പണമെടുക്കാന്‍ എപ്പോള്‍ വരാമെന്നും അദ്ദേഹം അന്വേഷിച്ചു. സംഭാഷണം സുഗമമായി പുരോഗമിക്കുമ്പോള്‍, കുടുംബകാര്യങ്ങള്‍ കാരണം ഫണ്ടിന്റെ അടിയന്തര ആവശ്യം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം തന്ത്രപരമായി ഗിയര്‍ മാറ്റി. ഉദ്ദേശിച്ച ലാഭത്തില്‍ നിന്ന് 700,000 ന്യൂ തായ്വാന്‍ ഡോളര്‍ പിന്‍വലിക്കേണ്ടതുണ്ടെന്ന് അഭ്യര്‍ത്ഥിച്ചു.

തുടക്കത്തില്‍, തട്ടിപ്പ് സംഘം മടിച്ചു നിന്നെങ്കിലും, മകന്‍ അവരെ മണിക്കൂറുകളോളം ബോധ്യപ്പെടുത്തി. താല്‍പ്പര്യമുള്ള മറ്റു രണ്ടുപേരായി അഭിനയിക്കുകയും ചെയ്തു. നിക്ഷേപ വിശദാംശങ്ങളെക്കുറിച്ച് ഗൗരവമായി അന്വേഷിച്ചു. ഒടുവില്‍ കിട്ടിയതിനേക്കാള്‍ വലിയ ലാഭം പ്രതീക്ഷിച്ചു തട്ടിപ്പ് സംഘം 700,000 ന്യൂ തായ്വാന്‍ ഡോളര്‍ തിരികെ നല്‍കാന്‍ സമ്മതിച്ചു. ഇരയ്ക്ക് 700,000 ന്യൂ തായ്വാന്‍ ഡോളര്‍ തിരികെ നല്‍കി. അതേസമയം പണം നല്‍കിയ ശേഷവും പിതാവിനെ വീണ്ടും തട്ടിപ്പിനിരയാക്കാന്‍ സംഘം ശ്രമിച്ചു. ഇപ്പോള്‍ 2.35 ദശലക്ഷം ന്യൂതായ്വാന്‍ ഡോളര്‍ ലാഭം കാണിക്കുന്നുവെന്നും പണം പിന്‍വലിക്കാന്‍ 5 മുതല്‍ 10 ശതമാനം വരെ നികുതി അടയ്‌ക്കേണ്ടതുണ്ടെന്നും അവകാശപ്പെട്ടു വീണ്ടും വന്നെങ്കിലും ഇത്തവണ അദ്ദേഹം വീണില്ല. മകന്റെ മിടുക്ക് ഓണ്‍ലൈനില്‍ വ്യാപകമായ പ്രശംസ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *