നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പലവിധമാണ്. ഇക്കാര്യത്തില്‍ പ്രായവ്യത്യാസമില്ല. മിക്ക പ്രശ്‌നങ്ങളും ജീവിതരീതികള്‍ മാറ്റിയാല്‍ തന്നെ പരിഹരിക്കാം. മലയാളിയുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ ഒഴിവാക്കാനാകാത്ത പച്ചക്കറിയാണ് വെണ്ടയ്ക്ക. സാമ്പാറായോ മെഴുക്കുപുരട്ടിയായോ ഒക്കെ ഉപയോഗിക്കുന്ന വെണ്ടയ്ക്ക അതിനേക്കാളൊക്കെ വലിയ പുള്ളിയാണ്! വെണ്ടയ്ക്ക അത്ര ചെറിയ കക്ഷിയൊന്നും അല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
വെണ്ടയ്ക്ക ഇട്ടുവെച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. വൈറ്റമിനുകളും ധാതുക്കളും ആന്‍റി ഓക്സിന്‍റുകളുമൊക്കെ അടങ്ങിയ ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക എന്നതുതന്നെയാണ് കാരണം. ഇതിനായി നാലോ അഞ്ചോ വെണ്ടയ്ക്ക കീറി രണ്ട് ഗ്ലാസ് വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വെണ്ടയ്ക്ക നന്നായി ഞരടി ഇതിലെ കൊഴുപ്പ് വെള്ളത്തിലേയ്ക്ക് പകര്‍ത്തിയെടുത്ത് ഈ വെള്ളം കുടിക്കാം. ആവശ്യമായി തോന്നുകയാണെങ്കില്‍ ഇതിലേക്ക് തേനോ നാരങ്ങാനീരോ ചേര്‍ക്കാവുന്നതാണ്.
വെണ്ടയ്ക്കയിട്ട് വച്ച വെളളം പതിവായി കഴിക്കുന്നത് കൊണ്ട് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവരുടെ ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു പാനീയമാണിത്. വെണ്ടയ്ക്കയിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍-ബി, ഫൈബര്‍, ഫോളിക് ആസിഡ് എന്നിവയെ വിശപ്പിനെ അടക്കാനും, ദഹന മെച്ചപ്പെടുത്താനും സഹായിക്കുന്നുണ്ട്. ഇതിലൂടെ അമിതണവണ്ണം കുറയ്ക്കാനുളള ശ്രമങ്ങള്‍ക്ക് സഹായകരമാകും.
കൂടാതെ പ്രമേഹരോഗികള്‍ക്ക് ഈ പാനീയം ഗ്ലൂക്കോസ് നില നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഭക്ഷണങ്ങളില്‍ നിന്ന് കാര്‍ബോഹൈഡ്രേറ്റ് എടുക്കുന്നതിനെ പരിമിതപ്പെടുത്തുന്നു.
തീര്‍ന്നില്ല രോഗ പ്രതിരോധശേഷി കൂട്ടാനും ഓസ്റ്റിയോപെറോസീസ് സാധ്യത കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും വിറ്റാമിന്‍ കെ, കാത്സ്യം തുടങ്ങിയവ അടങ്ങിയ വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് നന്നായിരിക്കും . വിറ്റാമിന്‍ എയും ബീറ്റാ കരോട്ടിനും അടങ്ങിയ വെണ്ടയ്ക്കാ വെള്ളം കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. കലോറി കുറവായതിനാലും ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാലും വെണ്ടയ്ക്കയിട്ട് വച്ച വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെണ്ടയ്ക്ക ചർമ്മത്തിനും നല്ലതാണ്. ഏതായാലും ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം കൂടി തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതാകും ഉത്തമം.
വെണ്ടയ്ക്കയോട് അലര്‍ജിയുളള ആളുകള്‍ ശ്രദ്ധിക്കുക. ഇത്തരക്കാര്‍ ഈ പാനീയം വേണ്ടെന്നു വയ്ക്കുന്നതാണ് നല്ലത്. അതുപോലെ തന്നെ ‘ഇറിറ്റബള്‍ ബവല്‍ സിന്‍ഡ്രോം’ എന്ന വയറിനെ ബാധിക്കുന്ന അസുഖമുളളവരും ഇത് കഴിക്കാതെയിരിക്കുന്നയാണ് നല്ലത്. കാരണം ഇതിന്റെ ഐബിഎസിന്റെ അനുബന്ധപ്രശ്‌നങ്ങള്‍ കൂട്ടാന്‍ ഇത് കാരണമാവും.




