Skip to content
- Home
- Oddly News
- നഗ്നരായി അവധി ആഘോഷിക്കാം, ചെലവ് 43 ലക്ഷം! ‘ബിഗ് ന്യൂഡ്’ ബോട്ടുമായി അമേരിക്കൻ കമ്പനി
വാലന്റൈൻസ് ഡേ ആഘോഷങ്ങൾക്കായി മയാമിയിൽ നിന്ന് ഒരു ആഡംബര നോർവീജിയൻ ക്രൂയിസിലേക്ക് യാത്ര പോകുന്നത് എങ്ങനെയുണ്ട്? കേൾക്കുമ്പോൾ റൊമാന്റിക് ആയി തോന്നുന്നില്ലേ 43 ലക്ഷം രൂപ നൽകി ഉടുതുണിയില്ലാതെ അവധിക്കാലം ആഘോഷിക്കാൻ ബിഗ് ന്യൂഡ് ബോട്ടുമായി യുഎസ് ആസ്ഥാനമായ ബെയർ നെസസിറ്റീസ് എന്ന കമ്പനി. ഫ്ലോറിഡയിലെ മയാമിയിൽ ആഡംബര കപ്പലിലാണ് വസ്ത്രം ധരിക്കാതെയുള്ള വിനോദ സഞ്ചാരം. അടുത്തിടെ നിർത്തിവച്ച ആഘോഷം 2026 ൽ വീണ്ടും ആരംഭിക്കുകയാണെന്ന് കമ്പനി അറിയിച്ചു.
യുഎസ് ആസ്ഥാനമായുള്ള ‘ബെയർ നെസസിറ്റീസ്’ എന്ന കമ്പനി സംഘടിപ്പിക്കുന്ന ഈ യാത്രയെ ‘ബിഗ് ന്യൂഡ് ബോട്ട്’ എന്നാണ് വിളിക്കുന്നത്. വർഷങ്ങളായി കരീബിയൻ ദ്വീപുകളിലേക്കുള്ള ഈ അവധിക്കാല യാത്ര വസ്ത്രങ്ങളില്ലാതെ ആഘോഷിക്കാൻ ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഒന്നായി മാറിയിരിക്കുകയാണ്.
ഈ യാത്രയുടെ ആശയം വളരെ ലളിതമാണ്:
വസ്ത്രം ധരിക്കാതെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ആളുകളുമായി മനോഹരമായ ദ്വീപുകളിലേക്കാണ് കപ്പൽ യാത്ര ചെയ്യുന്നത്. 11 ദിവസമാണ് യാത്ര. ബോഡി പോസിറ്റീവിറ്റി, പരസ്പര ബഹുമാനം എന്നിവയാണ് യാത്രയുടെ കാതൽ. ലൈംഗികതയ്ക്ക് അപ്പുറം ആശ്വാസവും ആത്മവിശ്വാസവും നൽകുകയാണ് യാത്രയുടെ ലക്ഷ്യം. വസ്ത്രങ്ങളെപ്പറ്റി ചിന്തിക്കാതെ ബീച്ചുകളിൽ ഓടികളിക്കാനും കോക്ടെയിൽ കുടിക്കാനും ഉള്ള സ്വാതന്ത്ര്യമാണ് പലരെയും ഇതിലേക്ക് ആകർഷിക്കുന്നത്. സംഘാടകർ അവരുടെ വെബ്സൈറ്റിൽ പറയുന്നു.
വെള്ളമണൽ നിറഞ്ഞ ബീച്ചുകളിലൂടെ നടക്കാനും നീന്തൽക്കുളത്തിനരികിൽ വസ്ത്രങ്ങളില്ലാതെ വിശ്രമിക്കാനും സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. വസ്ത്രങ്ങളില്ലാതെ, എന്നാൽ അന്തസ്സോടെ യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം ഇവിടെ ലഭിക്കുന്നു. യാത്രയുടെ സമയവും സ്ഥലവും2026 ഫെബ്രുവരി 9 മുതൽ 20 വരെയാണ് യാത്ര. അമേരിക്കയിലെ മയാമിയിൽ നിന്ന് ആരംഭിച്ച് മയാമിയിൽ തന്നെ അവസാനിക്കുന്ന രീതിയിലാണ് ഇത് ഒരുക്കിയിട്ടുള്ളത്.
വാലന്റൈൻസ് ഡേ,
ഫാറ്റ് ട്യൂസ്ഡേ എന്നിവയും ഈ ദിവസങ്ങളിൽ ഉൾപ്പെടുന്നു. അതുകൊണ്ട് തീം പാർട്ടികളും, വർക്ക്ഷോപ്പുകളും, യാത്രക്കാരെ ആകർഷിക്കാൻ കൂടുതൽ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. അരൂബ, ബോണയർ, കുറക്കാവോ ദ്വീപുകൾ, ജമൈക്ക, കൂടാതെ നോർവീജിയൻ ക്രൂയിസ് ലൈനിന്റെ സ്വകാര്യ ദ്വീപായ ഗ്രേറ്റ് സ്റ്റിറപ്പ് കേയ് എന്നിവിടങ്ങളിലാണ് യാത്രക്കാർക്ക് ഇറങ്ങാൻ സാധിക്കുക.
നോർവീജിയൻ ക്രൂയിസിലെ ജീവിതം
2300 യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന ഒരു കപ്പലാണ് നോർവീജിയൻ പേൾ. 16 റെസ്റ്റോറന്റുകൾ, 14 ബാറുകൾ, 2 ബൗളിംഗ് ലെയ്നുകൾ, ഒരു കാസിനോ, സ്പാ, ഗാർഡൻ വില്ലകൾ എന്നിവയെല്ലാം ഈ കപ്പലിലുണ്ട്. ആവശ്യമെങ്കിൽ ഫ്രഞ്ച് വിഭവങ്ങൾ, ബ്രസീലിയൻ ചുറാസ്കാറിയ, ബർഗറുകൾ എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്.സ്പായിൽ മസാജ്, ഡ്യൂട്ടി-ഫ്രീ ഷോപ്പിംഗ്, വിസ്കി രുചിക്കാനുള്ള ലോഞ്ചുകൾ എന്നിവയും ഇവിടെയുണ്ട്.
യാത്രയുടെ നിയമങ്ങളും നിബന്ധനകളും
ഈ യാത്രയ്ക്ക് ചില നിയമങ്ങളുമുണ്ട്. ഡൈനിംഗ് ഹാളുകൾ, ക്യാപ്റ്റന്റെ റിസപ്ഷൻ, സാംസ്കാരിക പരിപാടികൾ എന്നിവ നടക്കുന്ന സ്ഥലങ്ങളിലും കപ്പൽ തുറമുഖങ്ങളിൽ അടുക്കുമ്പോഴും വസ്ത്രം നിർബന്ധമാണ്. കൂടാതെ, നീന്തൽക്കുളങ്ങൾക്ക് സമീപവും ഡാൻസ് ഫ്ലോറുകളിലും ചിത്രങ്ങൾ എടുക്കാൻ പാടില്ല. മോശം പെരുമാറ്റങ്ങൾ ഉണ്ടായാൽ, യാതൊരു മുന്നറിയിപ്പുമില്ലാതെ അടുത്ത തുറമുഖത്ത് കപ്പലിൽ നിന്ന് പുറത്താക്കുകയും റീഫണ്ട് നൽകാതിരിക്കുകയും ചെയ്യും. ചുരുക്കത്തിൽ, ഇതൊരു ‘സ്വിംഗേഴ്സ് പാർട്ടി’ അല്ല. മറിച്ച്, മാന്യതയും ബഹുമാനവും നിലനിർത്തിക്കൊണ്ട് യാത്ര ചെയ്യുന്ന ഒരു നഗ്നതാ സമൂഹം ആണ്.
“1990 മുതൽ സാമൂഹിക നഗ്നതയോടുള്ള ആളുകളുടെ തെറ്റിദ്ധാരണകൾ മാറ്റാനും വസ്ത്രങ്ങളില്ലാതെയുള്ള യാത്രകൾ എല്ലാവർക്കും സ്വീകാര്യമായ ഒന്നാക്കി മാറ്റാനും ഞങ്ങൾ പ്രവർത്തിക്കുന്നു. ലൈംഗികത വസ്ത്രം ധരിക്കാതിരിക്കുന്ന അവസ്ഥയല്ല, മറിച്ച് ഒരു മാനസികാവസ്ഥയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” കമ്പനി വെബ്സൈറ്റിൽ പറയുന്നു.ചെലവ്ന്യൂയോർക്ക് പോസ്റ്റ് അനുസരിച്ച്, മുറിക്കനുസരിച്ച് ഈ ക്രൂയിസുകളുടെ ടിക്കറ്റ് നിരക്ക് 43 ലക്ഷം രൂപ വരെയാകാം. എന്നിരുന്നാലും, 11 ദിവസത്തെ യാത്രയും നല്ല ഭക്ഷണവും നൽകുന്ന ഈ യാത്രയിൽ പങ്കെടുക്കാൻ ഓരോ വർഷവും ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്.
തുടർച്ചയായി ഈ യാത്രയിൽ പങ്കെടുക്കുന്നവരുമുണ്ട്. 2026-ലെ ബിഗ് ന്യൂഡ് ബോട്ട് യാത്രയിലൂടെ “നഗ്നതയുടെ പറുദീസ”യിലേക്ക് സാഹസികമായ ഒരു യാത്ര പോകാൻ സഞ്ചാരികളെ ക്ഷണിക്കുകയാണ് ബെയർ നെസസിറ്റീസ്. 11 ദിവസത്തേക്ക് എന്ത് വസ്ത്രം ധരിക്കണം എന്നല്ല, മറിച്ച് കയാക്കിംഗോ, സിപ്ലൈനോ തിരഞ്ഞെടുക്കണോ അതോ കരീബിയൻ സൂര്യനിൽ നഗ്നരായി വിശ്രമിക്കണോ എന്ന് മാത്രമേ നിങ്ങൾ തീരുമാനിക്കേണ്ടതുള്ളൂ.