Lifestyle

ഒരു തുള്ളി എണ്ണയില്ലാതെ ഇനി മീന്‍ വറുക്കാം; ഇങ്ങനെ ഒന്ന് പരീക്ഷിച്ച് നോക്കൂ

അയല വറുത്തതുണ്ട്, കരിമീന്‍ പൊരിച്ചതുണ്ട് എന്ന ഗാനം നിങ്ങള്‍ കേട്ടിട്ടില്ലേ . മീന്‍ കറിവച്ച് കഴിക്കുന്നതിനേക്കാള്‍ എല്ലാവര്‍ക്കും ഇഷ്ടവും സൗകര്യവും അത് വറുത്ത് കഴിക്കുന്നതാണ്. എന്നാല്‍ കൂടുതല്‍ എണ്ണയാവില്ലേ. കൊളസ്ട്രോളല്ലേ, ഫാറ്റി ലിവര്‍ വരില്ലേയെന്നൊക്കെ ഓര്‍ക്കുമ്പോള്‍ ആ പ്ലാന്‍ അപ്പാടെ മാറ്റും. എന്നാല്‍ ഇനി ഗ്രില്‍ ചെയ്തെടുക്കുന്നതിനെക്കാള്‍ രുചികരമായി മീന്‍ വറുത്തെടുക്കാം. അതും ഒരു തുള്ളി പോലും എണ്ണയില്ലാതെ തന്നെ.

അതിനായി പച്ചമുളക്, മുളക് പൊടി, ഇഞ്ചി. കുരുമുളക്, വെളുത്തുള്ളി, ഉപ്പ്, ചെറുനാരങ്ങ, ചുവന്നുള്ളി , എന്നിവ ഒരു മിക്സിയില്‍ ചതച്ചെടുക്കണം. പിന്നീട് കഴുകി വൃത്തിയാക്കിയ മീന്‍ നന്നായി വരഞ്ഞെടുക്കണം.തുടര്‍ന്ന് മസാല പേസ്റ്റ് തേച്ച് പിടിപ്പിച്ച് അര മണിക്കൂര്‍ വെക്കണം. പിന്നാലെ വാട്ടിയ വാഴയിലയില്‍ ഇവ ഒരോന്നായി പൊതിഞ്ഞ് നൂലോ നരോ ഉപയോഗിച്ച് കെട്ടണം. ശേഷം ഒരു പാന്‍ അടുപ്പത്ത് വെച്ച് ചൂടാക്കുക.അതിലേക്ക് മീന്‍ വച്ച് മൂടിവെക്കുക. ഒരോ വശവും വെന്താല്‍ മറിച്ചിട്ട് വീണ്ടും മൂടി വച്ച് പൊള്ളിച്ചെടുക്കാം. ഭാരം കുറയ്ക്കാനായി ആഗ്രഹിക്കുന്നവര്‍ക്കും ഇത് പരീക്ഷിക്കാം.