Lifestyle

ഇനി കണ്‍പീലികളും നല്ല കട്ടിയില്‍ വളര്‍ത്താം; അതിനായി ചില പൊടികൈകള്‍ വീട്ടില്‍ തന്നെ

നല്ല കട്ടിയുള്ള പുരികം ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. അതിനൊപ്പം നല്ല കറുത്ത കട്ടിയുള്ള കണ്‍പിലീകള്‍ കൂടി ലഭിച്ചാലോ? മുഖത്തിന് ഒരു പ്രത്യേക ഭംഗി തന്നെ അത് നല്‍കും. ചിലവുകളൊന്നുമില്ലാതെ കട്ടിയുള്ള പുരികവും കണ്‍പീലികളും സ്വന്തമാക്കിയാലോ. അതിനായുള്ള വഴികള്‍ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്.

ആവണക്കെണ്ണയാണ് ആദ്യത്തെ മാര്‍ഗം. മുടി വളര്‍ത്താന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് ഇത്. ഇതിലെ റിസിനോലിക് ആസിഡിന് ആന്റി ഇന്‍ഫ്ളമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. കണ്‍പീലികള്‍ വളര്‍ത്താന്‍ ഇത് സഹായകമാകും. ഇതിനായി 1 ടേബിള്‍ സ്പൂണ്‍ ആവണക്കണ്ണ കണ്‍പീലികളില്‍ തേച്ച് പിടിപ്പിച്ച് അടുത്ത ദിവസം കഴുകി കളയണം. ഒന്നിലധികം ദിവസം ഇത് കണ്ണില്‍ വെയ്ക്കാന്‍ പാടില്ല.

പെട്രോളിയം ജെല്ലിയാണ് അടുത്ത മാര്‍ഗം . ഇത് കണ്‍പീലികള്‍ക്ക് ബലം കിട്ടാനും സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുമ്പ് അല്‍പം പെട്രോളിയം ജെല്ലി കണ്‍പീലികളില്‍ പുരട്ടുക. പുരികങ്ങളിലും തേക്കാവുന്നതാണ്. രാവിലെ ഉണരുമ്പോള്‍ ചൂടുവെള്ളത്തില്‍ കഴുകി കളയാവുന്നതാണ്.

വിറ്റാമിന്‍ ഇ ഗുളികള്‍ മികച്ച ഒരു പോവഴിയാണ്. വിറ്റമിന്‍ ഇ ഓയില്‍ ഉറങ്ങുന്നതിന് മുമ്പ് കണ്‍ പീലികളില്‍ പുരട്ടുന്നതാവും കൂടുതല്‍ നല്ലത്. ഇത് ആഴ്ചയില്‍ 3 തവണ വരെ ഉപയോഗിക്കാവുന്നതാണ് .

നാരങ്ങയുടെ തൊലി മുടിയുടെ വളര്‍ച്ചയ്ക്ക് മികച്ചതാണ് . നാരങ്ങയുടെ തൊലി അവണക്കെണ്ണയോ ഒലിവ് ഓയിലിലോ മുക്കി വെക്കണം. ഈ എണ്ണ ഉറങ്ങുന്നതിന് മുമ്പ് കണ്‍പീലികളില്‍ പുരട്ടാം.

ചര്‍മത്തിനും മുടിക്കും ഒരുപോലെ ഗുണപ്രദമാണ് കറ്റാര്‍ വാഴ ജെല്‍. കറ്റാര്‍ വാഴയുടെ ജെല്ലെടുത്ത് നന്നായി ഉടച്ചതിന് ശേഷം കൈവിരലുകള്‍ ഉപയോഗിച്ച് കണ്‍പീലികളില്‍ തേച്ച് പിടിപ്പിക്കാം.