Health

നിങ്ങളുടെ നഖം നോക്കി കണ്ടുപിടിക്കാം ആരോഗ്യ പ്രശ്നങ്ങള്‍

കൈകളിലേയും കാലുകളിലേയും നഖങ്ങള്‍ നമ്മളുടെ ആരോഗ്യത്തിനെ പറ്റി പല സൂചനകളും നല്‍കാറുണ്ട്. നഖം നോക്കി കണ്ടെത്താനായി സാധിക്കുന്ന ചില ആരോഗ്യ പ്രശ്നങ്ങള്‍ ഇതാ…..

മങ്ങിയതും വെളുത്തതുമായ നഖങ്ങള്‍ ഹീമോഗ്ലോബിന്റെ കുറവിനെയാണ് സൂചിപ്പിക്കുന്നത്. ആര്‍ ബി സിയുടെ അഭാവം മൂലം ഓക്സിജന്‍ ആവശ്യത്തിന് നഖത്തിലെത്താതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. കരള്‍ രോഗം, പോഷണമില്ലായ്മ, ഹൃദയ സ്തംഭനം തുടങ്ങിയ സൂചനകളും നഖത്തിന്റെ മങ്ങലിലൂടെ കണക്കാക്കാം.

മഞ്ഞനിറത്തിലുള്ള നഖം ഫംഗല്‍ അണുബാധയുടെ ലക്ഷണമാണ്. അണുബാധ വര്‍ധിച്ചാല്‍ നഖം കട്ടിയുള്ളതാവാനും പൊടിയാനും തുടങ്ങും. തൈറോയ്ഡ് രോഗം, പ്രമേഹം, ശ്വാസകോശ രോഗം എന്നിവ മൂലവും ഇത് വരാം.

നീല അല്ലെങ്കില്‍ പര്‍പ്പിള്‍ നിറത്തിലുള്ള നഖങ്ങള്‍ ശരീരത്തിന് ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കുന്നില്ലെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. ക്രോണിക് ഒബ്സ്ട്രാക്ടീവ് പള്‍മിനറി രോഗം, രക്തചംക്രമണത്തെ ബാധിക്കുന്ന ഹൃദ്രോഹം എന്നിവയും ഇതിന് പിന്നിലുണ്ടാകാം. തണുത്ത കാലാവസ്ഥയോടുള്ള പ്രതികരണമായി താല്‍കാലികമായി നീല നിറം നഖത്തില്‍ കാണാന്‍ കഴിയും.

സ്പൂണിന്റെ രൂപത്തിലുള്ള നഖം കണ്ടിട്ടില്ലേ? ഒന്നുകില്‍ അയണിന്റെ അഭാവത്തിനെ തുടര്‍ന്നുള്ള ഹെമോക്രോമറ്റോസിസിനെ സൂചിപ്പിക്കുന്നു. ഹൈപോതൈറോയ്ഡിസം ഹൃദ്രോഹം എന്നിവയും കാരണമാകാം.

ഒരു സ്പൂണ്‍ കമഴ്ത്തി വെച്ച പോലെ നഖങ്ങള്‍ക്ക് വീതി കൂടി വീര്‍ത്തിരിക്കുന്ന സാഹചര്യമാണ് ക്ലബിങ്. ശ്വാസകോശ അര്‍ബുദം, പള്‍മിനറി ഫൈബ്രോസിസ്, സിസ്റ്റിക് ഫൈബ്രോസിസ് എന്നിവയും ഇത് സൂചിപ്പിക്കുന്നു.

നഖത്തിന് മുകളിലായി ചെറിയ കുഴികളുണ്ടാകുന്ന അവസ്ഥയാണ് പിറ്റിങ്. ഇത് എക്സിമ, സോറിയാസിസ്, അലോപേഷ്യ അറിയേറ്റ, റിയാക്ടീവ് ആര്‍ത്രൈറ്റിസ് എന്നിവ മൂലമാകാം.

നഖത്തിന്റെ ക്യൂട്ടിക്കിള്‍ മുതല്‍ അഗ്രംവരെ വരുന്ന നീളത്തിലുള്ള വരമ്പുകള്‍ പ്രായമാകുമ്പോള്‍ പ്രത്യക്ഷപ്പെടുന്നതാണ്. എന്നാല്‍ നിറത്തിലും മാറ്റം വന്നാല്‍ ചിലപ്പോള്‍ അയണ്‍, വൈറ്റമിന്‍, ബി 12 എന്നിവയുടെ അഭാവമായിരിക്കാം. ഇന്‍ഫ്ളമേറ്ററി ആര്‍ത്രൈറ്റിസ് , ലിച്ചന്‍ പ്ലാനസ് എന്ന ചര്‍മ്മ രോഗം എന്നിവയുടെയും ലക്ഷണമാണിത്.

നഖത്തില്‍ തിരശ്ചീനമായി കണുന്ന വരകളാണ് ബുസ് ലൈന്‍സ്. ഏതെങ്കിലും അസുഖം മൂലം നഖ വളര്‍ച്ചയില്‍ ഉണ്ടാകുന്ന തടസ്സത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.പനി, ന്യുമോണിയ, പ്രമേഹം എന്നിവയുടെ ലക്ഷണങ്ങളാവാം ഇത്.

Leave a Reply

Your email address will not be published. Required fields are marked *