വെളുത്തുള്ളിയുടെ തൊലികളയുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള ജോലിയാണ്. എന്നാല്‍ ഒട്ടുമിക്ക കറികളിലും നമ്മള്‍ വെളുത്തുള്ളി ചേര്‍ക്കാറുമുണ്ട്. അപ്പോള്‍ വെളുത്തുള്ളിയുടെ തൊലി കളയുന്ന ജോലി വളരെ എളുപ്പമാക്കിയേ പറ്റൂ. അതിന് ഒരു എളുപ്പ വിദ്യയുണ്ട്. ആ വിദ്യ പരിചയപ്പെടുത്തിയിരിക്കുകയാണ് ഫാരിഹ അസ്ഫന്ദ് എന്ന ഒരു വ്‌ളോഗര്‍. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വീഡിയോ പങ്കുവച്ചത്.
ആദ്യം നന്നാക്കിയെടുക്കേണ്ട വെളുത്തുള്ളി അല്ലികളായി വേര്‍തിരിക്കുക. ശേഷം അടുപ്പില്‍ ഒരു പാന്‍ വെച്ച് ചൂടാക്കുക. ഇതില്‍ വെളുത്തുള്ളി ഇട്ട് ഇളക്കി കൊടുക്കുക. ചൂടായശേഷം ഒരു കോട്ടണ്‍ തുണിയിലേക്ക് മാറ്റുക. തുണിക്കുള്ളില്‍ വെളുത്തുള്ളി പൊതിഞ്ഞ് നന്നായി എല്ലാ വശവും ഉരയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ വെളുത്തുള്ളിയുടെ തൊലി വേര്‍പ്പെടും.
ഇതി ഇനി പ്ലാസ്റ്റിക് ബാഗ് പോലുള്ള ഫുഡ് കണ്ടെയ്‌നറിലാക്കി ഒന്നോ രണ്ടോ ടേബിള്‍സ്പൂണ്‍ ഉപ്പും ചേര്‍ത്ത് സൂക്ഷിക്കാമെന്ന് ഒരാള്‍ കമന്റും ചെയ്തിട്ടുണ്ട്.