Sports

ഒളിമ്പിക്‌സ് പോഡിയത്തില്‍ ചിരിച്ചതിന് ശിക്ഷ; വെള്ളിനേടിയ താരങ്ങള്‍ക്ക് കിംഗ്‌ജോംഗ് ഉന്നിന്റെ ട്രീറ്റ്‌മെന്റ്

കിംഗ് ജോംഗ് ഉന്നിന്റെ ദക്ഷിണകൊറിയ എത്രമാത്രം ഇരുമ്പുമറയ്ക്ക് ഉള്ളിലാണെന്ന് ലോകത്തിന് മുഴുവന്‍ അറിയാം. ഉത്തരകൊറിയയിലെ വിവരങ്ങള്‍ ലോകത്തിനു മുന്നിലെത്താതിരിക്കാന്‍ കിം ജോംഗ് ഉന്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഒളിമ്പിക്‌സില്‍ മെഡല്‍ പോഡിയത്തില്‍ കയറി നിന്ന് ചിരിച്ചതിന് ഉത്തരകൊറിയന്‍ ടേബിള്‍ ടെന്നീസ് താരങ്ങള്‍ക്ക് ഉത്തരകൊറിയയില്‍ നിന്നും കിട്ടിയത് ശിക്ഷ.

ഒളിമ്പിക്‌സില്‍ ടേബിള്‍ടെന്നീസിലെ ടീം ഇവന്റില്‍ വെള്ളിമെഡല്‍ നേടിയ കായികതാരങ്ങള്‍ക്കായിരുന്നു ശിക്ഷ കിട്ടിയത്. ചൈനീസ് താരങ്ങളായിരുന്നു സ്വര്‍ണ്ണം നേടിയത്. ഈ മത്സരത്തില്‍ ദക്ഷിണ കൊറിയ വെങ്കലവും നേടിയിരുന്നു. സമ്മാനദാന ചടങ്ങില്‍ പോഡിയത്തില്‍ കയറി നിന്ന ഉത്തരകൊറിയന്‍ താരങ്ങളുമായി ദക്ഷിണ കൊറിയയിലെ താരങ്ങള്‍ സെല്‍ഫി എടുത്തിരുന്നു. ഇതില്‍ ഉത്തരകൊറിയന്‍ കായികതാരങ്ങള്‍ ചിരിച്ചു നില്‍ക്കുന്നതിനാണ് ഭരണകൂടം ശിക്ഷ നടപ്പാക്കിയത്. ലോക കായിക വേദിയില്‍ ഉത്തര കൊറിയയുടെ അഭിമാനമുയര്‍ത്തിയ താരങ്ങള്‍ക്ക് ഒരു മാസത്തെ ശുചീകരണ പ്രവര്‍ത്തനമാണ് കുഞ്ഞിന്റെ ഭരണകൂടം ശിക്ഷിച്ചത്.

വടക്കന്‍ കൊറിയന്‍ ടേബിള്‍ ടെന്നീസ് ഇരട്ടകളായ കിംഗ്‌യോംഗും റീജിങ് സിക്കും ആണ് ശിക്ഷയ്ക്ക് ഇരയായി മാറിയത്. തങ്ങളുടെ എതിരാളികളായ ആള്‍ക്കാരുടെ കായികതാരങ്ങള്‍ക്കൊപ്പം ചിരിച്ചുകൊണ്ട് സെല്‍ഫി എടുത്തത് ഉത്തര കൊറിയ വലിയ കുറ്റകൃത്യമായിട്ട് കണക്കാക്കിയിരിക്കുകയാണ്. അതേസമയം രണ്ട് ശത്രു രാജ്യങ്ങളുടെ കായിക താരങ്ങള്‍ ഒരുമിച്ചു കൂടിയത്തില്‍ ചിരിച്ചുകൊണ്ട് സെല്‍ഫി എടുത്തത് ലോകരാജ്യങ്ങള്‍ ആഹ്ലാദത്തോടെയാണ് വരവേറ്റത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഈ ഫോട്ടോയ്ക്ക് വലിയ ലൈക്കും കമന്റും ഉണ്ടായിരുന്നു. ഒളിമ്പിക് ചരിത്രത്തിലെ ഏറ്റവും മനോഹരമായ നിമിഷം എന്നാണ് പലരും ഇതിന് കമന്റ് ചെയ്തത്.