തെന്നിന്ത്യയ്ക്ക് പുറമേ ബോളിവുഡിലും ഏറെ ആരാധകരുള്ള നടിയാണ് ഇല്യാനാ ഡിക്രൂസ്. കുറച്ചുകാലമായി കുടുംബവും മകനുമൊക്കെയായി കുടുംബത്തിന്റെ തിരക്കുകളിലൂടെ നീങ്ങുന്ന നടിയുടെ മടങ്ങിവരവ് എപ്പോഴാണെന്ന് ആരാധകര്‍ക്ക് ആകാംക്ഷയുണ്ട്. വിവാഹവും ദാമ്പത്യവുമൊക്കെയായി നീങ്ങുന്ന നടി ആരാധകരില്‍ നിന്നും മറച്ചു വെച്ചിരുന്ന ഭര്‍ത്താവിന്റെ വിവരവും ചിത്രവും പുറത്തുവിട്ടു.
ഇന്‍സ്റ്റാഗ്രാമിലെ ആസ്‌ക് മി എനിതിംഗ് സെഷനില്‍ ആയിരുന്നു ഇല്യാന ഭര്‍ത്താവ് മൈക്കല്‍ ഡോലന്റെയും മകന്‍ കോവ ഫീനിക്സ് ഡോലന്റെയും തന്റെയുമൊക്കെ ചിത്രങ്ങളും വിവാഹജീവിതത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും പങ്കിട്ടത്. ഭര്‍ത്താവിനൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്യാന്‍ നടിയുടെ ഒരു ഇന്‍സ്റ്റാ ആരാധകന്റെ ആവശ്യത്തോട് പ്രതികരിച്ച നടി മൈക്കല്‍ ഡോളനുമായുള്ള ഒരു ക്യൂട്ട് ചിത്രം പോസ്റ്റ് ചെയ്തു.
‘പ്രീ ബേബി ബേബിസ്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഇലിയാന ഡിക്രൂസ് തന്റെ മകന്‍ കോവ ഫീനിക്സ് ഡോളനെ മൈക്കല്‍ ഡോളനൊപ്പം സ്വീകരിച്ചത്. നടി തന്റെ മകന്റെ ചിത്രം പോസ്റ്റ് ചെയ്യുകയുമുണ്ടായി. ‘അവന്റെ അമ്മയാകാന്‍ ഇഷ്ടപ്പെടുന്നു.’ എന്നായിരുന്നു കുറിപ്പ്. ഇതിനിടയില്‍ മറ്റൊരു ഉപയോക്താവ് ഇനി എപ്പോഴാണ് ഞങ്ങള്‍ നിങ്ങളെ വീണ്ടും സിനിമകളില്‍ കാണുന്നത് എന്ന ചോദ്യത്തിന് ‘ഇപ്പോള്‍ സമയം അനുവദിച്ചിരിക്കുന്നത് മകനാണ്’ എന്നായിരുന്നു നടിയുടെ മറുപടി.
ഈ വര്‍ഷം ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ മൈക്കല്‍ ഡോളനെ വിവാഹം കഴിച്ചതായി നടി അറിയിച്ചത്. ”വിവാഹജീവിതം മനോഹരമായി പോകുന്നു. അയാളില്‍ എനിക്ക് ഏറ്റവും ഇഷ്ടം എന്താണെന്ന് പറയാന്‍ പ്രയാസമാണ്. എനിക്ക് ശരിക്കും ചിന്തിക്കേണ്ടി വരും, കാരണം ഓരോ തവണയും ഒരു ഉത്തരം കണ്ടെത്തുമ്പോള്‍. ഏറെയിഷ്ടമുള്ള മറ്റൊരു കാര്യം കൂടിയുണ്ടാകും.” നടി പറഞ്ഞു. വിദ്യാബാലനൊപ്പം
ദോ ഔര്‍ ദോ പ്യാര്‍ എന്ന ചിത്രത്തിലാണ് ഇലിയാന ഡിക്രൂസ് അവസാനമായി അഭിനയിച്ചത്.