Lifestyle

ഇനി വേണ്ട കാക്കനോട്ടം; വാഹനത്തിലെ കണ്ണാടികൾ എങ്ങനെയാണു ക്രമീകരിക്കേണ്ടത്?

വാഹനം വലത്തോട്ട് വളയ്ക്കാന്‍നേരം പിന്നില്‍ നിന്നും ഹോണടിയോടു ഹോണടി. അപ്പോള്‍ പുറകിലെ കാര്‍ മുട്ടി മുട്ടിയില്ല എന്ന തരത്തിലില്‍ തൊട്ടടുത്ത് എത്തിയട്ടുണ്ട്. ഇതെങ്ങനെ സംഭവിച്ചുവെന്ന് പരിശോധിക്കുമ്പോഴാണ് കാറിലെ മൂന്ന് കണ്ണാടികളും നന്നായി ക്രമീകരിച്ചിട്ടില്ലായെന്ന് മനസ്സിലാകുന്നത്. നമ്മുക്ക് സംഭവിക്കാവുന്ന ഒരു അബദ്ധമാണിത്. ഒന്നും ശ്രദ്ധിക്കാതെ വാഹനം അതേപടി നിരത്തിലിറക്കിയാൻ പണികിട്ടുമെന്നുറപ്പ്.

ഡ്രൈവര്‍ സീറ്റിന്റെ ഉയരവും സ്റ്റിയറിങ്ങില്‍ നിന്നുള്ള അകലവും ക്രമീകരിച്ചതിന് പിന്നിലെ ഹെഡ്റെസ്റ്റില്‍ തലചായ്ച്ചുവേണം കണ്ണാടിയിലേക്ക് നോക്കാന്‍. ഹെഡ്റെസ്റ്റില്‍ തലചായ്ച്ചതിന് ശേഷം തല തിരിച്ചാല്‍ 3 കണ്ണാടികളിലേക്കും കണ്ണെത്തണം. ഇതാണ് കണ്ണാടി ക്രമീകരിക്കാനുള്ള സീറ്റിങ് പൊസിഷന്‍.

കണ്ണാടികള്‍ എങ്ങനെ ക്രമീകരിക്കണമെന്ന് നോക്കാം. ആദ്യം ഉള്‍വശത്തെ മിറര്‍. ഈ കണ്ണാടിയെ തിരശ്ചീനമായി രണ്ട് ഭാഗങ്ങളാക്കാം. കാല്‍ഭാഗം ആകാശം കാണാനും മുക്കാല്‍ ഭാഗം റോഡ് കാണാനും. ഇനി പുറത്തെ രണ്ട് കണ്ണാടികളുടെ കാര്യം. ഇടത്തെ കണ്ണാടി മടക്കിവച്ച് വണ്ടിയോടിക്കുന്ന ചിലരുമുണ്ട്. കണ്ണാടി അഡ്ജസ്റ്റ് ചെയ്യാത്തവരും ഉണ്ട്. പുറത്തെ രണ്ട് കണ്ണാടിയും ശരിയായ രീതിയില്‍ ക്രമീകരിച്ചാല്‍ മാത്രമേ കാഴ്ച വേണ്ട രീതിയില്‍ ലഭിക്കുകയുള്ളു.

രണ്ട് കണ്ണാടികളെയും മൂന്നായി വിഭജിക്കാം. ഉള്ളിലെ പകുതിയില്‍ കാറിന്റെ ബോഡി കാണണം. മറ്റ് രണ്ട് പകുതികളില്‍ റോഡും ചുറ്റുപാടുകളുമായിരിക്കണം.
ഇത്തരത്തില്‍ മിററുകള്‍ അഡ്ജസ്റ്റ് ചെയ്താല്‍ തലയുടെ തിരിവുകള്‍കൊണ്ടുതന്നെ കാറിന്റെ എല്ലാ വശങ്ങളിലേക്കും കണ്ണെത്തും.

Leave a Reply

Your email address will not be published. Required fields are marked *