Lifestyle

മുട്ട മാസ്‌കുകള്‍ യഥാര്‍ത്ഥത്തില്‍ മുടിക്ക് ആരോഗ്യകരമാണോ: നിത അംബാനിയുടെയും ആലിയ ഭട്ടിന്റെയും ഹെയര്‍സ്‌റ്റൈലിസ്റ്റ് പറയുന്നു

വീട്ടില്‍ സ്വന്തമായി തയാറാക്കുന്ന ഹെയർകെയർ, സ്കിൻ കെയർ പാക്കുകൾ എന്നിവ പരീക്ഷിക്കുന്നത് നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ, ഒരു സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു പുതിയ വീഡിയോയിൽ എന്താണ് പറയുന്നതെന്ന് അറിയണോ?

പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, ആലിയ ഭട്ട് മുതല്‍ നിത അംബാനി വരെയുള്ള പ്രഗത്ഭരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ഹെയര്‍സ്‌റ്റൈലിസ്റ്റ് അമിത് താക്കൂറാണ് ‘തൈരും മുട്ടയും പുരട്ടുന്നത്’ മുടിക്ക് പ്രയോജനപ്പെടുമോ എന്നതിനെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കു വച്ചത് .

വീട്ടിലുണ്ടാക്കുന്ന ഇത്തരം മാസ്‌കുകള്‍ മുടിക്ക് പെട്ടെന്ന് ഉത്തേജനം നല്‍കിയേക്കാം. എന്നാല്‍ തൈരും മുട്ടയും മുടിയില്‍ പുരട്ടുന്നത് മുടിക്ക് ആരോഗ്യകരമാകില്ല എന്നാണ് അമിത് താക്കൂര്‍ പറയുന്നത് . തൈര് ലാക്റ്റിക് ആസിഡ് കൊണ്ട് സമ്പുഷ്ടമാണ്, അതിനാല്‍ മുടിയുടെ പിഎച്ച് സന്തുലിതമാക്കുകയും കൂടുതല്‍ കണ്ടീഷന്‍ ആക്കുകയും ചെയ്യുന്നു . എന്നാല്‍ ഇത് മുടിയുടെ കേടുപാടുകള്‍ മാറ്റില്ല.

മുട്ടയില്‍ പ്രോട്ടീന്‍, വിറ്റാമിനുകള്‍, ഫാറ്റി ആസിഡുകള്‍ എന്നിവയുണ്ട്, എന്നാല്‍ അവ മുടിയില്‍ പുരട്ടുമ്പോള്‍, പ്രോട്ടീന്‍ തന്മാത്രകള്‍ക്ക് മുടിയിഴയില്‍ അവയുടെ വളച്ചയ്ക്കായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലയെന്നും അവര്‍ പറയുന്നു .

എന്നാല്‍ ഇവ മുടിയെ കോട്ട് ചെയ്യുന്നതായി അമിത് പറയുന്നു. അതിനാല്‍ ഇത് ഉപയോഗിക്കുമ്പോള്‍ മുടി മിനുസമാര്‍ന്നതും തിളക്കമുള്ളതുമായി കാണപ്പെടും. പക്ഷേ അവ മുടിയില്‍ ശാശ്വതമായ വ്യത്യാസം വരുത്തില്ല.

ഞാന്‍ എന്റെ മുടിയില്‍ തൈരും മുട്ടയും മാത്രമേ പ്രയോഗിക്കൂ എന്ന് നടി ജാന്‍വി കപൂര്‍ ഉള്‍പ്പെടെ അമിതിന്റെ വീഡിയോയില്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. എനിക്ക് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുടി കൊഴിച്ചില്‍ രൂക്ഷമായിരുന്നു. മുട്ടയും തൈരും മാത്രമാണ് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിച്ചതെന്നും മറ്റൊരാള്‍ കമന്റ് ചെയ്യുകയുണ്ടായി .

ബോഡി സ്‌ക്രബുകള്‍ക്കും ഫെയ്സ് മാസ്‌ക്കുകള്‍ക്കും സമാനമായി, വീട്ടിലുണ്ടാക്കുന്ന ഹെയര്‍ മാസ്‌കുകള്‍ വിലകൂടിയ സ്റ്റോറില്‍ നിന്ന് വാങ്ങുന്ന ഉല്‍പ്പന്നങ്ങളെക്കാള്‍ മികച്ച ഫലങ്ങള്‍ തരുന്നതിന് ഒപ്പം ചെലവ് കുറഞ്ഞതുമാണ് . എന്നാല്‍ ചേരുവകള്‍ക്ക് അനുസരിച്ചു അവയുടെ ഗുണം വ്യത്യസ്തമായിരിക്കുമെന്ന് മാത്രം .