Celebrity Featured

കോക്ക്നട്ട് സ്മൂത്തിയാണ് നയന്‍സിന്റെ ബ്യൂട്ടി സീക്രട്ട്, ന്യൂട്ട്രീനിസ്റ്റ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയം

തെന്നിന്ത്യന്‍ താരറാണിയും തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറുമായ നയന്‍താരയ്ക്ക് ആരാധകര്‍ ഏറെയാണ്. താരത്തിന്റെ അഭിനയം മാത്രമല്ല സൗന്ദര്യവും പ്രേക്ഷകര്‍ എപ്പോഴും ആരാധിക്കുന്നതാണ്. നയന്‍താര അടക്കമുള്ള താരസുന്ദരിമാര്‍ എങ്ങനെയാണ് തങ്ങളുടെ ആകാരവടിവും സൗന്ദര്യവും നിലനിര്‍ത്തുന്നതെന്ന് പലപ്പോഴും ആരാധകരില്‍ സംശയം ജനിപ്പിക്കാറുണ്ട്. താരങ്ങളുടെ സ്കിൻ കെയർ റൂട്ടീനുകളും ഭക്ഷണ രീതികളുമെല്ലാം പലപ്പോഴും വൈറലാകുന്നതും ഇതുകൊണ്ടാണ്. നയൻതാരയുടെ സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചും ഭക്ഷണക്രമങ്ങളെക്കുറിച്ചുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ക്രാഷ് ഡയറ്റ് പോലുള്ള ദോഷകരമായ പ്രവണതകളെ നയൻതാര ആശ്രയിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കൃത്യമായ അളവിൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉൾക്കൊള്ളുന്ന ഡയറ്റ് പ്ലാൻ ആണ് നയൻതാരയുടേത്. പഴങ്ങൾക്കും പച്ചക്കറികൾക്കും പുറമേ, മാംസവും മുട്ടയുമെല്ലാം നയൻസിന്റെ ഭക്ഷണത്തിൽ ഉൾപ്പെടും. കൃത്യമായ അളവിൽ ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉൾക്കൊള്ളുന്ന ഡയറ്റ് പ്ലാൻ ആണ് നയൻതാരയുടേത്.

അടുത്തിടെ സെലിബ്രിറ്റി പോഷകാഹാര വിദഗ്ധയായ മുൻമുൻ ഗനേരിവാൾ ഇന്‍സ്റ്റഗ്രാമില്‍ നയന്‍താരയുടെ ഇഷ്ടപ്പെട്ട പാനീയം എന്താണെന്ന് കുറിച്ചിരുന്നു. ‘‘എന്റെ നടിമാരില്‍ ഒരാളായ ക്ലയന്റിന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു പാചകക്കുറിപ്പ്’’ എന്ന് കുറിച്ചാണ് മുന്‍മുന്‍ ഇത് പങ്കിട്ടത്. നയൻതാരയ്ക്ക് തേങ്ങാ സ്മൂത്തിയുടെ പാചകക്കുറിപ്പ് ഏറെ ഇഷ്ടമാണെന്നും മുന്‍മുന്‍ കുറിച്ചു. “ഞാൻ ആദ്യമായി ഈ പാനീയം അവളുടെ ഭക്ഷണ പദ്ധതിയിൽ അവതരിപ്പിച്ചപ്പോൾ നയൻതാരയ്ക്ക് ഈ പാനീയത്തോട് പ്രണയം തോന്നി. ഇത് അവളുടെ പ്രഭാതഭക്ഷണ/സായാഹ്ന ഭക്ഷണ ഓപ്ഷനുകളിൽ ഒന്നാണ്…’’രാവിലെ കോക്കനട്ട് സ്മൂത്തിയാണ് താരത്തിന്റെ പതിവ്. രണ്ട് കപ്പ് തേങ്ങവെള്ളം, ഒരു കപ്പ് കരിക്ക്, അൽപം പഞ്ചസാര, അൽപം കറുവപ്പട്ട, അൽപം ഏലം പൊടിച്ചത് എന്നിവ ചേര്‍ത്താണ് കോക്ക്നട്ട് സ്മൂത്തി തയ്യാറാക്കുന്നത്.

ധാരാളം വെള്ളം കുടിക്കുന്നതിനു പുറമേ, ജ്യൂസുകളും സൂപ്പുകളും ശരീരത്തിൽ ജലാംശം നിലനിർത്താനായി താരം കഴിക്കാറുണ്ട്. ഇതിനെല്ലാം പുറമേ, വ്യായാമവും ഒപ്പം യോഗയും നയൻസ് പതിവായി ചെയ്യുന്നു. സൗന്ദര്യ സംരക്ഷണം എന്നാല്‍ ബാഹ്യ സംരക്ഷണത്തിനു പുറമേ, ശരീരത്തിന് പോഷക ഗുണങ്ങളുള്ള ഭക്ഷണവും ആവശ്യത്തിന് വെള്ളവും നൽകേണ്ടതും അത്യാവശ്യമാണ്. 9സ്കിൻ എന്ന പുതിയ സ്കിൻ കെയര്‍ ബ്രാൻഡുമായി ചര്‍മ സംരക്ഷണ ഉല്‍പന്നത്തിന്റെ ലോഞ്ചും താരം അടുത്തിടെ നടത്തിയിരുന്നു. പ്രകൃതിയും ആധുനിക ശാസ്ത്രവും നാനോയുടെ പിന്തുണയുള്ള സൂത്രവാക്യങ്ങള്‍ ഉപയോഗിച്ച്‌ സമര്‍പ്പിക്കുന്ന പ്രോഡക്റ്റാണെന്നാണ് നയന്‍സ് തന്റെ ചര്‍മ സംരക്ഷണ ഉല്‍പന്നത്തെക്കുറിച്ച് പറഞ്ഞത്.

ഗനേരിവാൾ പങ്കുവച്ച നയന്‍താരയുടെ ഇഷ്ടപ്പെട്ട പാനീയം ഉണ്ടാക്കുന്ന വീഡിയോ കാണാം

https://www.instagram.com/reel/CZjYy2CAuBP/?utm_source=ig_web_copy_link