Health

രാത്രിയില്‍ അമിതമായി വിയര്‍ക്കാറുണ്ടോ ? നിര്‍ബന്ധമായും ഈ രോഗ പരിശോധനകള്‍ നടത്തുക

രാത്രിയില്‍ ചൂട് കൊണ്ട് അല്ലാതെ തന്നെ അമിതമായി വിയര്‍ക്കുന്നത് നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. ഹോര്‍മോണ്‍ തകരാറുകള്‍, ലോ ബ്ലഡ് ഷുഗര്‍, ചില മരുന്നുകളുടെ ഉപയോഗം എന്നിവ മൂലം ചിലര്‍ക്ക് രാത്രി വിയര്‍ക്കാറുണ്ട്. എന്നാല്‍ ചില രോഗങ്ങള്‍ക്കുള്ള മുന്നറിയിപ്പുമാകാം ഇത്. അമിതവണ്ണം, ഹൃദ്രോഗം, കാരണമില്ലാതെ വിയര്‍ക്കുന്ന അവസ്ഥയായ Idiopathic Hyperhidrosis, പാര്‍ക്കിന്‍സണ്‍ രോഗം, hypoglycaemia, സ്ട്രെസ് എന്നിവ എല്ലാം കൊണ്ടും ചിലരില്‍ വിയര്‍പ്പ് ഉണ്ടാകാം…

  • മരുന്നുകള്‍ ആന്റി ഡിപ്രസന്റ് മരുന്നുകളുടെ ഉപയോഗം രാത്രി വിയര്‍പ്പിനു കാരണമാകാറുണ്ട്. Anti-convulsants, മൈഗ്രേന്‍ മരുന്നുകള്‍, രക്തസമ്മര്‍ദത്തിനുള്ള മരുന്നുകള്‍ എന്നിവ വിയര്‍പ്പിനു കാരണമായേക്കാം.
  • അണുബാധകള്‍ – ട്യൂബര്‍ക്കുലോസിസ് പോലെയുള്ള രോഗങ്ങളുടെ അണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഇതുണ്ടാകാം. ചില ബാക്ടീരിയല്‍ അണുബാധകള്‍, എച്ച്‌ഐവി എന്നിവ ഉണ്ടെങ്കില്‍ രാത്രി കാലത്ത് അമിതമായി കാരണമില്ലാതെ വിയര്‍ക്കാം.
  • ന്യൂറോളോജിക്കല്‍ ഡിസോഡര്‍ – Autonomic dysreflexia, Autonomic neuropathy, Post-traumatic syringomyelia, സ്‌ട്രോക്ക് എന്നീ ന്യൂറോളജിക്കല്‍ ഡിസോഡര്‍ ഉള്ളവരില്‍ ഈ പ്രശ്‌നം കണ്ടുവരുന്നുണ്ട്. അതിനാല്‍ ബുദ്ധിമുട്ടുകള്‍ തോന്നിയാല്‍ ഡോക്ടറെ കണ്ടു പരിശോധനകള്‍ നടത്തുക.
  • കാന്‍സര്‍ രാത്രികാലത്തെ വിയര്‍പ്പ് ചിലപ്പോള്‍ കാന്‍സര്‍ ലക്ഷണവുമാകാം. ചെറിയ പനി, ഭാരം കുറയുക എന്നിവയും ചേര്‍ന്നാണ് ഈ ലക്ഷണം എങ്കില്‍ സൂക്ഷിക്കുക. ലിംഫോമ, സ്തനാര്‍ബുദം എന്നിവ ഉള്ളവരില്‍ കാരണമില്ലാതെ രാത്രി വിയര്‍പ്പ് ഉണ്ടാകാം.

Leave a Reply

Your email address will not be published. Required fields are marked *