ആക്ഷന്‍ താരം നിക്കോളാസ് കേജിന്റെ സിനിമകള്‍ ആരാധകര്‍ക്ക് എത്രമാത്രം പ്രിയങ്കരമാണെന്നതിന്റെ ഏറ്റവും വലിയ തെളിവ് സിനിമയുടെ സ്വീകാര്യതയാണ്. വ്യത്യസ്ത വേഷം ചെയ്യാനുള്ള താരത്തിന്റെ ആഗ്രഹവും സമര്‍പ്പണവും പ്രശസ്തമാണ്. അടുത്തസിനിയില്‍ 60 കാരനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് താരം.
ടിം ബ്രൗണിന്റെ പുതിയ സിനിമയില്‍, കേജ് ഒരു റിട്ടയേര്‍ഡ് കൊലയാളിയെയാണ് അവതരിപ്പിക്കുന്നത്. പ്രായമായ ഒരാളെ അവതരിപ്പിക്കാനുള്ള ആശയം നടന് ഇഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് കേജിനെ സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് ഹോളിവുഡ് റിപ്പോര്‍ട്ടറോട് സംസാരിച്ച ബ്രൗണ്‍ പറഞ്ഞത്.
”സ്‌ക്രിപ്റ്റ് അയച്ചു കൊടുത്തപ്പോള്‍ തന്നെ സൂപ്പര്‍താരം അതിനോട് പ്രതികരിച്ചു. ആദ്യം ശരിക്കും തമാശയാണെന്നാണ് കരുതിയത്. എന്നാല്‍ ഒരു മുത്തച്ഛനെ അവതരിപ്പിക്കുക, സ്വന്തം പ്രായത്തേക്കാള്‍ അല്‍പ്പം പ്രായമുള്ളതായി അഭിനയിക്കുക എന്ന ആശയം അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടെന്നും താരം പറഞ്ഞു.