തെന്നിന്ത്യയിലെ ലേഡീ സൂപ്പര്‍സ്റ്റാറായി ഉയര്‍ന്നിരിക്കുന്ന നയന്‍താരയുടെ ഇമേജിനെക്കുറിച്ചുള്ള കഥകള്‍ ഇതിനകം ഏറെ പുറത്തുവന്നിട്ടുണ്ട്. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ പുതിയ സിനിമയ്ക്കായി നയന്‍സ് ചോദിച്ച പ്രതിഫലമാണ് ഇപ്പോള്‍ ഞെട്ടിക്കുന്നത്. സൂപ്പര്‍ബാനറും സൂപ്പര്‍താരവും ഹിറ്റ്‌മേക്കറായ സംവിധായകനും ഒന്നിക്കുന്ന ചിത്രമാണ് നയന്‍സിന്റെ പ്രതിഫലം കൊണ്ടു വാര്‍ത്തയാകുന്നത്.
2026-ലെ സംക്രാന്തി റിലീസിനായി പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ അതിവേഗം നടക്കുന്ന സിനിമ ഇതിനകം തന്നെ ആരാധകര്‍ക്കിടയിലും ഇന്‍ഡസ്ട്രി സര്‍ക്കിളുകള്‍ക്കിടയിലും വളരെയധികം കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഹിറ്റ്‌മേക്കര്‍ അനില്‍ രവിപുടിയുടെ അഭിമാനകരമായ പ്രോജക്റ്റില്‍ നായിക വേഷത്തിനായി അണിയറ പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തുന്നത് നയന്‍താരയ്ക്ക് വേണ്ടിയാണ്.
എന്നാല്‍ 123 തെലുങ്കിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, നടി പ്രതിഫലമായി 18 കോടി രൂപയാണ് ആവശ്യപ്പെട്ടത്. ചിരഞ്ജീവിയുടെ നായികാവേഷമായിട്ടും നടി ചോദിച്ച വമ്പന്‍ പ്രതിഫലം അടുത്ത മികച്ച ഓപ്ഷനെ കുറിച്ച് നിര്‍മ്മാതാക്കളെ ഊഹിക്കാന്‍ ഇടയാക്കി. സെയ്രാ നരസിംഹ റെഡ്ഡി, ഗോഡ്ഫാദര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നയന്‍താര ചിരഞ്ജീവിക്കൊപ്പം മൂന്നാമത്തെ ചിത്രമായിരിക്കും ഇത്.
തമിഴിലും മലയാളത്തിലും ബാക്ക് ടു ബാക്ക് പ്രൊജക്ടുകളുടെ തിരക്കിലാണ് നടി. ഹിന്ദി അരങ്ങേറ്റമായ ജവാനില്‍ ഷാരൂഖ് ഖാനൊപ്പം പ്രവര്‍ത്തിച്ചതിന് ശേഷം രാജ്യത്തുടനീളം അവളെ ജനപ്രിയയാക്കുകയും പിന്നാലെ നടി പ്രതിഫലം കൂട്ടുകയും ചെയ്തു. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത കിയാര അദ്വാനിയും ഉണ്ടെന്ന് പറയപ്പെടുന്ന യാഷിന്റെ ടോക്‌സിക്കാണ് നയന്‍താരയുടെ അടുത്ത സിനിമ.