Movie News

‘ചുംബനപ്പേടി’ മാറി, ഒടുവില്‍ കമലിനൊപ്പം നയന്‍താര; കമല്‍- മണിരത്‌നം സിനിമയില്‍ ചോദിച്ചത് വന്‍ പ്രതിഫലം?

കിട്ടിയ അവസരങ്ങള്‍ കൃത്യമായി ഉപയോഗപ്പെടുത്തി തനിച്ച് സിനിമ വിജയിപ്പിക്കാന്‍ ശേഷിയുള്ള അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. 18 വര്‍ഷത്തിലേറെയായി സിനിമയില്‍ സജീവമായ അവര്‍ക്ക് വേണ്ടി മുന്‍നിര നടന്മാര്‍ പോലും കാത്തുനില്‍ക്കുന്നുണ്ട്. അതേസമയം വിഘ്‌നേഷ് ശിവനുമായുള്ള വിവാഹശേഷം നയന്‍സിന് മുതിര്‍ന്ന നടന്മാര്‍ക്കൊപ്പം അവസരം കിട്ടുന്നില്ല.

എന്നാല്‍ നടിക്കു വേണ്ടി ഇപ്പോള്‍ കാത്തിരിക്കുന്നത് സാക്ഷാല്‍ കമല്‍ഹാസനാണ്. കമലിന്റെ 234-ാമത്തെ ചിത്രത്തില്‍ നയന്‍താരയെ അഭിനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. 33 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മണിരത്‌നവും കമലും ഒന്നിക്കുന്ന സിനിമയില്‍ നയന്‍സിനെ അഭിനയിപ്പിക്കാനാണ് ഉദ്ദേശം.

നയന്‍താരയെ തന്നോടൊപ്പം കാസ്റ്റ് ചെയ്യാന്‍ കമല്‍ നേരത്തെ തന്നെ വളരെയധികം ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും നടി കാര്യമായ താല്‍പ്പര്യം എടുത്തിരുന്നില്ല. ഇപ്പോഴിതാ ഈ സിനിമയ്ക്ക് യെസ് പറഞ്ഞിരിക്കുകയാണ് താരം. കമല്‍ സിനിമകളില്‍ ചുംബന രംഗങ്ങളാണ് നടിയെ അകറ്റി നിര്‍ത്തിയിരുന്നത് എന്നാണ് സൂചനകള്‍. എന്നാല്‍ ഇത് മണിരത്‌നം ചിത്രമായതിനാല്‍ നടി യെസ് പറയുകയായിരുന്നെ് തമിഴ് മാധ്യമങ്ങള്‍ പറയുന്നു.

ഇതിന് പുറമേ സിനിമയ്ക്കായി നയന്‍സ് നല്ലൊരു തുക പ്രതിഫലം പറയുകയും ചെയ്തതായി തമിഴ് മാധ്യമങ്ങള്‍ പറയുന്നുണ്ട്. 40 കോടി രൂപ വരെയാണ് ഈ ചിത്രത്തിനായി പ്രതിഫലമായി ലഭിച്ചിരിക്കുന്നത്. വിവാഹശേഷം മാര്‍ക്കറ്റ് വാല്യു കുറഞ്ഞതിനാല്‍ തനിക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളും മുതലാക്കാനാണ് നടിയുടെ തീരുമാനം. അന്നപൂരാണി, ടെസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലാണ് നയന്‍താര ഇപ്പോള്‍ അഭിനയിക്കുന്നത്.