ആരോഗ്യം മെച്ചപ്പെടാന്‍ പ്രകൃതിദത്ത ചികിത്സ തന്നെയാണ് ഏറ്റവും ഉത്തമം. ആരോഗ്യത്തിന് പ്രശ്നമുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കാന്‍ വേണ്ടി നമുക്ക് മാതള നാരങ്ങ തൊലി ഉപയോഗിക്കാം. മാതള നാരങ്ങയുടെ തൊലിയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ ഗുണങ്ങള്‍ ഉള്ളത്. പഴത്തെ പോലെ തന്നെ അതിന്റെ തൊലിയും വളരെയധികം ഗുണങ്ങള്‍ നിറഞ്ഞതാണ്. എന്തൊക്കെ ഗുണങ്ങളാണ് മാതള നാരങ്ങ തൊലിയിലൂടെ നമുക്ക് ലഭിക്കുന്നത് എന്ന് നോക്കാം.
അകാല വാര്‍ദ്ധക്യത്തിന് – അകാല വാര്‍ദ്ധക്യം പോലുള്ള അസ്വസ്ഥതകള്‍ ചര്‍മ്മത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി മാതള നാരങ്ങ തൊലി ഉണക്കിപ്പൊടിച്ച് അതില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് ഇത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് അകാല വാര്‍ദ്ധക്യം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.
മുടിയുടെ ആരോഗ്യത്തിന് – മുടിയുടെ ആരോഗ്യത്തിന് വേണ്ടി മാതള നാരങ്ങ ഉപയോഗിക്കാവുന്നതാണ്. ഇത് പൊടിച്ച് തൈര് മിക്‌സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുടി സില്‍ക്കി ആവുന്നതിനും താരന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ഇത് സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം നമുക്ക് നിലനിര്‍ത്താവുന്നതാണ്. ഇത് താരനെ ഇല്ലാതാക്കുന്നതിനും മികച്ച് നില്‍ക്കുന്നതാണ്.
തൊണ്ട വേദനക്ക് പരിഹാരം – തൊണ്ട വേദന പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി അല്‍പം ഉണക്കിയ മാതള നാരങ്ങ തൊലി വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇത് കവിള്‍ കൊള്ളുന്നത് തൊണ്ട വേദന പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.
സണ്‍ബേണ്‍ – സണ്‍ബേണ്‍ ചര്‍മ്മത്തിലെ കരുവാളിപ്പ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇതിന് വേണ്ടി നമുക്ക് മാതള നാരങ്ങ തൊലി ഉപയോഗിക്കാം. ഇത് ഏത് വിധത്തിലും ചര്‍മ്മത്തിലെ കരുവാളിപ്പ് മാറ്റി ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.
വായ്‌നാറ്റത്തിന് – വായ്‌നാറ്റത്തിന് പരിഹാരം കാണുന്നതിനും മാതള നാരങ്ങ തോല്‍ ഉപയോഗിക്കാവുന്നതാണ്. ഇത് പൊടിച്ച് അത് ടൂത്ത് പേസ്റ്റില്‍ മിക്‌സ് ചെയ്ത് പല്ല് തേച്ചാല്‍ അത് വായ് നാറ്റത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല പല്ലിലുണ്ടാവുന്ന കേടുകളും മറ്റും ഇല്ലാതാവുകയും ചെയ്യുന്നുണ്ട്. ഇത് ആരോഗ്യവും കരുത്തുമുള്ള പല്ലിനും ദന്താരോഗ്യത്തിനും സഹായിക്കുന്നുണ്ട്.
അസ്ഥികളുടെ ആരോഗ്യം – അസ്ഥികളുടെ ആരോഗ്യത്തിന് പ്രയോജനപ്പെടുന്ന ഒന്നാണ് മാതള നാരങ്ങ തൊലി. ഇതില്‍ ധാരാളം ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മാതള നാരങ്ങയുടെ തൊലി ഉപയോഗിച്ചാല്‍ അത് ആരോഗ്യത്തിനും ആര്‍ത്തവ വിരാമത്തിനും സഹായിക്കുന്നുണ്ട്. മാത്രമല്ല അസ്ഥിക്ഷയത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് മാതള നാരങ്ങ തൊലി.
സ്‌കിന്‍ ക്യാന്‍സര്‍ – സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് മാതള നാരങ്ങയുടെ തൊലി. ഇത് സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ളവയ്ക്കും ക്യാന്‍സര്‍ കോശങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ദിവസവും മാതള നാരങ്ങ തൊലി ഉപയോഗിക്കാവുന്നതാണ്.
ഹൃദയത്തിന്റെ ആരോഗ്യം – ഹൃദയ സംബന്ധമായ അസുഖത്തിന്റെ പേരില്‍ ആശുപത്രി കയറിയിറങ്ങുന്നവരാണ് പലരും. എന്നാല്‍ മാതള നാരങ്ങ തൊലിയിലൂടെ ഇത്തരം അസ്വസ്ഥതകളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇത് കഴിക്കുന്നതിലൂടെ കൊളസ്‌ട്രോള്‍ കുറക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട് മാതള നാരങ്ങ തൊലിയില്‍.