നാസിക്കിലെ ഒരു സ്കൂളിൽ, എട്ടാം ക്ലാസുകാരുടെ ബാഗിൽ നിന്ന് കണ്ടെത്തിയത് ഗർഭ നിരോധന ഉറകളും കത്തിയും സൈക്കിൾ ചെയിനും ചീട്ടും.
ഇഗത്പുരി താലൂക്കിലെ ഘോട്ടിയിലുള്ള ഒരു സ്വകാര്യ സ്കൂളിൽ പ്രിൻസിപ്പലിന്റെ പരിശോധനയ്ക്കിടെയാണ് എട്ടാം ക്ലാസുകാരന്റെ ബാഗിൽ നിന്നും ഈ സാധനങ്ങള്‍ കണ്ടെത്തിയത്.
അപ്രതീക്ഷിതമായാണ് നാസിക് സ്കൂളിൽ വിദ്യാർഥികളുടെ ബാഗുകൾ പരിശോധിച്ചത്. കുട്ടികളുടെ അസാധാരണമായ ഹെയർ സ്റ്റൈൽ കണ്ടാണ് അധ്യാപകർ പരിശോധന നടത്തിയത്. സ്കുളിൽ നടത്തിയ പരിശോധനയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. രാജി മാജി എന്ന എക്സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. ഗോട്ടിയിലെ ഒരു സ്വകാര്യ സ്കൂളിലാണ് പരിശോധന നടന്നത്.
തുടർന്ന് കുട്ടികളുടെ ബാഗിൽ നിന്നും കത്തിയും സൈക്കിൾ ചെയിനും ഗർഭനിരോധന ഉറകൾ പോലുള്ളവയും കണ്ടെത്തുകയായിരുന്നു. വിദ്യാർത്ഥികളിൽ നിന്ന് മയക്കുമരുന്ന് വസ്തുക്കളും പിടിച്ചെടുത്തതായി ഔട്ട്ലെറ്റ് റിപ്പോർട്ട് ചെയ്തു. വിദ്യാർത്ഥികൾ മയക്കുമരുന്നിന്റെ സ്വാധീനത്തിലാണെന്ന് ചില അധ്യാപകർ സംശയം പ്രകടിപ്പിച്ചതായും, അവരിൽ ചിലർ സ്കൂൾ പരിസരത്ത് മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയിക്കുന്നതായും ഔട്ട്‌ലെറ്റ് പറയുന്നു.