Oddly News

പട്ടാപ്പകല്‍ ആകാശത്ത് കറുത്ത വളയം; ‘ലോകാവസാനമോ’? സംഭവം അമേരിക്കയില്‍

അമേരിക്കയില്‍ ആകാശത്ത് ഒരു കറുത്ത വളയം പ്രത്യക്ഷപ്പെട്ടു. ചൊവ്വാഴ്ച്ച രാവിലെ 11 മണിയോടെ തെക്കുകിഴക്കന്‍ അമേരിക്കന്‍ സംസ്ഥാനമായ വിര്‍ജിനയയിലെ വില്യംസ്ബര്‍ഗിലാണ് സംഭവം നടന്നത് . ഏതാണ്ട് പത്തുമിനിറ്റോളം ദൃശ്യമായിരുന്ന ഈ വളയം പിന്നീട് മാഞ്ഞുപോവുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിരവധി പേര്‍ പങ്കിട്ടിരുന്നു. ഹൈവേയില്‍ നിന്നുള്ള ചിത്രങ്ങളാണ് ആളുകള്‍ പങ്കുവച്ചത്. പിന്നാലെ വാര്‍ത്തയും പരന്നു. നിഗൂഢമായ ഈ കാഴ്ചയ്ക്ക് ലോകാവസാനമായോ എന്ന ചോദ്യമുള്‍പ്പെടെ നിരവധി കമന്റുകളും ഉയരുന്നുണ്ട്.

എന്നാല്‍ കറുത്ത പുക വളയം പോലെയാണ് തോന്നിയതെന്നാണ് റോണ്‍ സ്റ്റെപെന്ന എന്ന ആശുപത്രി ജീവനക്കാരന്‍ വിവരിച്ചത്.
ഇതിന്റെ കൂടുതല്‍ തെളിച്ചമുള്ളചിത്രങ്ങള്‍ ഫോര്‍ട്ട് യുസ്റ്റിസിന് സമീപവും ഓള്‍ഡ് മോര്‍ടൗണ്‍ റോഡിന് സമീപത്ത് നിന്നും ലഭിച്ചതായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സമാനമായ കറുത്ത മേഘവളയങ്ങള്‍ പലയിടത്തും പ്രത്യക്ഷപ്പെട്ടതായി നിരീക്ഷകര്‍ വ്യക്തമാക്കുന്നുണ്ട്.

സമാന സംഭവം കഴിഞ്ഞ ജൂണിലും വെനസ്ലേവിയില്‍ റിപ്പോര്‍ട്ട് ചെയ്തട്ടുണ്ട്. അവിടെയും നട്ടുച്ച നേരത്തായിരുന്നു വളയം പ്രത്യക്ഷപ്പെട്ടത്. വെടിക്കെട്ടുകളെ തുടര്‍ന്ന് രൂപപ്പെടുന്ന പുക മേഘപടലങ്ങളുമായി ചേര്‍ന്ന് വളയരൂപം പ്രാപിക്കുന്നുവെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. ശക്തമായ തീപിടുത്തത്തിനെ തുടര്‍ന്നു ഇത്തരത്തിലുള്ള കറുത്ത മേഘവളയങ്ങള്‍ രൂപപ്പെടാമെന്നും ശാസ്ത്രജ്ഞര്‍ വിശദീകരിച്ചു. അതിനാല്‍ വിര്‍ജിനിയയില്‍ കറുത്ത മേഘവളയം പ്രത്യക്ഷമായ സമയത്തോട് അടുത്ത് വലിയ തീപിടിത്തം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അത്തരത്തിലൊന്നും ഉണ്ടായിട്ടില്ലെന്നാണ് അഗ്നിരക്ഷ സേനാത്തലവന്‍ പറയുന്നത്.