Oddly News

മൂന്നുമാസം മുമ്പ് കുഞ്ഞു മരിച്ചു; മകനോട് വിടപറയാന്‍ കഴിയാതെ അഴുകിയ ശരീരവുമായി അമ്മ ചിമ്പാന്‍സി…!

എല്ലാ മൃഗങ്ങള്‍ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞാണ്. നഷ്ടം ഉണ്ടാക്കുന്ന ദു:ഖം എല്ലാ ജീവജാലങ്ങള്‍ക്കും ഒരുപോലെയുമാണ്. സ്പാനിഷ് മൃഗശാലയില്‍ മരിച്ച കുഞ്ഞിന്റെ അഴുകിയ മൃതദേഹവും വഹിച്ച് ഹൃദയം തകര്‍ന്ന ഒരു അമ്മ ചിമ്പാന്‍സി. മരിച്ച് മൂന്ന് മാസത്തിന് ശേഷവും കുഞ്ഞിനോട് വിടപറയാന്‍ കഴിയാതെ, ദുഃഖിതയായ അമ്മ കുഞ്ഞിന്റെ ‘മമ്മി’ യായ അവശിഷ്ടങ്ങള്‍ ചുമന്നുകൊണ്ടാണ് നടക്കുന്നത്.

സ്‌പെയിനിലെ വലന്‍സിയയിലെ നതാലിയ ബയോപാര്‍ക്കിലാണ് ഹൃദയം വിങ്ങുന്ന ഈ ദൃശ്യമുള്ളത്. താന്‍ പോകുന്നിടത്തെല്ലാം കുഞ്ഞിന്റെ നിശ്ചലമായ ശരീരവും എടുത്തുകൊണ്ടാണ് മാതാവ് പോകുന്നത്. ശിശുമരണനിരക്ക് കൂടുതലുള്ള ചിമ്പാന്‍സി ഇനത്തില്‍ ഫെബ്രുവരി ആദ്യമായിരുന്നു കുഞ്ഞു ചിമ്പ് ചത്തത്. മെയ് 10 ന് ഇക്കാര്യം ഒരു പ്രസ്താവനയില്‍ മൃഗശാല അറിയിക്കുകയും ചെയ്തു.

സാധാരണഗതിയില്‍ ‘ദുഃഖം’ കാലക്രമേണ മറികടക്കുന്നതാണ്. ക്രമേണ ആ യാഥാര്‍ത്ഥ്യത്തോടും നഷ്ടത്തോടും പൊരുത്തപ്പെടുകയും ചെയ്യാറുണ്ട്. എന്നാല്‍ ഈ അമ്മയ്ക്ക് നിഷ്‌ക്രിയ ശരീരത്തെ ഉപേക്ഷിക്കാന്‍ പോലും സമയം ആവശ്യമായി വന്നേക്കാമെന്നാണ് വിദഗ്ദ്ധര്‍ കരുതുന്നത്. മറ്റൊരു പെണ്‍കുഞ്ഞിനൊപ്പമാണ് ഫെബ്രുവരിയില്‍ ചിമ്പാന്‍സി ആണ്‍കുഞ്ഞിനും ജന്മം കൊടുത്തത്. ആദ്യത്തെ കുഞ്ഞാണ് ചത്തത്.

രണ്ടാം കുഞ്ഞ് ജീവനോടെയും ഇരിക്കുന്നുണ്ട്. മറ്റേ കുഞ്ഞിന്റെ സാന്നിധ്യം നതാലിയയെ ആശ്വസിപ്പിക്കുമെന്ന് കാഴ്ചബംഗ്‌ളാവ് അധികൃതര്‍ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ അതിന് ഇതുവരെ അവളില്‍ ഒരു സ്വാധീനവും ചെലുത്തുന്നതായി തോന്നിയിട്ടില്ല. ചിമ്പാന്‍സികളുടെ കൂട്ടം വംശനാശഭീഷണി നേരിടുന്നുണ്ടെന്നും അവയെ രക്ഷിക്കാനുള്ള പ്രത്യേക പരിപാടിയുടെ ഭാഗമാണെന്നും മൃഗശാല അറിയിച്ചു.