Oddly News

വാഹനങ്ങള്‍ ഒരു പ്രത്യേക സ്ഥലത്തെത്തുമ്പോള്‍ സ്ഥിരമായി പഞ്ചറാകുന്നു; ആരും പ്രതീക്ഷിക്കാത്ത കുറ്റവാളി

വാഹനങ്ങള്‍ ഒരു പ്രത്യേക സ്ഥലത്തെത്തുമ്പോള്‍ സ്ഥിരമായി പഞ്ചറാകുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇറ്റാലിയന്‍ പട്ടണമായ വസ്‌തോഗിരാര്‍ഡിയിലെ ജനങ്ങളെ മാസങ്ങളായി ഭീതിയിലാഴ്ത്തിയ സംഭവത്തിന്റെ നിഗൂഡത ഒടുവില്‍ പൊളിഞ്ഞു. 600 ലധികം ആത്മാക്കളുടെ പട്ടണമായ വസ്‌തോന്‍ഗിരാര്‍ഡിയില്‍ ഈ വര്‍ഷം ജൂലൈ മുതലായിരുന്നു നിഗൂഡ സംഭവത്തിന്റെ അരങ്ങേറ്റം. പിയാസ ഗുസ്‌തോ ജിറാര്‍ഡിയില്‍ പാര്‍ക്ക് ചെയ്തിരുന്ന തന്റെ കാറിന്റെ ഒരു ടയര്‍ പഞ്ചറായ നിലയില്‍ കണ്ടെത്തിയ ഒരാള്‍ ഇതിന് കാരണം എന്താണെന്ന് നോക്കി അവിടെയെല്ലാം പരതിയെങ്കിലും സംശയാസ്പദമായി ഒന്നും കാണാനായില്ല. തുടര്‍ച്ചയായി ഇവിടെയെത്തുമ്പോള്‍ ടയര്‍ പഞ്ചറാകുന്നത് പല വാഹനങ്ങള്‍ക്കും അനുഭവിക്കേണ്ടി വന്നു.

ഒക്ടോബര്‍ ആയതോടെ സമാനമായ അനേകം ടയര്‍ പഞ്ചര്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. പരിശോധനയില്‍ ഒന്നും കാണാതെ വരികയും ചെയ്തതോടെ അയല്‍വാസികള്‍ തമ്മിലുള്ള ശത്രുതയും മാഫിയയുടെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങളും ആത്മാക്കളുടെ ആക്രമണം ഉള്‍പ്പെടെയുള്ള കിംവദന്തികള്‍ ആള്‍ക്കാര്‍ക്കിടയില്‍ പ്രചരിക്കാന്‍ തുടങ്ങി. പഞ്ചറായ ടയറുകളുടെ നിഗൂഢത വസ്‌തോഗിരാര്‍ഡിയില്‍ വളരെ വലിയ കാര്യമായിത്തീര്‍ന്നതോടെ സിവിലിയന്‍ വേഷത്തില്‍ സിഐഡികളെ വരെ നിയോഗിച്ചു.

കുറ്റവാളിയെ പിടിക്കുമെന്ന പ്രതീക്ഷയില്‍ പിയാസ ജിയുസ്റ്റോ ഗിരാര്‍ഡിയില്‍ സിവിലിയന്‍ വേഷത്തില്‍ അഗ്നോണിന്റെ കാരാബിനിയേരി കമ്പനിയുടെ ഉദ്യോഗസ്ഥര്‍ നിരീക്ഷണ സേവനങ്ങള്‍ വരെ സംഘടിപ്പിച്ചു. എന്നാല്‍, ദുരൂഹത പരിഹരിക്കാനുള്ള ഒരു ശ്രമവും ഫലവത്തായില്ല. ഇതോടെ പ്രശ്‌നം പരിഹരിക്കാനായി വസ്‌തോഗിരാര്‍ഡിയുടെ സ്‌ക്വയറില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. ഇതോടെ കുറ്റവാളിയെ പിടികൂടാനായി.

എന്നാല്‍ ആരും പ്രതീക്ഷിക്കാത്ത കുറ്റവാളിയായിരുന്നെന്ന് മാത്രം. കാറിന്റെ ടയര്‍ പഞ്ചറായ ഇരകളില്‍ ഒരാളുടെ വലിയ നായ ബില്ലിയുടെ പണിയായിരുന്നു ഇത്. കാറിന്റെ ടയറിലും ഫ്രണ്ട് ബമ്പറിലും നായ കടിച്ചുകീറുന്നത് ക്യാമറയില്‍ കുടുങ്ങി. കുറച്ച് കാലമായി നായയ്ക്ക് മോണവീക്കം ബാധിച്ചിട്ടുണ്ടെന്ന് അതിന്റെ ഉടമ സമ്മതിച്ചു. രാത്രിയില്‍ അവന്‍ കാട്ടിക്കൂട്ടുന്ന സാഹസികതയെ കുറിച്ച് ഉടമയ്ക്ക് അറിയില്ലായിരുന്നു. സംഗതി പുറത്തു വന്നതോടെ ബില്ലി മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട സ്ഥിതിയിലാണ് നായയുടെ ഉടമയായ സ്ത്രീയിപ്പോള്‍.