സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ യുവനടിയാണ് മിയജോര്‍ജ്. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. വിവാഹശേഷവും സിനിമയില്‍ സജീവമാണ് മിയ. ഗോവിന്ദ് പത്മസൂര്യയുടേയും ഗോപിക അനിലിന്റെയും വിവാഹത്തില്‍ പങ്കെടുത്ത വിശേഷങ്ങളും വീഡിയോയും ചിത്രങ്ങളുമൊക്കെ മിയ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ഭര്‍ത്താവ് അശ്വിനും, മകന്‍ ലൂക്കയ്ക്കുമൊപ്പമാണ് മിയ വിവാഹത്തിന് എത്തിയത്. നീല സാരിയില്‍ അതി സുന്ദരിയായാണ് മിയ എത്തിയത്. വിവാഹശേഷം വധൂവരന്മാര്‍ക്ക് ആശംസകളുമായി എത്തിയപ്പോഴാണ് അന്ന് തന്റെ ജീവിതത്തിലെ പ്രധാന ദിവസമാണെന്ന് മിയയും പങ്കുവെച്ചത്. ജനുവരി 28 ജിപിയുടെ വിവാഹം മാത്രമല്ല, അന്നാണ് മിയയുടെ ജന്മ ദിനവും. ഭാവന അടക്കമുള്ള ചുരുക്കം ചില സുഹൃത്തുക്കളൊക്കെ മിയയ്ക്ക് പിറന്നാള്‍ ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
”ഈ ചിരിയും സന്തോഷവും എന്നെന്നും തുടരുക. എന്റെ ബഡ്ഡി ഗോവിന്ദ് പദ്മസൂര്യയ്ക്കും ഗോപിക അനിലിനും വിവാഹ മംഗള ആശംസകള്‍. എന്നെ കൂടുതല്‍ എക്സൈറ്റ്മെന്റ് ചെയ്യിപ്പിയ്ക്കുന്നത് വരും വര്‍ഷങ്ങളില്‍ നിന്റെ വെഡ്ഡിങ് ആനിവേഴ്സറിയും എന്റെ ബര്‍ത്ത് ഡേയും നമുക്ക് ഒറുമിച്ച് ആഘോഷിക്കാം’ – എന്നാണ് മിയ കുറിച്ചത്.