Lifestyle

പുകയില നിയന്ത്രണത്തിന്റെ തെറ്റായ നടപടികള്‍, ഇന്ത്യയിലെ ഡോക്ടര്‍മാര്‍ ആശങ്കയില്‍

300 ദശലക്ഷത്തിലധികം പുകയില ഉപയോക്താക്കളുള്ള ഇന്ത്യയില്‍ പുകയിലയുടെ ഉപയോഗം, ആസക്തി, രോഗങ്ങള്‍ എന്നിവ ഭയാനകമായ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

സിഗരറ്റ് ആന്റ് അദര്‍ ടുബാക്കോ പ്രൊഡക്ട്‌സ് ആക്ട് (COTPA), നാഷണല്‍ ടുബാക്കോ കണ്‍ട്രോള്‍ പ്രോഗ്രാം (NTCP) തുടങ്ങിയ ചട്ടക്കൂടുകള്‍ക്ക് കീഴില്‍ സര്‍ക്കാര്‍ പുകയില നിയന്ത്രണ നിയമങ്ങളും സംരംഭങ്ങളും നടപ്പിലാക്കിയെങ്കിലും പുകയിലക്കെതിരായ പോരാട്ടം ഇപ്പോഴും ഫലപ്രദമല്ല.

ഡോക്ടര്‍മാര്‍, പൊതുജനാരോഗ്യ വിദഗ്ധര്‍ എന്നിവര്‍ ഇന്ത്യയുടെ സ്വന്തം റിപ്പോര്‍ട്ടുകളില്‍ നിന്നുള്ള തെളിവുകളെ അടിസ്ഥാനപ്പെടുത്തി പുകയിലയ്ക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്ന ഘടനാപരവും പ്രവര്‍ത്തനപരവുമായ പിഴവുകളെ അക്കമിട്ട് നിരത്തുന്നു..

ഇന്ത്യയില്‍ പുകയില ഉപയോഗം പ്രതിവര്‍ഷം 1.35 ദശലക്ഷം ജീവന്‍ അപഹരിക്കുകയും 1,77,341 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക് . 2009-10 മുതല്‍ 2016-17 വരെ പുകയില ഉപയോഗിക്കുന്നവരുടെ എണ്ണം അമ്പരപ്പിക്കും വിധം ഉയര്‍ന്നിരിക്കുന്നു.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ പ്രിവന്‍ഷന്‍ ആന്‍ഡ് റിസേര്‍ച്ചിലെ പ്രൊഫസര്‍ രവി മെഹ്റോത്ര ചൂണ്ടിക്കാണിക്കുന്നത് പോലെ, ‘മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യത്ത് പുകയില ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലുള്ളതിന്റെ ഒരു കാരണം നമ്മുടെ ജനസംഖ്യാ നിരക്ക് തന്നെയാണ് . ഗ്രാമീണര്‍ക്കിടയിലും കൗമാരക്കാര്‍ക്കിടയിലും ഇവയുടെ ഉയര്‍ന്ന ഉപഭോഗം നിലനില്‍ക്കുന്നു.

നിക്കോട്ടിന്‍ റീപ്ലേസ്മെന്റ് തെറാപ്പിയുടെ (NRT) പരിമിതമായ ലഭ്യതയും ചെലവും ഇതിനൊരു കാരണമാണ്. ഒട്ടുമിക്ക ആളുകളും പുകവലി ഉപേക്ഷിക്കാന്‍ തയ്യാറാണെങ്കിലും അതിനു സാധിക്കുന്നില്ല. എന്തെന്നാല്‍ ഈ ദുശീലം ഉപേക്ഷിക്കാന്‍ മറ്റുള്ളവരുടെ പിന്തുണ ആവശ്യമാണ്.

PGIMER, CM-SPH വകുപ്പിലെ പ്രൊഫസറായ ഡോ ഗോയല്‍ 18 ഭാഷകളില്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ക്വിറ്റ് ലൈനിന്റെ ആസ്ഥാനമെന്ന് ഇന്ത്യയെ വിശേഷിപ്പിക്കുന്നു .

ലോകത്തിലെ ഏറ്റവും വലിയ പുകയില വിരുദ്ധ മുന്നേറ്റമായ ക്വിറ്റ് ലൈന്‍ ഉപയോക്താക്കള്‍ക്ക് ഫോണ്‍ വഴി നേരിട്ടുള്ള പിന്തുണ നല്‍കുന്നു. ഒപ്പം പുകയില നിരോധന സന്ദേശങ്ങള്‍ അയയ്ക്കുന്ന ഒരു മൊബൈല്‍ ആപ്പും ലഭ്യമാക്കുന്നു. ബംഗളൂരു, ഗുവാഹത്തി, നോയിഡ, മുംബൈ എന്നിവിടങ്ങളിലെ നാഷണല്‍ ക്വിറ്റ് ലൈന്‍ ഹബ്ബുകള്‍, രാജ്യവ്യാപകമായി ഉപയോക്താക്കള്‍ക്ക് പിന്തുണ നല്‍കുന്നു.

പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള (TOFEI) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട്. അടുത്തിടെ, എല്ലാ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലും പുകയില നിര്‍മാര്‍ജന ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയുണ്ടായി.

പുകയിലയോടുള്ള ആസക്തി താഴ്ന്ന വരുമാനക്കാരായ പലര്‍ക്കും സാമ്പത്തിക ഞെരുക്കവും സമ്മര്‍ദ്ദവും ഉണ്ടാക്കുന്നതായും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഹുക്ക പോലുള്ള പരമ്പരാഗത പുകവലി രീതികള്‍ ചില സമൂഹങ്ങളില്‍ ആഴത്തില്‍ വേരൂന്നിയതാണ്, ഇത് നിയന്ത്രിക്കുന്നത് അതിനാല്‍ സങ്കീര്‍ണവുമാണ്. ബോധവല്‍ക്കരണ കാമ്പെയ്നുകളുടെയും പരിശോധനകളുടെയും എണ്ണം വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണ് .

ഇന്ത്യയുടെ പുകയില വില്‍പ്പനയിലെ പ്രധാന ഘടകമായ നികുതിയും ഇത്തരത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് . ഫാക്ടറി നിര്‍മ്മിത സിഗരറ്റുകളുടെ ഉയര്‍ന്ന നികുതി ബീഡികളും പുകയില്ലാത്ത പുകയിലയും പോലുള്ള വിലകുറഞ്ഞതും ദോഷകരവുമായ വസ്തുക്കളുടെ ഉപയോഗത്തിലേക്ക് ഉപയോക്താക്കളെ തള്ളിവിടുകയും ഇത് പൂഴ്ത്തി വയ്പ്പിന് കാരണമാകുകയും ചെയ്യുന്നു .

മുന്തിയ പുകയിലയുടെ പ്രധാന കയറ്റുമതിയുള്ള രാജ്യമായിരുന്നിട്ടും, ഇന്ത്യയിലെ പുകയില ഉപഭോഗത്തിന്റെ 8 ശതമാനം മാത്രമാണ് നിയമപരമായി നിര്‍മ്മിച്ച സിഗരറ്റുകളില്‍ നിന്ന് വരുന്നത്. ആഗോളതലത്തില്‍, പുകയിലയെ സംബന്ധിച്ച ചര്‍ച്ചകള്‍ പ്രധാനമായും സിഗരറ്റിനെ ചുറ്റിപ്പറ്റിയാണ്. എന്നിരുന്നാലും, ഇന്ത്യയില്‍, പുകയില്ലാത്ത പുകയില വസ്തുക്കളിലേക്ക് ജനങ്ങളുടെ ശ്രദ്ധ പോകുന്നു.

ഒരു അയല്‍വാസി പുകയില ഉല്‍പ്പാദിപ്പിക്കുകയും മറ്റൊരാള്‍ അത് ഉപയോഗിക്കുകയും ചെയ്യുമ്പോള്‍, നിരീക്ഷണം ഏതാണ്ട് അസാധ്യമാകും.
പുകയിലയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടം ഒരു പൊതുജനാരോഗ്യ വെല്ലുവിളി മാത്രമല്ല-ഇത് ജീവന്‍ രക്ഷിക്കുന്നതിനും തുല്യമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു പരീക്ഷണം കൂടിയാണ് .