Healthy Food

പാല്‍ ശരീരത്തിന് ഗുണം നല്‍കും ; എന്നാല്‍ ഇങ്ങനെ ഉപയോഗിച്ചാല്‍ ശരീരത്തിന് ദോഷമാകും

ആഹാരക്രമത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടുന്ന ഒന്നാണ് പോഷകങ്ങളുടെ കലവറയായ പാല്‍. കാല്‍സ്യം ധാരാളമായി അടങ്ങിയിരിക്കുന്ന പാല്‍ എല്ലുകള്‍ക്ക് വളരെ നല്ലതാണ്. പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, പൊട്ടാസ്യം, കാല്‍സ്യം, ധാതുക്കള്‍, വൈറ്റമിന്‍ ബി 12, വൈറ്റമിന്‍ ഡി, കൂടാതെ ഫോസ്ഫറസ് പോലും പാലില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്ക് ദിവസവും ഒരു ഗ്ലാസ് പാല്‍ നല്‍കുന്നത് നിരവധി ഗുണങ്ങളാണ് ശരീരത്തിന് നല്‍കുന്നത്. പാല്‍ ഗുണം നല്‍കുന്ന ഒന്നാണെങ്കിലും, അമിതമായാല്‍ പാലും ശരീരത്തിന് അത്ര നല്ലതല്ല. എന്നാല്‍ പ്രായമാകുന്നത് അനുസരിച്ച് പാല്‍ കുടിക്കുന്നതിനും ഒരു പ്രത്യേക അളവ് വേണമെന്നാണ്. ഇതേക്കുറിച്ച് കൂടുതല്‍ അറിയാം….

  • ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ – ഹോര്‍മോണുകളില്‍ വലിയ മാറ്റങ്ങള്‍ വരുന്നതിനും ഹോര്‍മോണ്‍ വളര്‍ച്ചയ്ക്കും അമിതമായി പാല്‍ ഉപഭോഗം കാരണമാകാറുണ്ട്. പാലിന്റെ ഉത്പാദനം കൂട്ടാന്‍ ഹോര്‍മോണുകളെ ഉപയോഗിക്കാറുണ്ട് ഇത് മനുഷ്യന്റെ ശരീരത്തിലും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും. അമിതമായി പാല്‍ കുടിക്കുന്നത് അപകടമാണെങ്കിലും ശരീരത്തിന് ആവശ്യമുള്ള അളവില്‍ പാല്‍ കുടിക്കാന്‍ ശ്രദ്ധിക്കണം. മനുഷ്യ ശരീരത്തിന്റെ പോഷക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പ്രതിദിനം 3 കപ്പ് നല്ലതും മായം കലരാത്തതും രാസവസ്തുക്കള്‍ ഇല്ലാത്തതുമായ പാല്‍ കുടിച്ചാല്‍ മതിയാകും. പാലിനുപുറമെ ആരോഗ്യദായകമായ പാലുല്‍പ്പന്നങ്ങളായ തൈര്, പനീര്‍/ ചീസ്, വെണ്ണ മുതലായവ കഴിക്കുന്നതിലൂടെ ഇത് കൂടുതല്‍ ലഭിക്കും. ശരീരത്തിന്റെ മൊത്തത്തിലുള്ള പോഷണത്തിന് ഇവ വളരെ പ്രധാനമാണ്.
  • ക്ഷീണം – ആരോഗ്യത്തിന് നല്ലതാണെങ്കിലും പഠനമനുസരിച്ച്, പ്രതിദിനം ശുപാര്‍ശ ചെയ്യുന്ന മൂന്ന് കപ്പുകള്‍ക്ക് മുകളിലുള്ള അമിതമായ പാല്‍ ഉപഭോഗവും കുടലിന് പ്രശ്നമുണ്ടാകാന്‍ കാരണമാകും. ഇത് ആളുകളെ ക്ഷീണിതനാക്കുന്നു. പാലില്‍ എ1 കസീന്‍ അടങ്ങിയിരിക്കുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്, ഇത് കുടല്‍ പാളിയുടെ പ്രവേശനക്ഷമത വര്‍ദ്ധിപ്പിക്കുകയും കുടല്‍ എപ്പിത്തീലിയത്തില്‍ കോശജ്വലന ഫലമുണ്ടാക്കുകയും ചെയ്യും.
  • ഓര്‍മ്മക്കുറവ് – അമിതമായ പാല്‍ ഉപഭോഗത്തിന്റെ അവ്യക്തമായ ലക്ഷണങ്ങളിലൊന്നാണ് മസ്തിഷ്‌ക പ്രശ്നങ്ങള്‍. തലച്ചോറിലുണ്ടാകുന്ന മൂടാപ്പ് ഒരു അവസ്ഥയല്ലെങ്കിലും, മെമ്മറി നഷ്ടം, ഫോക്കസ് നഷ്ടപ്പെടല്‍, ഏകാഗ്രത എന്നിവയുടെ അഭാവം എല്ലാം ബ്രയ്ന്‍ ഫോഗിന്റെ ലക്ഷണങ്ങളാണ്. വലിയ അളവില്‍ പാല്‍ കഴിക്കുന്ന പ്രായമായവരിലാണ് ഇവ കൂടുതലായി അനുഭവപ്പെടുന്നത്.
  • ദഹന പ്രശ്നങ്ങള്‍ – പ്രായം കൂടുന്നത് അനുസരിച്ച് പാല്‍ കുടിക്കുന്നതിന്റെ അളവും ശ്രദ്ധിക്കേണ്ടത് ഏറെ പ്രധാനമാണ്. വയറിളക്കവും ദഹനപ്രശ്‌നങ്ങളും ഇതിന്റെ ഫലമായി ഉണ്ടായേക്കാം. അമിതമായ പാല്‍ കുടിക്കുന്നത് വയറുവേദന, മലബന്ധം, വയറിളക്കം തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. ശരീരത്തിന് ലാക്ടോസ് ശരിയായി മെറ്റബോളിസമാക്കാന്‍ കഴിയുന്നില്ലെങ്കില്‍, അത് ദഹനവ്യവസ്ഥയിലൂടെ സഞ്ചരിക്കുകയും കുടല്‍ ബാക്ടീരിയകളാല്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.
  • മുഖക്കുരു – പാല്‍ അധികമാകുന്നത് മുഖത്തോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലോ അലര്‍ജിക്കും മുഖക്കുരു വരുന്നതിനും കാരണമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ചര്‍മ്മത്തില്‍ ഇടയ്ക്കിടെ ചുവന്ന പൊട്ടലുകളോ തിണര്‍പ്പുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഭക്ഷണക്രമം പരിശോധിക്കാന്‍ ശ്രമിക്കേണ്ടത് ഏറെ പ്രധാനമാണ്. ദീര്‍ഘക്കാലം പാല്‍ കേടുകൂടാതിരിക്കാനും അതുപോലെ കൊഴുപ്പ് വര്‍ധിപ്പിക്കുന്നതിനും പാലില്‍ രാസ് വസ്തുക്കള്‍ ചേര്‍ക്കാറുണ്ട്. ഇത് പലപ്പോഴും ചര്‍മ്മ പ്രശ്നങ്ങളുണ്ടാക്കും. ശുദ്ധവും സ്വാഭാവികവുമായ പാല്‍ ആവശ്യത്തിന് അളവില്‍ കഴിക്കാന്‍ എപ്പോഴും ശുപാര്‍ശ ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *