Health

മൈഗ്രേന്‍ തലവേദന വെറുമൊരു തലവേദനയല്ല  ; പരിഹരിയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

തലവേദന മിക്ക ആളുകള്‍ക്കും വരുന്നൊരു പ്രശ്‌നമാണ്. എന്നാല്‍ മൈഗ്രേന്‍ തല വേദന ‘വെറുമൊരു തലവേദനയല്ല’. ശരീരത്തിനെ മൊത്തത്തില്‍ ബാധിക്കുന്നതും വിങ്ങുന്ന അനുഭവമുണ്ടാക്കുന്നതുമായ തലവേദനയും ഓക്കാനം, ഛര്‍ദി, പ്രകാശത്തോടുള്ള സൂക്ഷ്മസംവേദക്ഷമത തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചേക്കാവുന്നതുമായ സങ്കീര്‍ണമായ ഒരു ന്യൂറോളജിക്കല്‍ അവസ്ഥയാണത്. ഇത് മറ്റ് ആരോഗ്യപ്രശ്നങ്ങളായി തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ളതിനാല്‍ രോഗികളെ പ്രതികൂലമായി ബാധിച്ചേക്കാം. സ്ത്രീകള്‍ക്ക് മൈഗ്രേന്‍ ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ മൂന്ന് മടങ്ങ് കൂടുതലാണ്. ഇതിന് പരിഹാരമായി ചെയ്യാവുന്ന ചില വഴികളെ കുറിച്ച് അറിയാം….

ഉറക്കക്കുറവ്  – ഉറക്കക്കുറവ് ഒരു പ്രശ്നമാണ്. ഇത് ക്രമീകരിയ്ക്കുക. സമയത്ത് ഭക്ഷണം കഴിയ്ക്കാതെ വേദന വരുന്നുവെങ്കില്‍ ഇതും പാലിയ്ക്കുക. സ്മോക്കിംഗ് കാരണമാകുന്നു. ഇത് മാറ്റുക. ഉച്ചത്തിലെ സൗണ്ടാണ് കാരണമെങ്കില്‍ ഇതൊഴിവാക്കുക. സ്ട്രെസ് ഒഴിവാക്കാന്‍ യോഗ, വ്യായാമം ചെയ്യാം. റിലാക്സ് ചെയ്യാം. ചില പെര്‍ഫ്യൂമുകള്‍ കാരണമാകും. ഇത് ഒഴിവാക്കുക. അതായത് നിങ്ങള്‍ക്ക് ഏത് കാരണം കൊണ്ടാണ് മൈഗ്രേന്‍ വരുന്നത് എന്നുണ്ടെങ്കില്‍ അത്തരം കാര്യങ്ങള്‍ ഒഴിവാക്കാം.

വെള്ളം – ഇതിന് ശരീരത്തിലെ വെള്ളം അളവ് കൃത്യമായി നില നിര്‍ത്തുക. അതായത് ആവശ്യത്തിന് വെള്ളം കുടിയ്ക്കുക. ഡീഹൈഡ്രേഷന്‍ വരാതെ ശ്രദ്ധിയ്ക്കുക. ഇതുപോലെ മറ്റൊന്നാണ് ആവശ്യത്തിന് ഉറക്കമെന്നത്. ഉറക്കം കുറയുന്നത് മൈഗ്രേന്‍ വരാനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. ഒരാള്‍ 7-8 മണിക്കൂറെങ്കിലും ഉറങ്ങുക. മൈഗ്രേന്‍ കാരണമാകുന്ന ഉറക്കം എത്ര വേണമെന്നുള്ളത് പലര്‍ക്കും പല തരമായിരിയ്ക്കും. ഇതിന് അനുസരിച്ച് ഉറക്കം നിജപ്പെടുത്താം.

വ്യായാമം ചെയ്യുക – ദിവസവും വ്യായാമം ചെയ്യുക. വ്യായാമം ചെയ്യുമ്പോള്‍ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു ഇത് മൈഗ്രേന്‍ തടയാന്‍ നല്ലതാണെന്ന് തെളിഞ്ഞിട്ടുണ്ട്. മൈഗ്രേനുള്ളപ്പോള്‍ ഇരുണ്ട മുറിയില്‍ ഇരിയ്ക്കുന്നത് നല്ലതാണ്. സൂര്യപ്രകാശവും വെളിച്ചവും ഈ പ്രശ്നം കൂടുതലാക്കും. ഇതുപോലെ കണ്ണിന്റെ പവര്‍ പ്രശ്നം വന്നാല്‍ മൈഗ്രേന്‍ പ്രശ്നമുണ്ടാകാം. ഇത്തരത്തിലെ പ്രശ്നമുണ്ടോയെന്ന് കണ്ടുപിടിയ്ക്കാം.

ഐസ് പായ്ക്ക് – മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ഐസ് പായ്ക്ക് ലഭിയ്ക്കും. ഇവ തലയില്‍ വച്ചാലും തല നനയാത്ത വിധത്തിലുള്ളവയാണ്. ഇത് വാങ്ങി നെറ്റിയിലും തലയിലും വയ്ക്കുന്നത് ഒരു പരിധി വരെ ആശ്വാസം നല്‍കും. മൈഗ്രേന്‍ വരുന്നുവെന്ന് തോന്നുമ്പോള്‍ പാരസെറ്റമോള്‍ കഴിയ്ക്കാം. ഇതിന്റെ ആക്കം കൂടുന്തോറും പ്രയാസവും മാറാനെടുക്കുന്ന സമയവും നീളും. ഇതിനാല്‍ തന്നെ തുടക്കത്തിലേ മരുന്ന് കഴിയ്ക്കുന്നത് ഇത് കൂടുതല്‍ ഗുരുതരമാകാതെ കാക്കും.

ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ – ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ കൂടുതല്‍ കഴിയ്ക്കുന്നത് ഇതിന് പരിഹാരമാണ്. വൈറ്റമിന്‍ ഡി നല്ലതാണ്. മീന്‍ കഴിയ്ക്കാം. മഗ്‌നീഷ്യം അടങ്ങിയവ നല്ലതാണ്. പച്ചക്കറികളും ഫ്രൂട്സും നല്ലതാണ്.