Hollywood

മൈക്കല്‍ ജാക്‌സന്റെ മകന്‍ ബ്‌ളാങ്കറ്റ് വീണ്ടും ക്യാമറക്കണ്ണില്‍; സംഗീതചക്രവര്‍ത്തിയുടെ തനിപ്പകര്‍പ്പ്

വളരെ അപൂര്‍വ്വമായി മാത്രം പുറത്ത് പ്രത്യക്ഷപ്പെടാറുള്ള മൈക്കല്‍ ജാക്സന്റെ മകന്‍ ബ്ലാങ്കറ്റ് ക്യാമറക്കണ്ണില്‍. അടുത്തിടെ കാലബാസസില്‍ 22 കാരനായ ബിജി ജാക്സണ്‍ ലഞ്ച് ഔട്ട് ആസ്വദിക്കുന്ന ഫോട്ടോയാണ് പുറത്തുവന്നത്. ഒക്ടോബര്‍ 10-ന് ഷാര്‍ക്കിയുടെ റെസ്റ്റോറന്റില്‍ ആയിരുന്നു താരമെത്തിയത്. പിതാവ് മൈക്കല്‍ ജാക്‌സ് വാടകഗര്‍ഭധാരണത്തിലൂടെ ലഭിച്ച മകനായ ബ്‌ളാങ്കറ്റിന്റെ അമ്മ ആരാണെന്ന് ഇപ്പോഴും രഹസ്യമാണ്.

ജാക്സന്റെ ഏറ്റവും ഇളയ കുട്ടിയാണ് 2002 ഫെബ്രുവരി 21-ന് ജനിച്ച ബ്‌ളാങ്കറ്റ്. പിതാവ് ജാക്‌സന്റെ തണലിലായിരുന്നു വളര്‍ന്നത്. മൂന്ന് മാസത്തിന് ശേഷമാണ് ബിജി വീണ്ടും ക്യാമറ കണ്ണില്‍ പതിയുന്നത്. മങ്ങിയ ചാരനിറത്തിലുള്ള അവഞ്ചേഴ്സ് ടി-ഷര്‍ട്ടിലും പച്ച അത്ലറ്റിക് ഷോര്‍ട്ട്സിലും വളരെ കാഷ്വലായ വസ്ത്രധാരണമായിരുന്നു താരത്തിന്റേത്. കറുത്ത സ്നീക്കറുകളും വെളുത്ത ക്രൂ സോക്‌സും ഉണ്ടായിരുന്നു.

ജാക്‌സന്റെ മൂത്ത മക്കളായ പാരീസ്, പ്രിന്‍സ് എന്നിവയില്‍ നിന്ന് വ്യത്യസ്തമായ ജീവിതശൈലിയ്ക്ക് ഉടമായണ് ബ്‌ളാങ്കറ്റ്. 2015 ലാണ് ബിജി തന്റെ പേര് ബ്‌ളാങ്കറ്റ് എന്നാക്കിയത്. മൂത്ത സഹോദരങ്ങള്‍ പൊതുസമൂഹത്തില്‍ വളരെ പ്രശസ്തരാണ്. പാരീസ് പിതാവിന്റെ സംഗീത പാരമ്പര്യത്തില്‍ തുടരുമ്പോള്‍ ബിജി ലൈംലൈറ്റില്‍ നിന്നും അകന്നു നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ബിജി അഭിമുഖങ്ങളും അപൂര്‍വ്വമായിട്ടാണ് നല്‍കാറ്.

2023 ഓഗസ്റ്റില്‍ അവരുടെ പിതാവ് മൈക്കല്‍ ജാക്സന്റെ 65-ാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ മൂവരും ആദ്യമായി പൊതുവേദിയില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. സമ്പത്തിന് പുറമേ, പിതാവിന്റെ കലാപരമായ കഴിവും ബിജിക്ക് പാരമ്പര്യമായി കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ചലച്ചിത്രനിര്‍മ്മാണത്തിന് ഇതിനകം തന്നെ അംഗീകാരം ലഭിച്ചു. സാന്റാ മോണിക്ക ഫിലിം ഫെസ്റ്റിവലില്‍ റോച്ചെല്‍സ് എന്ന ഹ്രസ്വചിത്രത്തിന് മികച്ച തിരക്കഥയ്ക്ക് പുരസ്‌കാരം ലഭിച്ചിരുന്നു.

മൈക്കല്‍ ജാക്സന്റെ പണം തന്റെ എസ്റ്റേറ്റ് കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ നിയമപോരാട്ടത്തിന് ഉപയോഗിച്ചതിന് മുത്തശ്ശി കാതറിന്‍ ജാക്സണെതിരെ കേസു കൊടുത്ത് ബിജി ജാക്സണ്‍ അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പിതാവിന്റെ മരണശേഷം, ബിജിയെ വളര്‍ത്തിയത് മുത്തശ്ശി കാതറിന്‍ ജാക്‌സണാണ്. 1996 മുതല്‍ 2000 വരെ മൈക്കല്‍ ജാക്‌സന്റെ ഭാര്യയായിരുന്ന ഡെബി റോയ് യിലുള്ള മക്കളാണ് പാരീസും പ്രിന്‍സും. ബിജി തന്റെ സഹോദരങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു.