Celebrity

ഉയരംകൂടിയ സ്ത്രീകളോട് പുരുഷന്‍മാർക്ക് ആകർഷണം! ഡോണ സമ്പാദിക്കുന്നത് കോടികൾ!

തന്റെ അമിതമായ ഉയരത്തിനെപ്പറ്റി ഒരിക്കല്‍ സങ്കടപ്പെട്ടിരുന്ന ഒരു യുവതി ഇപ്പോള്‍ അതേ ഉയരത്തിന്റെ പേരില്‍ കോടികള്‍ സമ്പാദിക്കുന്നു. യു കെ സ്വദേശിയും കണ്ടന്റ് ക്രിയേറ്ററുമായ 36 കാരി ഡോണ റിച്ച്, ഇപ്പോള്‍ തന്റെ 6 അടി 1 ഇഞ്ച് ഉയരത്തെ അനുഗ്രഹമായി കാണുകയാണ്.

പുരുഷന്മാര്‍ക്ക് ഉയരംകൂടുതലുള്ള സ്ത്രീകളോട് ആകര്‍ഷണം അധികമാണെന്നാണ് ഡോണയുടെ പക്ഷം . അതിനാല്‍ തന്നെ തന്റെ ഉയരത്തിനെതന്നെ ഉപയോഗിച്ച് ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം തുടങ്ങിയിരിക്കുകയാണിവര്‍.

ഏതാണ്ട് 3 വര്‍ഷത്തിന് മുമ്പാണ് സമൂഹ മാധ്യമ ഇടങ്ങളില്‍ ഡോണ വിഡീയോകള്‍ പങ്കുവച്ച് തുടങ്ങിയത്. ആദ്യമൊക്കെ കാര്യമായ പ്രതികരണം ലഭിച്ചിരുന്നില്ലെങ്കിലും പിന്നീട് കാഴ്ച്ചക്കാര്‍ വര്‍ധിച്ചു. ഉയരമുള്ള സ്ത്രീകളോട് പ്രത്യേക ആകര്‍ഷണമുള്ള ഉയരം കുറഞ്ഞ പുരുഷന്മാരുടെ അതുല്യമായ ഫാന്റസികള്‍ നിറവേറ്റാനായി തന്റെ കണ്ടന്റുകള്‍ അവര്‍ പെയ്ഡ് രീതിയിലേക്ക് മാറ്റി.

അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട പോഡ്കാസ്റ്റില്‍ ഉയരം കുറഞ്ഞ പുരുഷന്മാര്‍ ഉയരം കൂടിയ സ്ത്രീകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതായും അതിനായി അവര്‍ എത്ര രൂപ വേണമെങ്കിലും ചെലവഴിക്കുന്നതായും ഡോണ വിശദീകരിച്ചു. 6 കോടി രൂപ ഓണ്‍ലൈന്‍ കണ്ടന്റുകളില്‍ നിന്ന് മാത്രമായി സമ്പാദിച്ചതായിയാണ് ഡോണ വ്യക്തമാക്കുന്നത്. ബിസിനസ്സ് വളരുമ്പോള്‍, ഒരുകാലത്ത് താനൊരു കുറവായികണ്ട ഉയരം ഇപ്പോള്‍ വിജയത്തിന്റെ പ്രധാന ഭാഗമാണെന്ന് അറിയുന്നതില്‍ ഡോണയ്ക്ക് സന്തോഷമുണ്ട്. ഇന്ന് ഡോണ തന്റെ ഉയരത്തിനെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു.