Oddly News

കറുത്ത കേക്ക്, കറുത്ത ബലൂണ്‍മാല, കറുത്ത മെഴുകുതിരി; യുവതി മുപ്പതാം പിറന്നാള്‍ ആഘോഷിച്ചത് ഇരുപതുകള്‍ക്ക് ശവസംസ്‌ക്കാരം നടത്തി

ഇരുപതുകള്‍ക്ക് ശവസംസ്‌ക്കാരം പ്രഖ്യാപിച്ചുകൊണ്ട് യുവതിയുടെ മുപ്പതാം ജന്മദിനാഘോഷം. ഓസ്‌ട്രേലിയക്കാരിയായ അലക്സാന്ദ്ര ഡഫിനാണ് നാടകീയമായ ശൈലിയില്‍ ഒരു ഉല്ലാസകരമായ ശവസംസ്‌കാരത്തെ അടിസ്ഥാനമാക്കി മുപ്പതാം ജന്മദിന പാര്‍ട്ടി നടത്തിയത്. തന്റെ ജീവിതത്തിലെ അവസാന 10 വര്‍ഷത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മെല്‍ബണിലെ അവളുടെ വീട്ടില്‍ വേണ്ടപ്പെട്ടവരും വിളിച്ചുകൂട്ടി.

പിറന്നാള്‍ കേക്ക് ഉള്‍പ്പെടെ എല്ലാ അലങ്കാരങ്ങളും ദു:ഖത്തെ സൂചിപ്പിക്കുന്ന കറുത്ത നിറത്തില്‍ ആയിരുന്നു. പാര്‍ട്ടിയില്‍ കറുത്ത ബലൂണ്‍ മാല, 30 കറുത്ത ബലൂണുകള്‍, വാതിലില്‍ ഒരു ഫ്രെയിം, കറുത്ത റോസാപ്പൂക്കള്‍, മെഴുകുതിരികള്‍, റോസ് ഇതളുകള്‍, ബലൂണുകള്‍ എന്നിവയും ഉണ്ടായിരുന്നു. ശവപ്പെട്ടിയുടെ ആകൃതിയിലുള്ള ഭക്ഷണവും ”അലക്സാന്ദ്രയുടെ 20കളുടെ സ്‌നേഹപൂര്‍വമായ ഓര്‍മ്മയക്ക്” എന്നെഴുതിയ ഒരു ബോര്‍ഡും വാതിലില്‍ വെച്ചിരുന്നു.

ഇവന്റില്‍ പങ്കെടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും കറുത്ത നിറത്തിലുള്ള വസ്ത്രത്തിലാണ് എത്തിയത്. ചിലര്‍ മൂടുപടം ധരിച്ചിരുന്നു. അവരോടെല്ലാം ഒരു മെമ്മറി ടേബിള്‍ സന്ദര്‍ശിക്കാനും അലക്സാന്ദ്രയോടൊപ്പം 20-കളില്‍ ഉണ്ടാക്കിയ ഓര്‍മ്മകള്‍ അടക്കം ചെയ്യാനും ആവശ്യപ്പെട്ടു. ഇതിന്റെ ടിക്‌ടോക്ക് വീഡിയോയും പോസ്റ്റു ചെയ്തു. ”വ്യത്യസ്തവും അതുല്യവുമാകാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു, തീര്‍ച്ചയായും ഇതൊരു തീം ആക്കുന്നതിനുള്ള ഒരു ഐക്കണിക് നിമിഷമായിരുന്നു.

20-കളെ അടക്കം ചെയ്ത് എന്റെ മുപ്പതുകളിലേക്ക് കടക്കുന്ന പക്വതയുള്ള ഒരു യുവതിയായി ഉയരുക എന്നതായിരുന്നു ഈ തീമിന്റെ ഉദ്ദേശം.” അവള്‍ കുറിച്ചു. ചിക്കന്‍ ഷ്‌നിറ്റ്‌സെല്‍സ്, ചിപ്‌സ്, സാലഡ്, ടാക്കോ സ്റ്റേഷന്‍, സ്പാനകോപിറ്റ (ഗ്രീക്ക് വിഭവം) എന്നിവയായിരുന്നു അലക്‌സാണ്ട്രയുടെ പ്രിയപ്പെട്ട ഭക്ഷണങ്ങള്‍. പാര്‍ട്ടിക്ക് വേണ്ടി 1,000 ഡോളറാണ് ചെലവഴിച്ചത്.

https://www.instagram.com/reel/CxVHX2MPJYY/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==