Hollywood

‘ആണുങ്ങള്‍ക്കായി ഊര്‍ജ്ജം പാഴാക്കരുത്…ഒരു തൊഴില്‍ പഠിക്കൂ..” അവിവാഹിതരായ സ്ത്രീകള്‍ക്ക് മേഗന്‍ ഫോക്‌സിന്റെ ഉപദേശം

ആണ്‍കുട്ടികള്‍ക്ക് വേണ്ടി ഊര്‍ജ്ജം പാഴാക്കരുത് എന്നും കഴിയുന്നെങ്കില്‍ ഒരു തൊഴില്‍ പഠിച്ച് അതില്‍ വൈദഗ്ദ്ധ്യം നേടണമെന്ന് അവിവാഹിതരായ സ്ത്രീകള്‍ക്ക് ഹോളിവുഡിലെ ചൂടന്‍ സുന്ദരി മേഗന്‍ ഫോക്‌സിന്റെ ഉപദേശം. 37 കാരിയായ നടി ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഈ സമ്മറില്‍ പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ആഗ്രഹിക്കുന്ന അവിവാഹിതരായ സ്ത്രീകള്‍ക്ക് എന്ത് ഉപദേശം നല്‍കുമെന്ന് ചോദ്യത്തിനായിരുന്നു മേഗന്റെ മറുപടി.

”കഴിയുന്നെങ്കില്‍ ഏതെങ്കിലും കാര്യത്തില്‍ വൈദഗ്ദ്ധ്യം നേടുക അല്ലെങ്കില്‍ ഒരു ഹോബി വികസിപ്പിക്കുക. ആണ്‍കുട്ടികള്‍ക്കായി നിങ്ങളുടെ ഊര്‍ജ്ജം പാഴാക്കരുത്. അവര്‍ ചെയ്യാന്‍ പോകുന്നത് നിങ്ങളെ വഞ്ചിക്കുക എന്നത് മാത്രമായിരിക്കും… മുന്നോട്ട് പോകൂ. സ്വയം കണ്ടെത്തൂ..” ട്രാന്‍സ്‌ഫോര്‍മേഴ്‌സ് താരം പറയുന്നു. മേഗന്‍ തന്റെ സ്വന്തം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലും അഭിമുഖ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ”ഒരു റിലേഷന്‍ഷിപ്പ് എക്‌സ്‌പെര്‍ട്ട്’ എന്ന അടിക്കുറിപ്പോടെയാണ് മേഗന്റെ പോസ്റ്റ്.

മേഗന്‍ ഫോക്‌സും മെഷീന്‍ ഗണ്‍ കെല്ലിയും തമ്മിലുള്ള ബ്രേക്ക്അപ്പ് കിംവദന്തി പരക്കുന്നതിനിടെയാണ് താരത്തിന്റെ പ്രതികരണം. മേഗന്റെയും എംജികെയുടെയും പ്രണയവും വിവാഹ നിശ്ചയവും കഴിഞ്ഞ മാസം വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഇരുവരും ഇപ്പോഴും ഒരുമിച്ചാണോ എന്ന് നടിയോട് ചോദിച്ചപ്പോള്‍, ‘ബന്ധത്തിന്റെ നില’ വ്യക്തമാക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നായിരുന്നു മേഗന്റെ മറുപടി.

2023 ന്റെ തുടക്കത്തില്‍, മേഗന്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് എംജികെയുടെ ചിത്രങ്ങള്‍ ഇല്ലാതാക്കിയതിന് ഇരുവരും തമ്മില്‍ വേര്‍പിരിയല്‍ കിംവദന്തികള്‍ പരക്കാന്‍ കാരണമായിരുന്നു. മേഗനും എംജികെയും 2020 മുതല്‍ ഡേറ്റിംഗിലായിരുന്നു.