The Origin Story

മുംബൈയുടെ പ്രിയപ്പെട്ട സ്ട്രീറ്റ് ഫുഡ്‌ ‘വട പാവ് ‘ കണ്ടുപിടിച്ചത് ആരാണെന്ന് അറിയാമോ?

ചില വ്യക്തികളുടെ പ്രവർത്തനങ്ങൾ ചരിത്രത്തിന്റെ ഗതിയെ രൂപപ്പെടുത്താറുണ്ട്. അവര്‍ ലോകത്തിലെ വലിയ നേതാക്കളാവാം. അതേസമയം ചില നേരങ്ങളിൽ ചില ചെറിയ മനുഷ്യരുടെ സംഭാവനകൾ ആരുയേും ശ്രദ്ധയില്‍പെടാതെപോകാം. പക്ഷെ അവ സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനം വലുതായിരിക്കുമെങ്കിലും.

പറഞ്ഞുവരുന്നത് മുംബൈയിലെ പ്രശസ്തമായ സ്ട്രീറ്റ് ഫുഡ് ആയ വട പാവ് സൃഷ്ടിച്ച അശോക് വൈദ്യയുടെ കാര്യമാണ്. 1960-കളിൽ പ്രചാരംലഭിച്ച കാലം മുതൽ, വട പാവ് മുംബൈയുടെയും തെരുവ് ഭക്ഷണ സംസ്‌കാരത്തിന്റെ പ്രതീകമായി മാറി. മാത്രമല്ല, യു.എസ്.എ., ബാങ്കോക്ക്, എന്നിവിടങ്ങളിലെ ഇന്ത്യൻ മെനുകളിൽ ഈ വിഭവം പ്രത്യക്ഷപ്പെട്ടതിലൂടെ ആഗോള പ്രതിഭാസമായി ഈ ഭക്ഷണം മാറി. രണ്ട് ബണ്ണുകൾക്കുള്ളിൽ ഫ്രൈ ചെയ്തെടുത്ത ഉരുളകിഴങ്ങ് നിറച്ച ഈ പലഹാരം വൈദ്യ പോലും പ്രതീക്ഷിക്കാത്ത വിധത്തിൽ തുടക്കസമയത്ത് തന്നെ വലിയ പ്രശസ്തി നേടി.

ഈ ഭക്ഷണം ഉണ്ടായ 1960-കളിലെ മുംബൈയുടെ അവസ്ഥ എന്തായിരുന്നു. സെൻട്രൽ മുംബൈയിലെ ദക്ഷിണേന്ത്യൻ ജനസംഖ്യ കുതിച്ചുയരുകയും ഉഡിപ്പി റെസ്റ്റോറന്റുകൾ വ്യാപകമാകുകയും ദോശ ഇഷ്ടപ്രഭാത ഭക്ഷണമായി മാറുകയും ചെയ്ത സമയമാണിത്. ഈ റെസ്റ്റോറന്റുകൾ ആദ്യം നടത്തിയിരുന്നത് അടുത്തിടെ മുംബൈയിലേക്ക് കുടിയേറിവന്നവരായിരുന്നു. എന്നാല്‍ ഇത് പ്രാദേശിക സർക്കാരിനും നാട്ടുകാരായ മറ്റ് ഹോട്ടല്‍ ഉടമകള്‍ക്കും അത്ര സുഖകരമായിരുന്നില്ല.

‘മഹാരാഷ്ട്ര മഹാരാഷ്ട്രക്കാർക്കുള്ളതാണ്’ എന്ന സന്ദേശം ഉയർത്തിക്കാട്ടി ബാലാസാഹെബ് താക്കറെ 1966-ൽ ശിവസേന രൂപീകരിക്കുന്നു. സംഘടന മറ്റു സംസ്ഥാാനക്കാര്‍ക്ക് എതിരായിരുന്നു. മഹാരാഷ്ട്രയിലെ സമസ്തഖേലകളിലും പണിയെടുത്തിരുന്ന അന്യസ്ഥാനക്കാരെ ഒഴിവാക്കാനായി പിന്നീട് ശിവസേനയുടെ ശ്രമം. ഇത്തരത്തിൽ താക്കറെയുടെ നിർദേശപ്രകാരം മഹാരാഷ്ട്രയിലേക്ക് വിളിക്കപ്പെട്ട ആളുകളിൽ ഒരാളാണ് അശോക് വൈദ്യ. ഇവരെക്കൊണ്ട് സെൻട്രൽ മുംബൈയിലെ കോട്ടൺ മിൽ തൊഴിലാളികൾ എത്തുന്ന ദാദർ സ്റ്റേഷന് പുറത്ത് പോഹയും ബറ്റാറ്റ വടകളും വിൽക്കുന്ന ഒരു സ്റ്റാൾ സ്ഥാപിക്കാൻ ആണ് അദ്ദേഹം തീരുമാനിച്ചത്.

മറ്റൊരു ക്ലാസിക് മുംബൈ പ്രാതൽ ലഘുഭക്ഷണമായ ഓംലെറ്റ് പാവ് വിൽപ്പനക്കാരന്റെ അടുത്താണ് വൈദ്യയെ ജോലിക്കായി ഏർപ്പെടുത്തിയത് . ഈ കഥക്ക് രണ്ട് വശങ്ങളുണ്ട് എന്നാണ് പൊതുവെ പറയപ്പെടുന്നത്. ഇതിൽ ഒന്ന് വൈദ്യയും സഹപ്രവർത്തകനും ഒരു പരീക്ഷണം നടത്തി, അവർ ഒരു പാവ് കടം വാങ്ങി, പാവ് മുറിച്ച് ഇതിനു നടുവിൽ ബറ്റാറ്റ വട വെക്കുകയും , അതിന് മുകളിൽ കുറച്ച് വെളുത്തുള്ളി ചട്ണി ഒഴിച്ചു ചില ആളുകൾക്ക് പരീക്ഷിക്കാൻ നൽകി എന്നാണ്.

എന്നാൽ മറ്റൊരു കഥയിൽ തിരക്കുള്ള ദിവസമായിരുന്നെന്നും ഓംലെറ്റ് പാവ് സ്റ്റാളിൽ മുട്ട തീർന്നുപോയെന്നും അതിനാൽ പാവുകൾ നിറയ്ക്കാൻ വൈദ്യ തന്റെ വടകളിൽ ചിലത് നൽകിയെന്നുമാണ്. തുടർന്ന് സംഭവിച്ചത് ചരിത്രമാണ്. ഈ കോമ്പിനേഷൻ പെട്ടെന്ന് ഹിറ്റായി. സൗകര്യപ്രദവും കാർബോഹൈഡ്രേറ്റ് അടങ്ങിയതുമായ ഭക്ഷണം , മിൽ തൊഴിലാളികൾക്ക് യാത്രയിൽ കഴിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, ഇത് ഒരു നീണ്ട ദിവസം ഊര്‍ജസ്വലരായി അവരെ നിർത്തുന്നു.

അശോക് വൈദ്യയുടെ വിജയം അദ്ദേഹത്തിന് ഗുണം ചെയ്യുക മാത്രമല്ല, ചുറ്റുമുള്ള പലരെയും പ്രചോദിപ്പിക്കുകയും ചെയ്തു. 1970-കളിലും 80-കളിലും മിൽ മേഖലയിൽ ധാരാളം അടച്ചുപൂട്ടലുകൾ ഉണ്ടായി, ഇത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന നിരവധി ആളുകളെ ബാധിച്ചു. ഇതിനിടയിൽ വൈദ്യയുടെ പാത പിന്തുടർന്ന് പലരും സ്വന്തമായി വട പാവ് സ്റ്റാളുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു, വിഭവം നഗരത്തിലുടനീളം വ്യാപിക്കുകയും വഴിയിൽ നിരവധി ഹൃദയങ്ങൾ കീഴടക്കുകയും ചെയ്തു.

പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള വാണിജ്യ ഫാസ്റ്റ് ഫുഡ് ഭീമന്മാർ ഇന്ത്യയിലേക്ക് കടന്നുകയറിയ ആധുനിക കാലത്തുപോലും വട പാവിനോടുള്ള മുംബൈയുടെ സ്നേഹത്തെ മാറ്റിമറിക്കാനായില്ല. അതിന്റെ താങ്ങാനാവുന്ന വിലയും രുചിയും ഇപ്പോഴും ഈ വിഭവത്തെ ഭക്ഷണപ്രേമികളുടെ പ്രലയവിഭവമായി നിലനിര്‍ത്തുന്നു.