ബോളിവുഡ് സെലിബ്രിറ്റികള്‍ ഫിറ്റ്നസിനോടുള്ള പ്രതിബദ്ധതയ്ക്ക് പേരുകേട്ടവരാണ്. ആകാര ഭംഗിയ്ക്ക് വേണ്ടി മാത്രമല്ല ആവശ്യപ്പെടുന്ന കഥാപാത്രങ്ങള്‍ക്ക് വേണ്ടി തയ്യാറെടുക്കാനും ഇവര്‍ ഫിറ്റ്‌നെസില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്താറില്ല. തന്റെ ഫിറ്റ്‌നെസില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്ന താരമാണ് ഷാരൂഖ് ഖാന്‍. തന്റെ ഫിറ്റ്നസ് പരിശീലകനായ പ്രശാന്ത് സാവന്തിന്റെ കീഴിലാണ് SRK പരിശീലനം നടത്തുന്നത്.
കിംഗ് ഖാനെ കൂടാതെ ഒന്നിലധികം താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച പ്രശാന്തിന് ബോളിവുഡില്‍ ശ്രദ്ധേയമായ ട്രാക്ക് റെക്കോര്‍ഡുണ്ട്. സെലിബ്രിറ്റികള്‍ക്കനുസരിച്ച് ഫിറ്റ്‌നസ് തന്ത്രങ്ങള്‍ മെനയാനുള്ള അദ്ദേഹത്തിന്റെ കഴിവ് അദ്ദേഹത്തെ പ്രശസ്തനാക്കുകയും ചെയ്തു. പ്രശാന്തിന്റെ സേവനങ്ങള്‍ പ്രീമിയം പ്രൈസ് ടാഗോടെയാണ് വരുന്നത്. റെഡ്ഡിറ്റ് റിപ്പോര്‍ട്ട് അനുസരിച്ച്, ഏകദേശം 1.17 ലക്ഷം രൂപ വിലയുള്ള സമഗ്രമായ 12 ആഴ്ച പാക്കേജ് അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. അതായത് ഒരു ക്ലയന്റില്‍ നിന്ന് പ്രതിവര്‍ഷം 5,08,393 രൂപ. പാക്കേജില്‍ വ്യക്തിഗതമാക്കിയ വര്‍ക്ക്ഔട്ട് സെഷനുകള്‍, മസാജുകള്‍, ഫിറ്റ്‌നസിനുള്ള സമഗ്രമായ സമീപനം ഉറപ്പാക്കാന്‍ വിശദമായ ഡയറ്റ് പ്ലാനുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
പ്രശാന്ത് ഒരു സെലിബ്രിറ്റി പരിശീലകന്‍ മാത്രമല്ല, വിജയകരമായ ഒരു സംരംഭകന്‍ കൂടിയാണ്. 20030ല്‍ ബോഡി സ്‌കള്‍പ്റ്റര്‍ സ്ഥാപിച്ച അദ്ദേഹം നിലവില്‍ മുംബൈയില്‍ രണ്ട് ജിമ്മുകള്‍ നടത്തുന്നു. ഇദ്ദേഹം തന്റെ ക്ലയന്റുകളുടെ മുന്‍ഗണനകളെ അടിസ്ഥാനമാക്കി ഫിറ്റ്‌നസ് വ്യവസ്ഥകള്‍ രൂപകല്‍പ്പന ചെയ്യുന്നു. ഉദാഹരണത്തിന്, ഷാരൂഖ് ഖാനെ സംബന്ധിച്ചിടത്തോളം, കഠിനമായ വ്യായാമങ്ങള്‍ പ്രശാന്ത് ഉള്‍പ്പെടുത്തുന്നു. ജിമ്മിലോ ഗെയിമുകളിലൂടെയോ അത്തരത്തിലുള്ള വ്യായാമങ്ങള്‍ താരം ചെയ്യുന്നു. ഷാരൂഖ് വളരെ അച്ചടക്കമുള്ളയാളാണെന്നും തീവ്രമായ വര്‍ക്ക്ഔട്ട് സെഷനുകള്‍ ഇഷ്ടപ്പെടുന്നയാളാണെന്നും പ്രശാന്ത് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.