Featured Good News

ഇന്ന് മത്സരിക്കുന്നത് അംബാനിയോടും ടാറ്റയോടും; കമ്പനി തുടങ്ങിയത് കടം വാങ്ങിയ 10,000 രൂപ കൊണ്ട്

ഇന്ന് പുരുഷന്മാരുടെ വസ്ത്ര വിപണിയില്‍ സ്വന്തമായി ഒരു സ്ഥാനം നേടിയിട്ടുള്ള ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു ഫാഷന്‍ ബ്രാന്‍ഡാണ് മുഫ്തി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 500 കോടി രൂപയുടെ കമ്പനിയുടെ വരുമാനമുള്ള മുഫ്തിയുടെ സ്ഥാപകന്‍ ഈ സ്ഥാപനം തുടങ്ങിയത് ബന്ധുവില്‍ നിന്ന് 10,000 രൂപ കടം വാങ്ങിയാണ് എന്നു കേട്ടാല്‍ നിങ്ങള്‍ ആശ്ചര്യപ്പെടുമോ?

മുഫ്തി സ്ഥാപകന്‍ കമാല്‍ ഖുഷ്ലാനി ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന് 19 വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. കുടുംബം പോറ്റാന്‍ വരുമാനത്തിനായി ഖുഷ്ലാനി ഒരു കാസറ്റ് കമ്പനിയില്‍ ജോലി ചെയ്തു. എന്നാല്‍ അവന്‍ എപ്പോഴും തന്റെ ഫാഷന്‍ ബ്രാന്‍ഡ് സൃഷ്ടിക്കുന്നതിനെ കുറിച്ച് സ്വപ്‌നം കണ്ടുകൊണ്ടിരുന്നു. കഠിനാധ്വാനവും അര്‍പ്പണബോധവും കാരണം ഈ സ്വപ്‌നം സഫലമായി.1992-ല്‍ കമല്‍ ഖുഷ്ലാനി പുരുഷന്മാരുടെ ഷര്‍ട്ടുകള്‍ക്കായി മിസ്റ്റര്‍ & മിസ്റ്റര്‍ എന്ന പേരില്‍ ഒരു നിര്‍മ്മാണ കമ്പനി ആരംഭിച്ചതോടെയാണ് കഥയുടെ തുടക്കം. ഈ കമ്പനി സ്ഥാപിക്കാന്‍ അമ്മായിയാണ് അയാള്‍ക്ക് 10,000 രൂപ കടം നല്‍കിയത്.

വര്‍ക്ക്‌ഷോപ്പില്‍ നിന്ന് ഷര്‍ട്ടുകള്‍ ഉണ്ടാക്കി കൊടുത്താണ് എല്ലാം തുടങ്ങിയത്. വാടക കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ കമലിന്റെ വീട് ഓഫീസും ഗോഡൗണും ആക്കി.1998ല്‍ കമല്‍ ഖുഷ്ലാനി മുഫ്തി എന്ന ഫാഷന്‍ വെയര്‍ ബ്രാന്‍ഡ് ആരംഭിക്കുന്നത്. തുടക്കത്തില്‍, സ്വന്തം ബൈക്കില്‍ കിലോക്കണക്കിന് തുണികള്‍ കയറ്റി വര്‍ക്ക് ഷോപ്പിലേക്ക് കൊണ്ടുപോകും. വസ്ത്രങ്ങള്‍ നിര്‍മ്മിച്ച് അതേ ബൈക്കില്‍ സ്യൂട്ട്‌കേസില്‍ വസ്ത്രങ്ങള്‍ കൊണ്ടുവന്ന് വില്‍പന നടത്തി. 2000-ത്തിന് ശേഷം ആളുകള്‍ വാങ്ങാന്‍ തുടങ്ങിയതോടെയാണ് മുഫ്തി ജീന്‍സ് ജനപ്രിയമായത്. സ്‌ട്രെച്ച്ഡ് ജീന്‍സ് നിര്‍മ്മിക്കാന്‍ തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡാണ് മുഫ്തി. മുഫ്തിക്ക് ഇപ്പോള്‍ രാജ്യത്തുടനീളം 379 എക്സ്‌ക്ലൂസീവ് ബ്രാന്‍ഡ് സ്റ്റോറുകളും 89 വലിയ ഫോര്‍മാറ്റ് സ്റ്റോറുകളും 1305 മള്‍ട്ടി-ബ്രാന്‍ഡ് ഔട്ട്ലെറ്റുകളും ഉണ്ട്.

ഷര്‍ട്ടുകള്‍, ജീന്‍സ്, ട്രൗസര്‍, ടീ-ഷര്‍ട്ടുകള്‍, ഷോര്‍ട്ട്സ്, ബ്ലേസറുകള്‍, ശീതകാല വസ്ത്രങ്ങള്‍/ഔട്ടര്‍വെയറും പാദരക്ഷകളും മുഫ്തി ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 498.18 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷം 341.17 കോടി രൂപയായിരുന്നു വരുമാനം. മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയില്‍, രത്തന്‍ ടാറ്റയുടെ വെസ്റ്റ്‌സൈഡ് എന്നിവയുള്‍പ്പെടെ നിരവധി ബ്രാന്‍ഡുകളുമായും ബിസിനസ് ഹൗസുകളുമായും മുഫ്തി ഇപ്പോള്‍ മത്സരിക്കുകയാണ്.