Good News

അന്ന് കാന്‍സറിനെ പൊരുതി തോല്‍പ്പിച്ചു; കനികാ ഇപ്പോള്‍ സ്വന്തമായി 10 സ്വകാര്യജറ്റുകളുടെ ഉടമ

കാന്‍സറില്‍ നിന്നുമാണ് കനികാ ടെക്രിവാള്‍ തന്റെ യാത്ര ആരംഭിച്ചത്. ഇപ്പോള്‍ ഇന്ത്യയിലെ ആദ്യ എയര്‍ക്രാഫ്റ്റ് ലീസിംഗ് കമ്പനി ജെറ്റ്‌സെറ്റ്‌ഗോയുടെ ഉടമയാണ് കനിക. ഇത് മരണപത്രത്തില്‍ നിന്നും ജീവിതത്തിലേക്കും നിശ്ചയദാര്‍ഡ്യത്തിലേക്കുമുള്ള മടക്കമായിരുന്നു. 33 ാം വയസ്സില്‍ ആരോഗ്യപ്രതിസന്ധിയെ അതിജീവിച്ച അവര്‍ ജീവിതത്തെ മാറ്റിമറിക്കുന്ന സ്റ്റാര്‍ട്ടപ്പ് 2012 ല്‍ തുടങ്ങിയ അവര്‍ക്ക് ഇപ്പോള്‍ പത്തിലധികം വിമാനങ്ങള്‍ സ്വന്തമായിട്ടുണ്ട്.

ഒരു മാര്‍വാഡി കുടുംബത്തില്‍ പിറന്ന ടെക്രിവാള്‍ അതിവേഗത്തിലാണ് വ്യവസായിയിലേക്കും 420 കോടിയുടെ സമ്പത്തുമായി ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ സ്ത്രീയിലേക്കും വളര്‍ന്നത്. മുന്‍നിര പ്ലെയിന്‍ അഗ്രഗേറ്റര്‍ എന്ന നിലയില്‍ പ്രശസ്തമായ അവരുടെ ജെറ്റ്‌സെറ്റ്‌ഗോ ചാര്‍ട്ടേഡ് വിമാനങ്ങളും ഹെലികോപ്റ്ററുകളും കൈകാര്യം ചെയ്യുന്നു. ഇതിനകം ഏകദേശം 6000 വിമാനങ്ങളിലായി 100,000 യാത്രക്കാരെ കൈകാര്യം ചെയ്തു കഴിഞ്ഞു. അതികഠിനമായ രോഗത്തെ മറികടന്നെത്തിയ ടെക്രിവാളിന്റെ വിജയം ശ്രദ്ധിക്കപ്പെടാതെയും പോയിട്ടില്ല.

ഇന്ത്യയിലെ ഏറ്റവും ധനികരായ സ്ത്രീകളില്‍ ഒരാളായി അവര്‍ ഹുറൂണ്‍ റിച്ച് ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. ഇന്ത്യാ ഗവണ്‍മെന്റിന്റെ ദേശീയ സംരംഭകത്വ അവാര്‍ഡ് നേടിയ അവര്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ യുവ ഗ്ലോബല്‍ ലീഡര്‍ എന്ന അംഗീകാരം നേടി. എന്റര്‍പ്രണര്‍ മാസിക അവളെ ‘ദി സ്‌കൈ ക്വീന്‍’ എന്ന പദവി നല്‍കിയും ആദരിച്ചു. ഇപ്പോള്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു ബിസിനസുകാരനെ വിവാഹം കഴിച്ച ടെക്രിവാള്‍ ബിസിനസിനോടും ജീവിതത്തോടുമുള്ള തന്റെ ചലനാത്മക സമീപനത്തിലൂടെ മുന്നേറ്റം തുടരുകയാണ്. മതിയായ ഇച്ഛാശക്തിയും പ്രതിരോധശേഷിയും ഉണ്ടെങ്കില്‍, ആകാശമാണ് പരിധിയെന്ന് ടെക്രിവാളിന്റെ കഥ െതളിയിക്കുന്നു.