പണം പ്രവചനാതീതമായിരിക്കും, ഇന്തോനേഷ്യയിലെ ഏറ്റവും ധനികയായ സ്ത്രീയായ മറീന ബുഡിമാന്റെ സമീപകാല കഥ ഇക്കാര്യമാണ് സൂചിപ്പിക്കുന്നത്. പൊതുജനങ്ങളുടെ പരിമിതമായ ഫ്‌ലോട്ടും വിപണിയിലെ ചാഞ്ചാട്ടവും കാരണം ഡിസിഐ ഇന്തോനേഷ്യയുടെ ഓഹരികള്‍ തകര്‍ന്നതോടെ രാജ്യത്തെ ഏറ്റവും ധനിക മറീന ബുഡിമാന്റെ സ്വത്തില്‍ പകുതി മൂന്ന് ദിവസം കൊണ്ടു നഷ്ടമായി.
ഡിസിഐ ഇന്തോനേഷ്യയുടെ സഹസ്ഥാപകയും പ്രസിഡന്റുമായ മറീന ബുഡിമാന്‍ ഒരുകാലത്ത് തന്റെ വന്‍ വരുമാനത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റിന്റെ (എസ്സിഎംപി) റിപ്പോര്‍ട്ട് അനുസരിച്ച്, അവര്‍ പ്രതിദിനം 350 മില്യണ്‍ യുഎസ് ഡോളര്‍ സമ്പാദിച്ചിരുന്നു, ഏകദേശം 7.5 ബില്യണ്‍ യുഎസ് ഡോളര്‍ ആസ്തിയും ഉണ്ടായിരുന്നു. എന്നാല്‍ കമ്പനിയുടെ ഓഹരികള്‍ തകര്‍ന്നതിനുശേഷം വെറും മൂന്ന് ദിവസത്തിനുള്ളില്‍ അവര്‍ക്ക് 3.6 ബില്യണ്‍ യുഎസ് ഡോളര്‍ നഷ്ടപ്പെട്ടു.
മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍, അവരുടെ മൊത്തം സമ്പത്തിന്റെ പകുതിയോളം നഷ്ടപ്പെട്ടു. പ്രമുഖ ഡാറ്റാ സെന്റര്‍ കമ്പനിയായ ഡിസിഐ ഇന്തോനേഷ്യ മാര്‍ച്ച് 18 ന് ഏകദേശം 17 ബില്യണ്‍ യുഎസ് ഡോളറിന്റെ വിപണി മൂലധനത്തോടെ വ്യാപാരം അവസാനിപ്പിച്ചു. എന്നിരുന്നാലും, ഇത്രയും വലിയ മൂല്യനിര്‍ണ്ണയം നടത്തിയിട്ടും, കഴിഞ്ഞ വര്‍ഷത്തെ കമ്പനിയുടെ വരുമാനം 112 മില്യണ്‍ യുഎസ് ഡോളര്‍ മാത്രമായിരുന്നു.
ലാഭം 49 മില്യണ്‍ യുഎസ് ഡോളറായിരുന്നു. ഇത് കമ്പനിയുടെ ഓഹരി മൂല്യത്തെയും സ്ഥിരതയെയും കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തി. അതേസമയം ബുഡിമാന്റെ ഡിസിഐയ്ക്ക് മാത്രമല്ല. ഓട്ടോ ടോട്ടോ സുഗിരി, ഹാന്‍ ആര്‍മിംഗ് ഹനാഫിയ തുടങ്ങിയ കമ്പനിയുമായി ബന്ധപ്പെട്ട മറ്റ് സഹസ്ഥാപകരും ശതകോടീശ്വരന്മാരും ഓഹരി വിലകളിലെ കുത്തനെയുള്ള ഇടിവ് കാരണം ആസ്തിയില്‍ വന്‍ നഷ്ടം നേരിട്ടു.