Celebrity

തമിഴില്‍ ആദ്യമായി 100 കോടി കൊണ്ടുവന്ന നടിയാരാണ്? അത് നയന്‍താരയും തൃഷയും കീര്‍ത്തിയുമല്ല

നയന്‍താര, തൃഷാ കൃഷ്ണന്‍, അനുഷ്‌ക ഷെട്ടി, കീര്‍ത്തി സുരേഷ് തൊടുന്നതെല്ലാം പൊന്നാക്കി മാറ്റിയ ഈ നടിമാര്‍ തമിഴ്‌സിനിമയിലെ ബോക്‌സോഫീസില്‍ പല തവണ 100 കോടി ക്ലബ്ബില്‍ എത്തിയിട്ടുള്ള നായികമാരാണ്. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ വീണ്ടും വീണ്ടും രസിപ്പിച്ചുകൊണ്ടിരിക്കുന്ന നടിമാരില്‍ പക്ഷേ ആദ്യമായി തിമിഴ് സിനിമാവ്യവസായത്തിന് 100 കോടി ഹിറ്റ് നല്‍കിയ നടി ആരാണെന്ന് അറിയാമോ?

100 കോടിയുള്ള നിരവധി ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ നല്‍കുകയും തന്റെ ആദ്യ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നാല് സിനിമകളില്‍ ഒപ്പിടുകയും ചെയ്ത ഈ നായിക തെന്നിന്ത്യന്‍ സിനിമയില്‍ കരിയര്‍ ആരംഭിച്ച് ബോളിവുഡ് ചിത്രങ്ങളിലൂടെയും വന്‍തോതില്‍ പ്രേക്ഷകരെ ആകര്‍ഷിച്ചിട്ടുണ്ട്. ഈ നടി മറ്റാരുമല്ല, ശ്രിയ ശരണാണ്. തമിഴ് ഇന്‍ഡസ്ട്രിക്ക് ആദ്യമായി 100 കോടി ചിത്രം നല്‍കിയ താരം നടി ശ്രീയാശരണാണ്. രജനീകാന്തിനൊപ്പം അവര്‍ അഭിനയിച്ച ശങ്കര്‍ ചിത്രം ‘ശിവജി ദി ബോസ്’ ആണ് ആദ്യമായി 100 കോടിയില്‍ എത്തിയ തമിഴ് ചിത്രം. ഈ സിനിമയില്‍ രജനീകാന്തിന് നായികയായി എത്തിയത് ശ്രീയാശരണായിരുന്നു.

രജനികാന്തിന്റെ പ്രണയിനിയായിട്ടാണ് നടി ഈ സിനിമയില്‍ എത്തിയത്. ആദ്യം ഐശ്വര്യ റായിക്ക് വാഗ്ദാനം ചെയ്ത വേഷമായിരുന്നു എങ്കിലൂം തിരക്കുകള്‍ കാരണം അവര്‍ ആ വേഷം നിരസിച്ചതിനെ തുടര്‍ന്ന് ശ്രീയയില്‍ വന്നു ചേരുകയായിരുന്നു. അക്കാലത്തെ ഏറ്റവും ചെലവേറിയ ചിത്രങ്ങളില്‍ ഒന്നായിരുന്ന ചിത്രത്തിന്റെ വിജയം ശ്രിയ ശരണിനെ തെന്നിന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിലെ ഒരു താരമാക്കി മാറ്റി. 60 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം ബോക്‌സ് ഓഫീസില്‍ 148 കോടി രൂപ കളക്ഷന്‍ നേടി.

ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ശ്രിയ ശരണ്‍, നുവ്വേ നുവ്വേയിലെ നാഗാര്‍ജുന, ടാഗോറിലെ ചിരഞ്ജീവി, ഛത്രപതിയിലെ പ്രഭാസ് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു. സന്തോഷം, കന്തസ്വാമി, ദൃശ്യം, അര്‍ജുന്‍, ഗോപാല ഗോപാല തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്ററുകള്‍ ശ്രിയ ശരണ്‍ നല്‍കിയിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളായ നടി ഒരു ചിത്രത്തിന് 4 കോടി രൂപയാണ് ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 75 കോടിയിലധികം രൂപയാണ് നടിയുടെ ആസ്തി.