Good News

19 ാം വയസില്‍ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ശതകോടീശ്വരിയായി ലിവിയ

2024 ലെ ശതകോടീശ്വരന്മാരുടെ പട്ടിക അനുസരിച്ച് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയാണ് 19 കാരിയായ ബ്രസീലിയന്‍ വിദ്യാര്‍ത്ഥിനി ലിവിയ വോയ്ഗ്റ്റ്. ഈ അപൂര്‍വനേട്ടം ഇവര്‍ കൈപിടിയിലൊതുക്കിയത് തന്നേക്കാള്‍ രണ്ടുമാസം മാത്രം കൂടുതല്‍ പ്രായമുള്ള ‘ എസ്സിലോര്‍ ലക്‌സോട്ടിക്ക ‘ യുടെ അവകാശിയായ ക്ലെമന്റ് ഡെല്‍ വെച്ചിയോയെ മറികടന്നാണ്.

ഇപ്പോള്‍ തന്നെ ലിവിയയ്ക്ക് $1.1 ബില്യണ്‍ ആസ്തിയുണ്ട്. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ഇലക്ട്രിക്കല്‍ മോട്ടോറുകളുടെ നിര്‍മ്മാതാക്കളായ WEG-യുടെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമകളില്‍ ഒരാളാണ് ലിവിയ. ഇതില്‍ നിന്നാണ് ലിവിയ വോയ്ഗ്റ്റിന്റെ സമ്പത്ത് കണക്കാക്കിയത്. കമ്പനി സ്ഥാപിച്ചിരുന്നത് ലിവിയയുടെ മുത്തച്ഛന്‍ വെര്‍ണര്‍ റിക്കാര്‍ഡോ വോയ്ഗ്റ്റ്, അന്തരിച്ച ശതകോടീശ്വരന്‍മാരായ എഗ്ഗോണ്‍ ജോവോ ഡ സില്‍വ, ജെറാള്‍ഡോ വെര്‍ണിംഗ്ഹോസ് ലിവിയ ഇപ്പോല്‍ ബ്രസീലിലെ സര്‍വ്വകലാശാലയില്‍ പഠിക്കുകയാണ്.

ലിവിയക്ക് 1.1 ബില്ല്യണ്‍ ആസ്തിയുണ്ട്. 2024 ലെ ഏറ്റവും പ്രായംകുറഞ്ഞ ശതകോടീശ്വരന്മാരുടെ പട്ടികയിലെ ഏവ് പുതിയ പേരുകളില്‍ ലിവിയയും സഹോദരിയും ഉള്‍പ്പെടുന്നുണ്ട്.  ലിവിയയുടെ സഹോദരി ഡോറയ്ക്കിപ്പോള്‍ 26 വയസ് പ്രായമാണുള്ളത്.