Crime

ഭര്‍ത്താവിനെ കൊന്ന കേസിലെ പ്രതി ഗര്‍ഭിണി, കുട്ടി സഹോദരന്റെ എങ്കില്‍ ഏറ്റെടുക്കുമെന്ന്‌ മരണപ്പെട്ടയാളുടെ സഹോദരന്‍

മീററ്റില്‍ ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്നു ചതിച്ചു കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന മുസ്‌കാന്‍ രസ്‌തോഗി ഗര്‍ഭിണിയാണെന്നു കണ്ടെത്തി. കുട്ടി കൊല്ലപ്പെട്ട സൗരഭ്‌ രജ്‌പുത്തിന്റെതാണെന്നു തെളിഞ്ഞാല്‍ കുഞ്ഞിനെ ഏറ്റെടുത്തു വളര്‍ത്തുമെന്ന്‌ അദ്ദേഹത്തിന്റെ സഹോദരന്‍ ബബ്ലു രജ്‌പുത്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.

മുസ്‌കാന്‍ പ്രാഥമിക പരിശോധനയ്‌ക്ക് വിധേയയായതായും അവര്‍ ഗര്‍ഭിണിയാണെന്നു സ്‌ഥിരീകരിച്ചതായും ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ അശോക്‌ കതാരിയ തിങ്കളാഴ്‌ച പറഞ്ഞു. മുസ്‌കാന്റെ കുടുംബത്തില്‍നിന്നു പ്രതികരണമൊന്നും ഉണ്ടായില്ല. മുന്‍ മര്‍ച്ചന്റ്‌ നേവി ഓഫീസറായ സൗരഭ്‌ രജ്‌പുത്‌ മാര്‍ച്ച്‌ 4-ന്‌ രാത്രി മീററ്റ്‌ ജില്ലയിലെ ഇന്ദിരാനഗറിലെ വീട്ടില്‍ വച്ച്‌ കൊല്ലപ്പെട്ടുകയായിരുന്നു. ഭാര്യ മുസ്‌കാനും കാമുകന്‍ സാഹിലും ചേര്‍ന്നു മയക്കുമരുന്ന്‌ നല്‍കി കുത്തികൊലപ്പെടുത്തിയെന്നാണു കേസ്‌.

Leave a Reply

Your email address will not be published. Required fields are marked *