Celebrity

അലറുന്ന ഗൊറില്ലയുടെ താഴെ കണ്ണുകള്‍ പൊത്തി മീര ജാസ്മിന്‍ ;  പ്രായം പിന്നോട്ടെന്ന് ആരാധകര്‍

2001-ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്‍ ചലച്ചിത്രരംഗത്തെത്തുന്നത്. തുടര്‍ന്ന് മലയാളത്തില്‍ മീരയുടേതായി നിരവധി ഹിറ്റ് സിനിമകള്‍ ഉണ്ടായിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ വിവിധ ഭാഷ ചിത്രങ്ങളിലും മീര ജാസ്മിന്‍ സജീവമായിരുന്നു. കഴിവ് കൊണ്ട് വെള്ളിത്തിരയില്‍ തിളങ്ങി നിന്നെങ്കിലും മീര ജാസ്മിനെ കാത്ത് നിന്നത് പലതരം വിവാദങ്ങളായിരുന്നു. തന്റെ പേരില്‍ വിവാദങ്ങള്‍ സജീവമായതോടെ മലയാള സിനിമയില്‍ നിന്നും മീര ജാസ്മിന്‍ ചെറിയ ഇടവേള എടുത്തു.

2007 മുതല്‍ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ തിരക്കേറിയ നടിയായിരുന്നു മീര. ഇതോടെ മലയാളത്തിലേക്കുള്ള അവസരങ്ങളും കുറഞ്ഞു. തുടര്‍ന്ന് വിവാഹത്തോടെ സിനിമയില്‍ നിന്നും പൂര്‍ണമായും അപ്രത്യക്ഷയായി. പിന്നീട് അതിശയിപ്പിയ്ക്കുന്ന മേക്ക്ഓവറിലൂടെ ആരാധകരെ ഞെട്ടിപ്പിച്ച മീര സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ”മകള്‍” എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും മീര ഇപ്പോള്‍ സജീവമാണ്. തന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ മീര ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. യാത്രകള്‍ക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിയ്ക്കുകയാണ് മീര ഇപ്പോള്‍.

അലറുന്ന ഗൊറില്ലയുടെ പ്രതിമയ്ക്ക് താഴെ കണ്ണു പൊത്തി നില്‍ക്കുന്ന മീരയെയാണ് ആദ്യ ചിത്രത്തില്‍ കാണാന്‍ സാധിയ്ക്കുന്നത്. ആള്‍ക്കൂട്ടത്തിനിടയിലും അല്ലാതെയും സ്റ്റൈലായി നില്‍ക്കുന്ന മീരയെയും ചിത്രങ്ങളില്‍ കാണാം. ഓഫ് മഞ്ഞ നിറത്തില്‍ പൂക്കളുള്ള ഫ്രോക്കാണ് മീര ധരിച്ചിരിയ്ക്കുന്നത്. വെള്ള ഷൂവാണ് താരം ധരിച്ചിരിയ്ക്കുന്നത്. മുടി അലസമായി അഴിച്ചാണ് ഇട്ടിരിയ്ക്കുന്നത്. സിമ്പിള്‍ ലുക്കിലും അതിസുന്ദരിയായാണ് താരത്തെ കാണാന്‍ സാധിയ്ക്കുന്നത്. ചിത്രത്തിന് ”സുന്ദരി”യെന്നാണ് നടി റെബ ജോണ്‍ കമന്റ് ചെയ്തിരിയ്ക്കുന്നത്. പ്രായം പിന്നോട്ടാണെന്നാണ് ആരാധകരുടെ കമന്റ്.