Healthy Food

ഹൃദയാരോഗ്യം മെച്ചപ്പെടുത്താം ; പച്ച പപ്പായയുടെ ഗുണങ്ങള്‍ കൂടുതല്‍ അറിയാം

നമ്മുടെ പറമ്പുകളില്‍ സുലഭമായി ലഭിക്കുന്ന പപ്പായയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. പച്ച പപ്പായയുടെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും ഇപ്പോഴും അറിയില്ല. വൈറ്റമിനുമകളുടേയും ധാതുക്കളുടേയും നാരുകളുടെയും കലവറയാണ് പപ്പായ. ഇതില്‍ വൈറ്റമിന്‍ സിയും എയും ബിയും ധാരാളമടങ്ങിയിട്ടുമുണ്ട്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് പച്ച പപ്പായ. പച്ച പപ്പായ സ്ഥിരമായി കഴിച്ചാല്‍ മൂലക്കുരു, വയറുകടി, ദഹനക്കേട്, കുടല്‍വൃണം എന്നിവയെ കുറയ്ക്കും. ഇതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് കൂടുതല്‍ മനസിലാക്കാം….

  • വിറ്റാമിന്‍ സി ധാരാളം അടങ്ങിയതിനാല്‍ പ്രതിരോധശക്തി മെച്ചപ്പെടുത്താനും ചര്‍മ്മത്തെ ആരോഗ്യമുള്ളതാക്കാനും ഇത് സഹായിക്കും. ബി വിറ്റാമിനുകളോടൊപ്പം വിറ്റാമിന്‍ എ, ഇ, കെ, ഇവയും പച്ചപ്പപ്പായയിലുണ്ട്. ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് സഹായിക്കുന്നു.
  • പച്ചപ്പപ്പായയില്‍ നിരവധി ബയോആക്ടീവ് സംയുക്തങ്ങള്‍ ഉണ്ട്. പാപ്പെയ്ന്‍, കൈമോപ്പാപ്പേയ്ന്‍ എന്നിവ അവയില്‍ ചിലതാണ്. ഇവയ്ക്ക് ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്. പതിവായി പച്ചപ്പപ്പായ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാന്‍ സഹായിക്കും.
  • ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ പച്ചപ്പപ്പായ സഹായിക്കുന്നു. ഫൈബര്‍, പൊട്ടാസ്യം, ആന്റി ഓക്‌സിഡന്റുകള്‍ ഇവ ധാരാളമുള്ള പച്ചപ്പപ്പായയില്‍ കൊളസ്‌ട്രോളും പൂരിത കൊഴുപ്പും കുറവാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചു നിര്‍ത്തി ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.
  • ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്താന്‍ പച്ചപ്പപ്പായ സഹായിക്കും. പച്ചപ്പപ്പായയില്‍ കലോറി കുറവാണ്. നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഏറെ നേരം വയര്‍ നിറഞ്ഞതായി തോന്നലുണ്ടാക്കും. പപ്പായയിലടങ്ങിയ ദഹനത്തിനു സഹായിക്കുന്ന എന്‍സൈമുകള്‍ ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
  • വൈറ്റമിന്‍ സി ധാരാളം അടങ്ങിയ പച്ചപ്പപ്പായ രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു. അണുബാധകളെ പ്രതിരോധിച്ച് രോഗങ്ങളകറ്റാന്‍ സഹായിക്കുന്നു. ആരോഗ്യമേകുന്നു.
  • ദഹനം മെച്ചപ്പെടുത്തുന്നു എന്നുള്ളതാണ് പച്ചപ്പപ്പായയുടെ ഒരു മികച്ച ഗുണം. പപ്പായയില്‍ അടങ്ങിയ പപ്പെയ്ന്‍ എന്ന എന്‍സൈം ആണ് ദഹനത്തിന് സഹായിക്കുന്നത്. ഇത് പ്രോട്ടീനുകളെ വിഘടിപ്പിച്ച് പോഷകങ്ങളെ ആഗിരണം ചെയ്യുന്നത് എളുപ്പമാക്കുന്നു. പച്ചപ്പപ്പായ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ദഹനക്കേട് അകറ്റാനും ഉദരാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
  • പച്ചപ്പപ്പായയില്‍ വൈറ്റമിന്‍ എ, സി. ഇ, ഇവയോടൊപ്പം ആന്റി ഓക്‌സിഡന്റുകളും ഉണ്ട്. ഇത് കൊളാജന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ഓക്‌സീകരണം സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ഇതുവഴി ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. പച്ചപ്പപ്പായ ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നത് വഴി തിളക്കമുള്ള ചര്‍മ്മം സ്വന്തമാക്കാനും ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും സഹായിക്കും.